കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാചകക്കാരനെ അടിമയാക്കി,ന്യൂസിലാന്‍ഡിലെ ഇന്ത്യന്‍ സ്ഥാനപതിയെ തിരിച്ച് വിളിച്ചു

Google Oneindia Malayalam News

വെല്ലിംഗ്ടണ്‍: പാചകക്കാരനെ അടിമയാക്കി വച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ സ്ഥാനപതിയേയും ഭാര്യയേയും തിരിച്ച് വിളിച്ചു. ഹൈക്കമ്മീഷണര്‍ രവി ഥാപ്പര്‍, ഭാര്യ ഷര്‍മ്മിള ഥാപ്പര്‍ എന്നിവരെയാണ് മടക്കി വിളിച്ചത്.

അതേ സമയം വിവാദങ്ങളോടും തിരികെ വിളിച്ചതിനെപ്പറ്റിയും പ്രതികരിയ്ക്കാന്‍ രവി ഥാപ്പറും ഭാര്യയും വിസമ്മതിച്ചു. കേന്ദ്ര വിദേശകാര്യമന്ത്രാലയം രവി ഥാപ്പറെ തിരിച്ച് വിളിച്ചുവെന്നാണ് റിപ്പോര്‍ട്ട്്. അതേസമയം തന്റെ മാതാവിന്റെ അസുഖവും ഭാര്യയ്ക്ക് അപകടത്തെത്തുടര്‍ന്നുണ്ടായ പരിക്കുമാണ് രാജ്യത്തേയ്ക്ക് മടങ്ങുന്നതിനുള്ള കാരണങ്ങളായി സ്ഥാപനപതി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചത്.

Ravi Thaper

ന്യൂസിലാന്‍ഡ് സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെത്തെത്തുടര്‍ന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം സ്ഥാപനപതിയെ തിരിച്ച് വിളിച്ചതെന്നാണ് റിപ്പോര്‍ട്ട്. മെയ്മാസത്തിലാണ് ഇന്ത്യന്‍ സ്ഥാനപതിയുടെ വീട്ടുജോലിക്കാരന്‍ പീഡനങ്ങള്‍ സഹിയ്ക്കാനാവാതെ വീടുവിട്ടിറിങ്ങിയത്.

വീട്ടുകാര്‍ ഉറങ്ങുമ്പോഴാണ് ഇയാള്‍ രക്ഷപ്പെട്ട് ന്യൂസിലന്‍ഡ് പൊലീസില്‍ അഭയം തേടിയത്. തുടര്‍ന്ന് പൊലീസ് ഇടപെട്ടാണ് ജോലിക്കാരനെ നാട്ടിലേയ്ക്ക് അയച്ചത്. എന്നാല്‍ തനിയ്ക്കും ഭാര്യയ്ക്കും എതിരായ ആരോപണങ്ങള്‍ സ്ഥാനപതി വീണ്ടും നിഷേധിച്ചു.

English summary
India’s New Zealand envoy recalled after wife accused of assaulting domestic staff
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X