കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മംഗള്‍യാന്‍ ചന്ദ്രന്‍റെ ഭ്രമണപഥത്തെ കടന്നു

  • By Meera Balan
Google Oneindia Malayalam News

ചെന്നൈ: ഇന്ത്യയുടെ ചൊവ്വാദൗത്യ പേടകം മംഗള്‍യാന്‍ ചന്ദ്രന്റെ ഭ്രമണപഥത്തെയും മറികടന്നു. 3.84 ലക്ഷം കിലോമീറ്റര്‍ അകലെയാണ് മംഗള്‍യാന്‍ ഇപ്പോഴുള്ളത്. ചന്ദ്രന്റെ ഭ്രമണപഥം പിന്നിട്ടെന്ന കാര്യം ഐഎസ്ആര്‍ഒ ഫേസ് ബുക്കിലൂടെ സ്ഥിരീകരിച്ചു.

ഡിസംബര്‍ ഒന്നിനാണ് അവസാന ഭ്രമണപഥത്തേയും മറികടന്ന് മഗള്‍യാന്‍ ചൊവ്വയിലേയ്ക്ക് യാത്ര തിരിച്ചത്. ഭൂമിയില്‍ നിന്ന് ഏറ്റവും അകലെയെത്തിയ ഇന്ത്യന്‍ നിര്‍മ്മിത പേടകമെന്ന ഖ്യാതിയും മംഗള്‍യാന്‍ സ്വന്തമാക്കി.

Mangalyan

ഭൂമിയില്‍ നിന്ന് ചൊവ്വയിലെത്താന്‍ മംഗള്‍യാന് മൂന്നൂറ് ദിവസമാണ് വേണ്ടത്. 2014 സെപ്റ്റംബറോട് കൂടി മംഗള്‍യാന്‍ ചൊവ്വയിലെത്തുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.1350 കിലോഗ്രാം ഭാരമുണ്ട് മംഗള്‍യാന്.

850 കിലോഗ്രാം ഇന്ധനം മംഗള്‍യാനില്‍ ഉണ്ടായിരുന്നു. ഇതില്‍ 198 കിലോഗ്രാം ഇന്ധനം സൗരഭ്രമണപഥത്തിലേയ്ക്ക് ഉയര്‍ത്തുന്നതിന് ചെലവായി. ഒരു ദിവസം പത്ത് ലക്ഷം കിലോമീറ്ററാണ് മംഗള്‍യാന്‍ സഞ്ചരിയ്ക്കുന്നത്. നവംബര്‍ അഞ്ചിനാണ് ഉപഗ്രഹം വിക്ഷേപിച്ചത്.

English summary
India’s Mangalyaan crosses moon’s orbit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X