കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗിക പീഡനം; പ്രാകൃതമായ രണ്ടുവിരല്‍ ടെസ്റ്റ് വ്യാപകമെന്ന് ആരോപണം

ലൈംഗിക പീഡനം; പ്രാകൃതമായ രണ്ടുവിരല്‍ ടെസ്റ്റ് വ്യാപകമെന്ന് ആരോപണം

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: ലൈംഗിക പീഡനത്തിന് ഇരയാകുന്നവരെ പ്രാകൃതമായ രണ്ടുവിരല്‍ ടെസ്റ്റ് നടത്തുന്നതായി റിപ്പോര്‍ട്ട്. സുപ്രീം കോടതി ഇടപെട്ടു നിരോധിച്ച 'ടു ഫിംഗര്‍ ടെസ്റ്റ്' ഉള്‍പ്പെടെ പല പ്രാകൃത രീതികളും ഇപ്പോഴും തുടരുന്നുണ്ടെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ(എച്ച്ആര്‍ഡബ്ല്യു) റിപ്പോര്‍ട്ട് പറയുന്നു.

സോളാര്‍ റിപ്പോര്‍ട്ട് സഭയില്‍; നെഞ്ചിടിപ്പോടെ യുഡിഎഫും കോണ്‍ഗ്രസും
ലൈംഗിക പീഡനത്തിന് ഇരയാകുന്നവരുടെ ജനനേന്ദ്രിയത്തില്‍ നടത്തുന്ന പരിശോധനയാണിത്. ഇത് നിരോധിച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടെങ്കിലും ഈ രീതി ഇപ്പോഴും തുടരുകയാണ്. പെണ്‍കുട്ടി 'സെക്ഷ്വലി ആക്ടീവ്' ആണോയെന്നു പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് ശാസ്ത്രീയ രീതികളുണ്ടെങ്കിലും അത്തരം പരിശോധനകള്‍ പലയിടത്തും നടക്കുന്നില്ല.

rape-

പീഡിപ്പിക്കപ്പെട്ടവരുടെ സ്വകാര്യതയിന്മേലുള്ള കടന്നുകയറ്റമാണെന്നു കണ്ടെത്തിയാണ് ടു ഫിംഗര്‍ ടെസ്റ്റ് 2013ല്‍ സുപ്രീംകോടതി വിലക്കിയത്. ദില്ലിയില്‍ ഓടുന്ന ബസ്സില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തെത്തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങള്‍ ഇതുസംബന്ധിച്ച നിയമ പരിഷാകരങ്ങള്‍ നടത്തിയിരുന്നു. ഈ നിയമപരിഷ്‌കാരങ്ങളെയാണ് എച്ച്ആര്‍ഡബ്ല്യു വിശകലനം ചെയ്തത്.

റിപ്പോര്‍ട്ടിനെ കുറിച്ച് ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചില്ല. പൂര്‍ണരൂപം ലഭിച്ചതിനു ശേഷം പ്രതികരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ചകള്‍ നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

English summary
India's rape survivors left humiliated and degraded by 'two-finger test' despite reforms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X