ഇന്ത്യ 2 പാര്‍ട്ടികള്‍ക്ക് മാത്രമല്ല: ദേവഗൗഡ
ബാംഗ്ലൂര്‍: ബി ജെ പിക്കും കോണ്‍ഗ്രസിനും മാത്രം അവകാശപ്പെട്ടതല്ല ഇന്ത്യയെന്ന് ജനതാദള്‍ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ. ഇപ്പോള്‍ ഭരിക്കുന്ന രണ്ടാം യു പി എയും അതിന് മുമ്പ് ഭരിച്ച എന്‍ ഡി എയും തങ്ങളുടെ കടമകള്‍ നിര്‍വഹിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. മൂന്നാം മുന്നണിക്ക് മാത്രമേ ഇന്ത്യയെ രക്ഷിക്കാന്‍ കഴിയൂ.
പ്രദേശിക പാര്‍ട്ടികള്‍ അടങ്ങിയ, ഉത്തരവാദിത്തമുള്ള ഒരു സഖ്യത്തിനാണ് ഇന്ത്യയില്‍ സാധ്യതയുള്ളത്. ഇന്ത്യയുടെ വൈവിധ്യത്തെപ്പറ്റി യാതോരുവിധ കാഴ്ചപ്പാടുകളോ പരിഗണനയോ ഇല്ലാത്ത പാര്‍ട്ടികളാണ് ബി ജെ പിയും കോണ്‍ഗ്രസും. ഭൂരിപക്ഷങ്ങള്‍ക്ക് ഒരു പരിഗണനയും ഇവിടെ കിട്ടുന്നില്ല. ബി ജെ പിയോടും കോണ്‍ഗ്രസിനോടും തുല്യ അകലം പാലിക്കുന്ന പാര്‍ട്ടിയാണ് ജനതാദള്‍ എസ്.

കോണ്‍ഗ്രസുമായും ബി ജെ പിയുമായും സഖ്യമില്ലാത്ത ചെറുപാര്‍ട്ടികള്‍ 2014 ലോകസ്ഭ തിരഞ്ഞെടുപ്പില്‍ നിര്‍ണായക പങ്ക് വഹിക്കും. കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തിലും ഈ പാര്‍ട്ടികള്‍ക്ക് വലിയ സ്ഥാനം വഹിക്കാനുണ്ട്. ഇന്ത്യയെ ഒരു യഥാര്‍ഥ ഫെഡറല്‍ രാജ്യമാക്കാന്‍ കോണ്‍ഗ്രസിനും ബി ജെ പിക്കും കഴിയില്ല. ചെറുപാര്‍ട്ടികള്‍ക്ക് മാത്രമേ അതിന് കഴിയൂ.
ഐ ബി എന്നിന് നല്കിയ അഭിമുഖത്തിലാണ് മുന്‍ പ്രധാനമന്ത്രിയായ എച്ച് ഡി ദേവഗൗഡ മനസ്സുതുറന്നത്. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണി കൂട്ടായ്മയുണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ണാടകയില്‍ ചുക്കാന്‍ പിടിക്കുന്നത് ദേവഗൗഡയും മകന് കുമാരസ്വാമിയുമാണ്. നിതീഷ് കുമാര്‍, ജയലളിത, സിപിഎം, മമതാ ബാനര്‍ജി, മുലായം സിംഗ് യാദവ് എന്നിങ്ങനെ പോകുന്നു ഈ മുന്നണിയിലെ പ്രമുഖര്‍.
-
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ്












Click it and Unblock the Notifications