കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൗവ്വനം തിളച്ചുമറയുന്നു; മുമ്പില്ലാത്ത വിധം, കശ്മീര്‍ ഇന്ത്യയ്ക്ക് നഷ്ടമാകുമെന്ന് മുന്നറിയിപ്പ്

നിങ്ങള്‍ക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പാകിസ്താനുമായി ചര്‍ച്ച നടത്തണമെന്നാണ് എനിക്ക് പറയാനുള്ളത്. ഭീകരവാദ ഭീഷണി നേരിടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ ചര്‍ച്ച ഇപ്പോള്‍ ആരംഭിക്കണമെന്നും ഫാറൂഖ് അബ്ദുല്ല

  • By Ashif
Google Oneindia Malayalam News

ശ്രീനഗര്‍: ഇന്ത്യയ്ക്ക് കശ്മീര്‍ നഷ്ടമായേക്കുമെന്ന് മുന്നറിയിപ്പ്. മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുല്ലയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇന്ത്യ ടുഡെക്ക് നല്‍കിയ അഭിമുഖത്തിലാണ് രാജ്യം ഏറെ കരുതലോടെ കാണുന്ന കശ്മീരിന്റെ ഭാവിയെ കുറിച്ച് അബ്ദുല്ല സംസാരിച്ചത്.

ശ്രീനഗര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാണ് ഫാറൂഖ് അബ്ദുല്ല. ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യയും പാകിസ്താനും ചര്‍ച്ചകള്‍ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങള്‍ക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പാകിസ്താനുമായി ചര്‍ച്ച നടത്തണമെന്നാണ് എനിക്ക് പറയാനുള്ളത്. ഭീകരവാദ ഭീഷണി നേരിടണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ ചര്‍ച്ച ഇപ്പോള്‍ ആരംഭിക്കണമെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

Army

നിങ്ങള്‍ക്ക് കശ്മീര്‍ നഷ്ടമാവുകയാണ്. ഇപ്പോഴാണ് ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത്. സൈനിക നടപടിയിലൂടെയുള്ള പരിഹാരത്തെ കുറിച്ചല്ല ചിന്തിക്കേണ്ടത്. രാഷ്ട്രീയ പരിഹാരമാണ് ആവശ്യം. താഴേക്ക് ഇറങ്ങി വരൂ. എനിക്കിവിടെ കാണാന്‍ കഴിയുന്നത് വളരെ മോശം സാഹചര്യമാണ്. യുവത്വം തിളച്ചുമറയുകയാണ് കശ്മീരില്‍. ഇങ്ങനെ ഞാന്‍ മുമ്പ് കണ്ടിട്ടില്ലെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

കശ്മീരുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും സംസാരിക്കണം. ഹുര്‍രിയ്യത്ത് കോണ്‍ഫറന്‍സ്, സ്വാതന്ത്ര്യ പോരാളികള്‍, പാകിസ്താന്‍ എന്നിവരുമായി ചര്‍ച്ച നടത്തണം. യുവ നേതൃത്വവുമായും മറ്റു നേതാക്കളുമായും സംസാരിച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.1982-84 കാലത്ത് കശ്മീര്‍ മുഖ്യമന്ത്രിയായിരുന്നു ഫാറൂഖ് അബ്ദുല്ല.

English summary
Former Jammu and Kashmir chief minister and National Conference chief Farooq Abdullah on Tuesday warned India it’s “losing Kashmir”. In an interview with India Today, Abdullah, who is contesting by-polls in Srinagar, urged India and Pakistan to hold talks to combat terrorism. “Whether you like it or not, you have to talk to Pakistan. If you want to beat the threat of terrorists, then you better start talking now,” he warned the Indian government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X