കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിസ്ഥാന രഹിതം, ഇനി മേലാല്‍ ആവര്‍ത്തിക്കരുത്!, ഇമ്രാന്‍ഖാന്റെ ട്വീറ്റിന് ചുട്ടമറുപടിയുമായി ഇന്ത്യ

Google Oneindia Malayalam News

ദില്ലി: കൊറോണയുമായി ബന്ധപ്പെട്ട ഇന്ത്യ വലിയ രീതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇന്ത്യ നേതൃത്വം നല്‍കുന്നത്. രോഗം വ്യാപനം തടയുന്നതിന് വേണ്ടി ലോക്ക് ഡൗണ്‍ അടക്കമുള്ള നടപടികള്‍ ഇന്ത്യ നീട്ടിക്കഴിഞ്ഞു. ഇതിനിടെ ആരോപണവുമായി വന്ന പാകിസ്ഥാന് ചുട്ടമറുപടിയാണ് ഇന്ത്യ നല്‍കിയിരിക്കുന്നത്. കൊറോണയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ മുസ്ലീങ്ങളോട് കേന്ദ്രസര്‍ക്കാര്‍ വിചേചനം കാണിക്കുന്നുണ്ടെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ട്വീറ്റിനാണ് ഇന്ത്യ ചുട്ടമറുപടി നല്‍കിയിരിക്കുന്നത്.

വിവേചനം

വിവേചനം

കൊറോണ വൈറസിനെതിരെ ലോകം പേരാടുമ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മുസ്ലീം സമുദായത്തിലെ ജനങ്ങളോട് മനപ്പൂര്‍വം വിവേചനം കാണിക്കുകയാണെന്നാണ് പാക് പ്രധാനമന്ത്രി ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ വിമര്‍ശനം ഉന്നയിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ മറുപടിയുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം മറുപടിയുമായി രംഗത്തെത്തി.

അടിസ്ഥാനരഹിതം

അടിസ്ഥാനരഹിതം

പാകിസ്ഥാന്‍ ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അവരുടെ രാജ്യത്തെ ആഭ്യന്തര കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയുടെ ശ്രദ്ധതിരിക്കാനാണ് ഇത്തരത്തിലുള്ള ആരോപണം ഉന്നയിക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ആഭ്യന്തരകാര്യങ്ങള്‍

ആഭ്യന്തരകാര്യങ്ങള്‍

പാകിസ്ഥാന്‍ നേതൃത്വത്തിന്റെ വിചിത്രമായ അഭിപ്രായങ്ങള്‍ അവരുടെ ആഭ്യന്തരകാര്യങ്ങള്‍ മോശമായി കൈകാര്യം ചെയ്യുന്നതില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ്. കോവിഡ് -19 നെ നേരിടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, അവര്‍ അയല്‍ രാജ്യങ്ങള്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ തിങ്കളാഴ്ച പറഞ്ഞു.

ആദ്യം പരിഹാരം കാണൂ.

ആദ്യം പരിഹാരം കാണൂ.

അവര്‍, അവരുടെ രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ആദ്യം പരിഹാരം കാണൂ. എന്നിട്ട് ഇന്ത്യയെ ഉപദേശിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊറോണ വൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മുസ്ലീം സമുദായത്തെ ഇന്ത്യ മനപൂര്‍വ്വം ലക്ഷ്യമിടുന്നുവെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആരോപിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യയുടെ പ്രതികരണം.

കൊറോണ

കൊറോണ

അതേസമയം, പാകിസ്ഥാനില്‍ ഇതുവരെ 8348 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 764 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 686 പേരാണ് പാകിസ്ഥാനില്‍ ഇതിനോടകം തന്നെ കൊറോണ ബാധിച്ച് മരിച്ചത്. 1868പേര്‍ക്കാണ് രോഗം ഭേദമായിരിക്കുന്നത്. 6312 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. വെറും ഒരു ലക്ഷത്തില്‍ താഴെ പരിശോധന മാത്രമാണ് പാകിസ്ഥാനില്‍ ഇതുവരെ നടത്തിയിട്ടുള്ളത്.

പാക് സര്‍ക്കാര്‍

പാക് സര്‍ക്കാര്‍

ഇതിനിടെ പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്ക് ആവശ്യമായ ഒരു സഹായവും പാക് സര്‍ക്കാര്‍ ചെയ്തു നല്‍കുന്നില്ലെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ഭക്ഷണമടക്കമുള്ള സാധനങ്ങള്‍ മതം നേക്കിയാണ് രാജ്യത്ത് വിതരണം ചെയ്യുന്നതെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.

English summary
India's Reply To Imran Khan's Allegations Related To Corona
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X