ഏറ്റവും ധനികന്‍ ബിജെപി എംഎല്‍എ, ആസ്തി 3400 കോടി: തൊട്ടുപിന്നില്‍ ഡികെ; കേരളത്തില്‍ മുന്നില്‍ കോണ്‍ഗ്രസുകാരന്‍
ഡല്‍ഹി: രാജ്യത്തെ ഏറ്റവും ധനികനായ എം എല്‍ എയായി ബി ജെ പി നേതാവ് പരാഗ് ഷാ. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം മുംബൈയിലെ ഘാട്‌കോപ്പർ ഈസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയായ പരാഗ് ഷായ്ക്ക് ഏകദേശം 3400 കോടി രൂപയുടെ ആസ്തിയാണുള്ളത്. മഹാരാഷ്ട്ര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡവലപ്പർ കൂടിയാണ് പരാഗ് ഷാ.
സ്വത്തിന്റെ കാര്യത്തില്‍ രണ്ടാമത് നില്‍ക്കുന്നത് കർണാടക പി സി സി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറാണ്. കനകപുര മണ്ഡലത്തില്‍ നിന്നുള്ള എം എൽ എയായ ഡി കെ ശിവകുമാറിന്റെ ആസ്തി 1413 കോടിയാണ്. വീണ്ടും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് മുമ്പ് എം എൽ എമാർ സമർപ്പിച്ച സത്യവാങ്മൂലങ്ങളുടെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് എ ഡി ആർ ഇത്തരമൊരു റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

28 സംസ്ഥാന നിയമസഭകളിലെയും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 4092 എം എൽ എമാരുടേയും സത്യവാങ്മൂലങ്ങളാണ പഠനത്തിന് വിധേയമാക്കിയത്. ഇതിൽ 24 എം എൽ എമാരുടെ സത്യവാങ്മൂലങ്ങൾ വായിക്കാൻ കഴിയാത്തതാണ്. ഏഴ് നിയമസഭാ സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നു. എ ഡി ആറിന്റെ വിശകലനം അനുസരിച്ച് പശ്ചിമ ബംഗാളിലെ ഇൻഡസിൽ നിന്നുള്ള ബി ജെ പി എം എൽ എ നിർമ്മൽ കുമാർ ധാരയാണ് സമ്പത്തിന്റെ കാര്യത്തിൽ ഏറ്റവും പിന്നിൽ. തനിക്ക് 1700 രൂപയുടെ സ്വത്ത് മാത്രമാണുള്ളതെന്നാണ് നിർമ്മൽ കുമാർ ധാര സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
മുന്നിലുള്ളവർ
എൻ ചന്ദ്രബാബു നായിഡു - ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി: 931 കോടി രൂപ, വൈ എസ് ജഗൻ മോഹൻ റെഡ്ഡി - മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി: 757 കോടി രൂപ, കെ എച്ച് പുട്ടസ്വാമി ഗൗഡ - സ്വതന്ത്ര എം എൽ എ, കർണാടക: 1267 കോടി രൂപ. പ്രിയകൃഷ്ണ, കോൺഗ്രസ് എം എൽ എ - കർണാടക: 1 156 കോടി രൂപ, പി നാരായണ, ടി ഡി പി എം എൽ എ - ആന്ധ്രാപ്രദേശ്: 824 കോടി രൂപ, വി പ്രശാന്തി റെഡ്ഡി, ടി ഡി പി എം എൽ എ, ആന്ധ്രാപ്രദേശ്: 716 കോടി രൂപ തുടങ്ങിയവരാണ് സ്വത്തിന്റെ കാര്യത്തില്‍ മുന്നിട്ട് നില്‍ക്കുന്ന മറ്റ് ജനപ്രതിനിധികള്‍.
കേരളത്തില്‍
എ ഡി ആര്‍ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്വത്തുള്ളത് നിലമ്പൂര്‍ മുന്‍ എം എല്‍ എയായ പിവി അന്‍വറിനാണ്. 64.14 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. സ്വത്തിന്റെ കാര്യത്തില്‍ കേരളത്തിലെ രണ്ടാമനായ മാത്യു കുഴല്‍നാടന്‍ ദേശീയതലത്തില്‍ 379-ാമതാണ്. 34.77 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി.
സംസ്ഥാനങ്ങളില്‍
ഏറ്റവും സമ്പന്നരായ 10 എം എൽ എമാരുടെ പട്ടികയിൽ നാല് എം എല്‍ എമാരും ആന്ധ്രാപ്രദേശിൽ നിന്നുള്ളവരാണ്. ഐടി വകുപ്പ് മന്ത്രി നര ലോകേഷ്, ഹിന്ദുപൂർ എം എൽ എ എൻ. ബാലകൃഷ്ണ എന്നിവരുൾപ്പെടെ ഏഴ് എം എൽ എമാർ സംസ്ഥാനത്തെ ഏറ്റവും സമ്പന്നരായ 20 എം എൽ എമാരിൽ ഉൾപ്പെടുന്നു. എം എൽ എമാരുടെ ആകെ ആസ്തി പരിശോധിക്കുകയാണെങ്കില്‍ കർണാടക എം എൽ എമാരുടെ (223 അംഗങ്ങൾ) ആകെ ആസ്തി 14179 കോടി രൂപയുടേതാണ്. മഹാരാഷ്ട്രയില്‍ നിന്നുള്ള എം എൽ എമാരുടെ (286 അംഗങ്ങൾ) ആസ്തി 12424 കോടി രൂപയും. ആന്ധ്രാപ്രദേശില്‍ നിന്നുള്ള എം എൽ എമാരുടെ (174 അംഗങ്ങൾ) ആസ്തി 11323 കോടി രൂപയുടേതുമാണ്.
കുറവ് ത്രിപുരയില്‍
ഏറ്റവും കുറഞ്ഞ വരുമാനമുള്ള എം എല്‍ എമാരുള്ള സംസ്ഥാനം ത്രിപുരയാണ്. ത്രിപുരയിലെ 60 എം എല്‍ എമാരുടെ ആകെ ആസ്തി 90 കോടി രൂപയാണ്. മണിപ്പൂരിലെ എം എൽ എമാർക്ക് (59 അംഗങ്ങൾ) 222 കോടി രൂപയുടേയും പുതുച്ചേരി എം എൽ എമാർക്ക് (30 അംഗങ്ങൾ) - 297 കോടി രൂപയുടേയും ആസ്തിയുണ്ട്.
ആന്ധ്രാപ്രദേശ് - 65.07 കോടി രൂപ, കർണാടക - 63.58 കോടി രൂപ, മഹാരാഷ്ട്ര - 43.44 കോടി രൂപ എന്നിങ്ങനെയാണ് എം എല്‍ എമാരുടെ ശരാശരി വരുമാനം ഉയർന്ന് നില്‍ക്കുന്ന സംസ്ഥാനങ്ങള്‍. ത്രിപുര - 1.51 കോടി രൂപ, പശ്ചിമ ബംഗാൾ - 2.80 കോടി രൂപ, കേരളം - 3.13 കോടി രൂപ തുടങ്ങയ സംസ്ഥാനങ്ങളിലാണ് എം എല്‍ എമാരുടെ ശരാശരി വരുമാനം ഏറ്റവും കുറഞ്ഞ് നില്‍ക്കുന്നത്.
ആകെ ആസ്തി
4092 സിറ്റിംഗ് എം എൽ എമാരുടെ ആകെ ആസ്തി 73348 കോടി രൂപയായി ഉയർന്നിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. 2023-24 ലെ നാഗാലാൻഡ് (23086 കോടി രൂപ), ത്രിപുര (26892 കോടി രൂപ), മേഘാലയ (22022 കോടി രൂപ) എന്നീ സംസ്ഥാനങ്ങളുടെ മൊത്തം വാർഷിക ബജറ്റുകളേക്കാള്‍ ഉയർന്ന് നില്‍ക്കുന്ന കണക്കുകളാണ് ഇത്. എം എല്‍ എമാർ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയ കണക്കുകള്‍ മാത്രമാണ് ഇത്. സ്വാഭാവികമായും അതിന് പുറത്തുള്ള വരുമാനം പലർക്കും ഉണ്ടായിരിക്കാം എന്ന് അനുമാനിക്കപ്പെടുന്നു.
രാഷ്ട്രീയ പാർട്ടികള്‍
പ്രധാന രാഷ്ട്രീയ പാർട്ടികളിളുടെ കാര്യം പരിശോധിക്കുകയാണെങ്കില്‍ ബിജെപി എം എൽ എമാരുടെ (1,653 അംഗങ്ങൾ) ആകെ ആസ്തി 26270 കോടി രൂപയാണ്. ഇത് സിക്കിം, നാഗാലാൻഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളുടെ വാർഷിക ബജറ്റ് മൊത്തം ചെലവഴിക്കുന്ന തുകയേക്കാള്‍ കൂടുതലാണ്. കോൺഗ്രസ് എം എൽ എമാരുടെ (646 അംഗങ്ങൾ) ആകെ ആസ്തി 17357 കോടി രൂപയാണ്. ടിഡിപി എം എൽ എമാരുടെ (134 അംഗങ്ങൾ) മൊത്തം ആസ്തി 9108 കോടി രൂപയാണെങ്കില്‍ ശിവസേന എം എൽ എമാരുടെ (59 അംഗങ്ങൾ) ആസ്തിയാവട്ടെ 1758 കോടി രൂപയും. ആം ആദ്മി എം എൽ എമാരുടെ (123 അംഗങ്ങൾ) മൊത്തം ശരാശരി ആസ്തി 7.33 കോടി രൂപയാണ്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications