കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍എസ്ജി പ്രവേശനം; ഇന്ത്യയുടെ നീക്കത്തിന് വീണ്ടും തിരിച്ചടി

Google Oneindia Malayalam News

ദില്ലി: എന്‍എസ്ജി പ്രവേശനത്തിനുള്ള ഇന്ത്യയുടെ ശ്രമത്തിന് വീണ്ടും തിരിച്ചടി. എന്‍എസ്ജി അംഗങ്ങളുടെ യോഗത്തില്‍ ഇന്ത്യയുടെ പ്രവേശനത്തെ സംബന്ധിച്ച് അജണ്ടയില്ലെന്ന് ചൈന വ്യക്തമാക്കി. ജൂണ്‍ 23,24 തീയ്യതികളില്‍ സോളില്‍ വെച്ചാണ് എന്‍എസ്ജി അംഗങ്ങളുടെ യോഗം നടക്കുന്നത്.

എന്‍എസ്ജി പ്രവേശനം; ചൈന എതിര്‍ത്തിട്ടില്ലെന്ന് സുഷമ സ്വരാജ്എന്‍എസ്ജി പ്രവേശനം; ചൈന എതിര്‍ത്തിട്ടില്ലെന്ന് സുഷമ സ്വരാജ്

ഈ മാസം 24ന് ദക്ഷിണ കൊറിയയിലെ സോളില്‍ എന്‍എസ്ജി അംഗരാഷ്ട്രങ്ങളുടെ സമ്മേളനം ചേരാനിരിക്കെ ഗ്രൂപ്പിലെ അംഗത്വത്തിന് ഇന്ത്യ നയതന്ത്ര സമ്മര്‍ദ്ദം ശക്തിപ്പെടുത്തുന്നതിനിടെയാണ് ചൈനയുടെ പ്രസ്താവന. ഈ പ്രഖ്യാപനത്തോടെ എന്‍എസ്ജി അംഗത്വത്തിന് ഇന്ത്യക്ക് ഇനിയും കാത്തിരിക്കേണ്ടി വരും.

Sushma swaraj

ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തിന് ചൈനയ്ക്ക് എതിര്‍പ്പില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അംഗത്വവുമായി ബന്ധപ്പെട്ട ചില മാനദണ്ഡങ്ങളോടും നടപടിക്രമങ്ങളോടുമാണ് ചൈന വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ളതെന്നായിരുന്നു സുഷമ സ്വരാജ് പറഞ്ഞത്.

ഐസിസ് തട്ടികൊണ്ടുപോയ ഇന്ത്യക്കാര്‍ ജീവനോടെയുണ്ടെന്ന് വിദേശകാര്യ മന്ത്രിഐസിസ് തട്ടികൊണ്ടുപോയ ഇന്ത്യക്കാര്‍ ജീവനോടെയുണ്ടെന്ന് വിദേശകാര്യ മന്ത്രി

എങ്കിലും ഇന്ത്യക്ക് എന്‍എസ്ജി അംഗത്വം കിട്ടുമെന്ന കാര്യത്തില്‍ ശുഭ പ്രതീക്ഷയാണുള്ളത്. വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍, വിദേശ മന്ത്രാലയ വകുപ്പ് സെക്രട്ടറി സുജാതമത്തേ എന്നിവരുടെ നേതൃത്വത്തിലാണ് എന്‍എസ്ജി അംഗരാജ്യങ്ങളുടെ നിലപാട് ഇന്ത്യക്ക് അനുകൂലമാക്കാനുള്ള തീവ്രയത്‌നം നടക്കുന്നത്.

English summary
China on Monday said differences remain among NSG members over the inclusion of new countries and the issue was not even on the agenda of the grouping's meeting in Seoul this week, a day after External Affairs Minister Sushma Swaraj asserted that Beijing was not opposing India's entry.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X