• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ത്യയില്‍ അഗ്നിപര്‍വത സ്‌ഫോടനത്തിന് സാധ്യത; ശാസ്ത്രലോകം കരുതലോടെ, ലാവ ഒലിക്കുന്നു...

  • By Ashif

പനാജി: ഇന്ത്യയിലെ ഏക സജീവ അഗ്‌നി പര്‍വതമായ ആന്റമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളിലെ അഗ്‌നിപര്‍വതത്തില്‍ നിന്നു പുകയും ലാവയും വമിക്കുന്നതായി ഗവേഷകര്‍. 150 വര്‍ഷത്തിന് ശേഷം ഈ അഗ്‌നി പര്‍വതം അവസാനമായി സജീവമായത് 1991ലാണ്. ശേഷം ഇപ്പോള്‍ വീണ്ടും പുകയുന്നുവെന്നാണ് ഗോവ കേന്ദ്രമായുള്ള ദേശീയ സമുദ്ര ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരുടെ കണ്ടെത്തല്‍.

അഭയ് മുധോല്‍ക്കറിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരാണ് പര്‍വതത്തെ നിരീക്ഷിച്ചതും ഇക്കാര്യങ്ങള്‍ പുറത്തുവിട്ടതും. അഗ്നിപര്‍വതം ഇപ്പോള്‍ പുകഞ്ഞുകൊണ്ടിരിക്കുകയാണ്. പോര്‍ട്ട്‌ബ്ലെയറില്‍ നിന്നു 140 കിലോമീറ്റര്‍ വടക്കു കിഴക്കുള്ള ബാരന്‍ ദ്വീപിലാണ് അഗ്‌നിപര്‍വതം.

ശ്രദ്ധയില്‍പ്പെട്ടത് ജനുവരി 23ന്

2017 ജനുവരി 23ന് ഉച്ചയ്ക്ക് ശേഷമാണ് പര്‍വതം പുകയുന്നത് ശാസ്ത്രജ്ഞരുടെ ശ്രദ്ധയില്‍പെട്ടത്. ഗവേഷക സംഘം ഈ സമയം ആര്‍വി സിന്ധു സങ്കല്‍പ്പ് കപ്പലിലായിരുന്നു. കപ്പലിലെ സംഘം ബാരന്‍ അഗ്‌നി പര്‍വതത്തിനു സമീപം കടലിലെ അടിത്തട്ട് സാംപിള്‍ ശേഖരിക്കുന്നതിനിടെയാണ് പര്‍വതത്തില്‍ നിന്ന് പുക വമിക്കുന്നത് കണ്ടത്.

പത്തു മിനുട്ട് വരെ പുക വമിച്ചു

ഒരു മൈല്‍ ദൂരെ നിന്നും അഗ്നിപര്‍വതം നിരീക്ഷിച്ചപ്പോള്‍ പത്തു മിനുട്ട് വരെ പുക വമിച്ചതും ഗവേഷക സംഘം കണ്ടു. രാത്രിയിലാണ് ഇത് കൂടുതല്‍ വ്യക്തമായത്. പകല്‍ സമയത്തു പുക മാത്രമാണ് കണ്ടിരുന്നത്. രാത്രി സമയങ്ങളില്‍ നിരീക്ഷിച്ചപ്പോള്‍ പര്‍വതമുഖത്തു നിന്നു ചുവന്ന ലാവ വരുന്നതായും ശ്രദ്ധയില്‍പ്പെട്ടു.

ലാവ അന്തരീക്ഷത്തിലേക്ക് തെറിച്ചു

അന്തരീക്ഷത്തിലേക്ക് തെറിക്കുന്ന ലാവ അഗ്നിപര്‍വതത്തിലൂടെ ഒഴുകുന്നതായും കണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഇക്കാര്യം വിശദീകരിച്ച് ശാസ്ത്രജ്ഞര്‍ വാര്‍ത്താ കുറിപ്പ് ഇറക്കിയിട്ടുണ്ട്. ജനുവരി 26ന് ബി നാഗേന്ദര്‍ നാഥിന്റെ നേതൃത്വത്തില്‍ വീണ്ടും നിരീക്ഷണം ശക്തമാക്കി. അപ്പോഴും സ്‌ഫോടനമുണ്ടാവുന്നതും പുക വരുന്നതും തുടരുന്നുണ്ടായിരുന്നു.

പരിശോധന ശക്തമാക്കി

അഗ്‌നിപര്‍വതത്തിനു സമീപമുള്ള മണ്ണും വെള്ളവും ശേഖരിച്ച് പരിശോധന നടത്തി. പര്‍വതം പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടോ എന്നാണ് പരിശോധിച്ചത്. എന്നാല്‍ പര്‍വതം ശമിച്ചിട്ടില്ലെന്നും സജീവമായി തുടരുന്നതായും വ്യക്തമായെന്ന് പ്രസ്താവനയില്‍ പറയുന്നു.

ഏത് സമയവും അത് സംഭവിക്കാം

അഗ്‌നിപര്‍വതം പൊട്ടുമ്പോഴുണ്ടാകുന്ന പാറക്കഷണങ്ങളായ കല്‍ക്കരി കഷ്ണങ്ങള്‍ പോലുള്ള കറുത്ത അവശിഷ്ടങ്ങള്‍ ഇവിടെ നിന്ന് ലഭിച്ചുവെന്നും വരാനിരിക്കുന്ന അഗ്‌നിപര്‍വത സ്‌ഫോടനത്തെ സൂചിപ്പിക്കുന്നതാണിതെന്നും ഗവേഷക സംഘം പ്രസ്താവനയില്‍ വ്യക്തമാക്കി.

English summary
India's only live volcano in the Andaman and Nicobar Islands which had started showing activity in the year 1991 after being dormant for over 150 years has once again started spewing ash, the researchers at Goa based National Institute of Oceanography (NIO) said on Friday. "The only live volcano in the Andaman and Nicobar islands is erupting once again. The Barren Island volcano, located 140-km north-east of Port Blair, dormant for more than 150 years started erupting in 1991 and has since then shown intermittent activity," CSIR-NIO said in a statement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more