കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎസ്ആർഒ വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 17 വിജയകരമായി വിക്ഷേപിച്ചു!!!

വാർത്ത വിനിമയ പരമ്പയിലെ പതിനേഴാമത്തെ ഉപഗ്രഹ

  • By Ankitha
Google Oneindia Malayalam News

ബെംഗളൂരു: ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 17 ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനിൽ നിന്നു പുലർച്ചെയാണ് ഉപഗ്രഹം വിക്ഷേപിച്ചത്. 3477 കിലോഭാരമുള്ള ഉപഗ്രഹത്തെയും വഹിച്ചുകൊണ്ട് ഏരിയൻ 5 വിഎ-238 റോക്കറ്റ് കുതിച്ചുയർന്നു. ജിസാറ്റിനൊപ്പം ഹൊല്ലാസ് സാറ്റ്3, ഇമ്മർസാറ്റ് എന്നീ ഉപഗ്രഹങ്ങളും വിക്ഷോപിച്ചിട്ടുണ്ട്. പുലർച്ചെ 2.29ന് ​നിശ്ചയിച്ചിരുന്ന വിക്ഷേപണം മിനിറ്റുകൾ വൈകിയാണ് സംഭവിച്ചത്

ഭ്രമണപഥത്തിലെത്തുന്ന ഉപഗ്രഹത്തെ ഹാസ്സനിലെ ഐഎസ്ആർഒ യൂണിറ്റ് ഉപഗ്രഹത്തിന്റെ നിയന്ത്രണം പൂർണ്ണമായും ഏറ്റെടുക്കും. 15 വർഷത്തെ ആയുസ്സാണ് ജിസാറ്റ് 17 ന് ഉള്ളത്. ആശയവിനിമയ സേവനം മുൻനിർത്തിയുള്ളതാണിത്.കൂടാതെ കാലാവസ്ഥ വിവരങ്ങൾ ലഭിക്കാനും ജിസാറ്റ് 17 സഹായകമാകും.

g- sat 17

ജിസാറ്റ് 17 കൂടി ഭ്രമണപഥത്തിൽ എത്തുന്നതോടെ ഇന്ത്യൻ വാർത്ത വിനിമയ പരമ്പയിലെ പതിനേഴാമത്തെ ഉപഗ്രഹമാണിത്.ഒരു മാസത്തിനിടെ ഐഎസ്ആർഒ വിക്ഷേപിക്കുന്ന മൂന്നാമത്തെ ഉപഗ്രഹമാണിത്.ബാക്കി രണ്ടെണ്ണവും ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപിച്ചിട്ടുള്ളത്.ഭാരമേറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് ഐഎസ്ആർഒ ഏരിയൻ 5 റോക്കറ്റിനെ ആശ്രയിക്കുന്നത്. റോക്കറ്റിൽ നിന്നും ഉപഗ്രഹത്തെ വിജയകരമായി വേർപ്പെടുത്താൻ കഴിഞ്ഞെന്നും ഐഎസ്ആർഒ അറിയിച്ചു.

English summary
India's Latest Communication Satellite GSAT-17 Launched From French GuianaThis is the third satellite launch by ISRO this month.All India | Press Trust of India | Updated: June 29, 2017 04:59 IST by Taboola Sponsored Links SponsoredUp to 80% Off on Branded Luxury True Copy Watches (Shoponista)Shimla hotels offers | Find discounted central hotels on trivago.in (www.trivago.in)17SHARESEMAILPRINTCOMMENTSIndia's Latest Communication Satellite GSAT-17 Launched From French GuianaGSAT-17 is expected to strengthen ISRO's current fleet of 17 India's latest communication satellite GSAT-17 was successfully launched today by a heavy duty rocket of Arianespace from the spaceport of Kourou in French Guiana.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X