കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ 2 പാര്‍ട്ടികള്‍ക്ക് മാത്രമല്ല: ദേവഗൗഡ

Google Oneindia Malayalam News

ബാംഗ്ലൂര്‍: ബി ജെ പിക്കും കോണ്‍ഗ്രസിനും മാത്രം അവകാശപ്പെട്ടതല്ല ഇന്ത്യയെന്ന് ജനതാദള്‍ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ. ഇപ്പോള്‍ ഭരിക്കുന്ന രണ്ടാം യു പി എയും അതിന് മുമ്പ് ഭരിച്ച എന്‍ ഡി എയും തങ്ങളുടെ കടമകള്‍ നിര്‍വഹിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. മൂന്നാം മുന്നണിക്ക് മാത്രമേ ഇന്ത്യയെ രക്ഷിക്കാന്‍ കഴിയൂ.

പ്രദേശിക പാര്‍ട്ടികള്‍ അടങ്ങിയ, ഉത്തരവാദിത്തമുള്ള ഒരു സഖ്യത്തിനാണ് ഇന്ത്യയില്‍ സാധ്യതയുള്ളത്. ഇന്ത്യയുടെ വൈവിധ്യത്തെപ്പറ്റി യാതോരുവിധ കാഴ്ചപ്പാടുകളോ പരിഗണനയോ ഇല്ലാത്ത പാര്‍ട്ടികളാണ് ബി ജെ പിയും കോണ്‍ഗ്രസും. ഭൂരിപക്ഷങ്ങള്‍ക്ക് ഒരു പരിഗണനയും ഇവിടെ കിട്ടുന്നില്ല. ബി ജെ പിയോടും കോണ്‍ഗ്രസിനോടും തുല്യ അകലം പാലിക്കുന്ന പാര്‍ട്ടിയാണ് ജനതാദള്‍ എസ്.

deve-gowda

കോണ്‍ഗ്രസുമായും ബി ജെ പിയുമായും സഖ്യമില്ലാത്ത ചെറുപാര്‍ട്ടികള്‍ 2014 ലോകസ്ഭ തിരഞ്ഞെടുപ്പില്‍ നിര്‍ണായക പങ്ക് വഹിക്കും. കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തിലും ഈ പാര്‍ട്ടികള്‍ക്ക് വലിയ സ്ഥാനം വഹിക്കാനുണ്ട്. ഇന്ത്യയെ ഒരു യഥാര്‍ഥ ഫെഡറല്‍ രാജ്യമാക്കാന്‍ കോണ്‍ഗ്രസിനും ബി ജെ പിക്കും കഴിയില്ല. ചെറുപാര്‍ട്ടികള്‍ക്ക് മാത്രമേ അതിന് കഴിയൂ.

ഐ ബി എന്നിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ പ്രധാനമന്ത്രിയായ എച്ച് ഡി ദേവഗൗഡ മനസ്സുതുറന്നത്. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണി കൂട്ടായ്മയുണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ണാടകയില്‍ ചുക്കാന്‍ പിടിക്കുന്നത് ദേവഗൗഡയും മകന്‍ കുമാരസ്വാമിയുമാണ്. നിതീഷ് കുമാര്‍, ജയലളിത, സിപിഎം, മമതാ ബാനര്‍ജി, മുലായം സിംഗ് യാദവ് എന്നിങ്ങനെ പോകുന്നു ഈ മുന്നണിയിലെ പ്രമുഖര്‍.

English summary
Don't ignore the Third Front, India's not a 2-party nation: Deve Gowda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X