ധോല-സാദിയ പാലം ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നു; പ്രത്യേകതകള്‍ കേട്ടാല്‍ ഞെട്ടും!! വമ്പന്‍ നീളം...
2011ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ് പാലംത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയത്. പാലം വരുന്നത് സൈന്യത്തിന് ഏറെ ഗുണകരമാണ്.
ഗുവാഹത്തി: ഇന്ത്യയില്‍ ഏറ്റവും നീളം കൂടിയ തുരങ്കം നിര്‍മ്മിച്ചതിനു പിന്നാലെ, ഏറ്റവും നീളം കൂടി പാലവും വരുന്നു. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലമാണ് ധോല-സാദിയ നദിക്ക് കുറുകെ നിര്‍മ്മിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിന്റെ തീയ്യതി ഇതുവരെ തീരുമാനിച്ചിട്ടില്ല. പാലം തുറയ്ക്കുന്നതോടെ അസമില്‍ നിന്ന് അരുണാചലിലേക്കുള്ള യാത്രാസമയം നാല് മണിക്കൂര്‍ കുറഞ്ഞു കിട്ടും.
ബ്രഹ്മപുത്ര പോഷക നദിക്ക് കുറുകെയാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. 9.15 കിലോമീറ്റര്‍ ആണ് ധോല-സാദിയ പാലത്തിന്റെ നീളം. 2011ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ് പാലംത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയത്. പാലം വരുന്നത് സൈന്യത്തിന് ഏറെ ഗുണകരമാണ്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അരുണാചല്‍ പ്രദേശത്തേക്ക് എളുപ്പത്തിലും വേഗത്തിലും സൈന്യത്തിന് എത്താന്‍ കഴിയും.

ധോല-സാദിയ പാലം
നിലവില്‍ മുംബൈ കടലിന് മുകളിലൂടെയുള്ള ബാന്ദ്ര-വോര്‍ലി പാലമാണ് ഏറ്റവും നീളം കൂടിയത്. ഇതിനേക്കാള്‍ 30 ശതമാനം വലുതാണ് ധോല-സാദിയ പാലം.

പാലം
അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയില്‍ നിന്നും 54ം കിലോമീറ്റര്‍ അകലെയുള്ള സാദിയയിലാണ് പാലത്തിന്റഎ തുടക്കം. അരുണാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയുള്ള ധോലയിലാണ് പാലം അവസാനിക്കുന്നത്.

ബ്രഹ്മപുത്രയുടെ പോഷകനദി
ബ്രഹ്മപുത്രയുടെ പോഷകനദിയായ ലോഹിത് നദിക്ക് കുറുകെയാണ് ധോല-സോദിയ പാലം നിര്‍മ്മിച്ചിരിക്കുന്നത്.

സംസ്ഥാനങ്ങള്‍ തമ്മില്‍
പാലം തുറക്കുന്നതോടെ അസം, അരുണാചല്‍പ്രദേശ് സംസ്ഥാനങ്ങളിലേക്കുള്ള യാത്രാസമയത്തില്‍ നാല് മണിക്കൂര്‍ കുറവുണ്ടാകും.

സൈന്യം
പാലം വരുന്നതോടെ സൈന്യത്തിനും ഏറെ ഗുണകരമാകും. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അരുണാചല്‍ പ്രദേശിലേക്ക് എളുപ്പത്തിലും വേഗത്തിലും എത്താന്‍ സൈന്യത്തില്‍ കഴിയും.

നിര്‍മ്മാണം
ടാങ്കുകള്‍ക്ക് സഞ്ചരിക്കാന്‍ പാകത്തിനാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.

ടാങ്കുകള്‍
സൈന്യം അരുണാചലിലേക്ക് പോകുന്ന ടിന്‍സുകിയ വഴി ടാങ്കുകള്‍ക്ക് പോകാന്‍ തക്ക ബലമുള്ള പാലങഅങള് ഈ പ്രദേശ് വേറെ ഇല്ല.

വികസനം
അതിര്‍ത്തി സംസ്ഥാനങ്ങളുമായുള്ള റോഡ് ബന്ധം വികസിപ്പിക്കുന്നതിന്റെ ഭാഗമായി 2015ല്‍ കേന്ഗ്രസര്‍ക്കാര്‍ 15,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ധോല-സാദിയ പാലവും ഈ പാക്കേജില്പെടുന്നു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications