Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലാന്‍ ബി ഒരുക്കി പ്രതിപക്ഷം; മൂന്ന് പാര്‍ട്ടികളെ കൂടി അടുപ്പിക്കും... ഫലം വന്നാല്‍ സമയം കളയില്ല

ന്യൂഡല്‍ഹി: അവസാന ഘട്ട വോട്ടെടുപ്പ് കൂടി ബാക്കി നില്‍ക്കെ, പ്രതിപക്ഷത്തിന് ആത്മവിശ്വാസം ഇരട്ടിയായി. ജൂണ്‍ ഒന്നിനാണ് ഏഴാംഘട്ട പോളിങ്. അന്നു തന്നെ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിക്കാന്‍ ഇന്ത്യ സഖ്യം തീരുമാനിച്ചു എന്നാണ് ഏറ്റവും ഒടുവിലെ വിവരം. തിരഞ്ഞെടുപ്പിലെ പ്രകടനം, സര്‍ക്കാര്‍ രൂപീകരണം എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം എന്നാണ് അറിയുന്നത്.

272 സീറ്റുകള്‍ ലഭിക്കുന്ന പാര്‍ട്ടിക്കോ മുന്നണിക്കോ ആണ് കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുക. ആറ് ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായ പിന്നാലെ 270 സീറ്റുകള്‍ പ്രതിപക്ഷം ഉറപ്പിച്ചുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിരുന്നു. ഉത്തര്‍ പ്രദേശില്‍ നിന്ന് കൂടുതല്‍ സീറ്റ് നേടാന്‍ സാധിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. ഈ ആത്മവിശ്വാസത്തിലാണ് തുടര്‍ നീക്കം.

india-leaders

ബിജെപിക്ക് 200ലധികം സീറ്റ് ലഭിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ നരേന്ദ്ര മോദിക്ക് മൂന്നാമൂഴം ലഭിക്കില്ലെന്നും അവര്‍ വിശ്വസിക്കുന്നു. എങ്കിലും ഇരുപക്ഷത്തും ചേരാതെ നില്‍ക്കുന്ന മൂന്ന് പാര്‍ട്ടികളുടെ പിന്തുണ കൂടി ഉറപ്പിക്കാന്‍ ഇന്ത്യ സഖ്യ നേതാക്കള്‍ ശ്രമിച്ചുവരികയാണെന്നും സൂചനയുണ്ട്. മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച തുടങ്ങിയെന്നും കേള്‍ക്കുന്നു.

ഒഡീഷയിലെ ബിജെഡി, ആന്ധ്രയിലെ വൈഎസ്ആര്‍സിപി, തെലങ്കാനയിലെ ബിആര്‍എസ് എന്നീ പാര്‍ട്ടികളുമായിട്ടാണ് ചര്‍ച്ച തുടങ്ങിയിട്ടുള്ളത്. ജൂണ്‍ നാലിന് ഫലം വന്ന ശേഷം തീരുമാനം അറിയിക്കാമെന്നാണ് ബിജെഡി പ്രതികരിച്ചതത്രെ. കേന്ദ്രത്തില്‍ ഏത് കക്ഷി ഭരിച്ചാലും ചേര്‍ന്ന് നില്‍ക്കുന്ന സമീപനമാണ് ബിജെഡിയുടേത്. എന്നാല്‍ ഇത്തവണ ബിജെപി-ബിജെഡി അകല്‍ച്ച വളരെ പ്രകടമാണ്.

india-leaders

ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയുടെ നേതാക്കളാണ് മൂന്ന് പാര്‍ട്ടിയുടെയും നേതൃത്വവുമായി ചര്‍ച്ച നടത്തുന്നത്. ആര്‍ക്കും വ്യക്തമായ മേല്‍ക്കൈ ലഭിക്കാത്ത തിരഞ്ഞെടുപ്പ് ഫലമാണ് വരുന്നതെങ്കില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ പ്രതിപക്ഷം വേഗത്തിലാക്കും. ഇതുസംബന്ധിച്ച കാര്യങ്ങളും ജൂണ്‍ ഒന്നിലെ യോഗത്തില്‍ ചര്‍ച്ച ചെയ്യും.

തിരഞ്ഞെടുപ്പ് ഫലം വരുന്ന വേളയില്‍ തന്നെ സര്‍ക്കാര്‍ രൂപീകരണ നീക്കത്തിലേക്ക് കടക്കണം എന്നാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ജൂണ്‍ 2ന് തിഹാര്‍ ജയിലില്‍ മടങ്ങി എത്തണം എന്ന നിബന്ധനയോടെയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുള്ളത്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യം ഏഴ് ദിവസം കൂടി നീട്ടണമെന്ന് കെജ്രിവാള്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെജ്രിവാളിന്റെ മടക്കം കൂടി പരിഗണിച്ചാണ് ഇന്ത്യ സഖ്യം യോഗ തിയ്യതി തീരുമാനിച്ചത്.

അതേസമയം, ആരൊക്കെ കേന്ദ്രമന്ത്രിമാരാകണം എന്ന് കൂടി ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബിജെപിയെ പുറത്താക്കാന്‍ ഏത് തരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യാമെന്നാണ് കോണ്‍ഗ്രസ് നിലപാട്. പാര്‍ട്ടിക്ക് ഒറ്റയ്ക്ക് 80-120 സീറ്റുകള്‍ കിട്ടുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. എന്നാല്‍, ബിജെഡി, ബിആര്‍എസ്, വൈഎസ്ആര്‍സിപി എന്നിവര്‍ സഖ്യത്തിന്റെ ഭാഗമാകുമോ എന്ന് ഉറപ്പിക്കാനായിട്ടില്ല. തിരഞ്ഞെടുപ്പ് ഫലം നോക്കിയ ശേഷമാകും ഇവരുടെ തീരുമാനം. ഇവരെ കൂടെ നിര്‍ത്താന്‍ ബിജെപിയും ശ്രമിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യ സഖ്യം മനസിലാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+