ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എല്‍ 1 വിക്ഷേപണം ശനിയാഴ്ച; കൗണ്ട് ഡൗൺ ഇന്ന് തുടങ്ങും
ചെന്നൈ: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍ 1 വിക്ഷേപണത്തിന് ഒരുങ്ങി. ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ശനിയാഴ്ച രാവിലെ 11.50 നാണ് പേടകം വിക്ഷേപണം നടത്തുക. വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ ഇന്ന് ആരംഭിക്കും.വിക്ഷേപണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് അറിയിച്ചു.
'ഞങ്ങൾ ലോഞ്ചിംഗിന് തയ്യാറെടുക്കുകയാണ്. റോക്കറ്റും ഉപഗ്രഹവും തയ്യാറായിക്കഴിഞ്ഞു. ലോഞ്ചിംഗിനുള്ള റിഹേഴ്സലും പൂർത്തിയാക്കി. വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ വെള്ളിയാഴ്ച ആരംഭിക്കും', സോമനാഥ് മാധ്യമങ്ങളോട് പറഞ്ഞു. ലാഗ്രേഞ്ച് 1 പോയിന്റിൽ നിന്നാണ് പേടകം സൂര്യനെ പഠിക്കുക. ഭൂമിയില്‍നിന്ന് ഏകദേശം 15 ലക്ഷം കിലോ മീറ്റര്‍ അകലെയാണ് ഇത്. വിക്ഷേപിച്ച് മൂന്ന് മാസം സഞ്ചരിച്ചാണ് പേടകം ഇവിടെ എത്തുക.പൂര്‍ണമായി തദ്ദേശീയമായി നിര്‍മിച്ചതാണ് ആദിത്യ എല്‍1 .

ഭൂമിയുടെ ഭ്രമണപഥത്തിൽ സൂര്യനും ഭൂമിക്കും ഇടയിലുള്ള ലഗ്രാഞ്ച് പോയന്റ്-1 പോയിന്റിൽ ഗുരുത്വാകർഷണ ബലങ്ങൾ സന്തുലിതമാണ്. അതിനാൽ ബഹിരാകാശ പേടകങ്ങൾക്ക് തുടർച്ചയായി കൂടുതൽ ഇന്ധനം ഉപയോഗിക്കാതെ തന്നെ ഇവിടെ തുടരാനാകും.
ആദിത്യ-എൽ1 ദൗത്യത്തിന്റെ ചെലവ്
ഏകദേശം 378 കോടി രൂപ ചെലവഴിച്ചാണ് ആദിത്യ എല്‍1 വിക്ഷേപണം നടത്തുന്നത്.
എന്തുകൊണ്ട് ഇന്ത്യയ്ക്ക് ഇത് നിർണായകം
സൗരദൗത്യം വിജയിച്ചാൽ ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിലെ മറ്റൊരു നാഴികകല്ലാകും. എല്‍-1 പോയിന്റിന് ചുറ്റുമുള്ള ഭ്രമണപഥത്തിലാണ് എൽ 1-ആദിത്യ എത്തുക. ഇവിടെ നിന്ന് തടസമില്ലാതെ സൂര്യനെ പഠിക്കാൻ പേടകത്തിന് സാധിക്കും.സൗര പ്രവർത്തനങ്ങൾ ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ സ്വാധീനം ചെലുത്തുന്നതിനാൽ ഭൂമിയുടെ കാലാവസ്ഥയെ കുറിച്ച് മറഞ്ഞിരിക്കുന്ന പല കാര്യങ്ങളും കണ്ടെത്താനും ദൗത്യം സഹായകരമാകും.
ലാഗ്രേഞ്ച് പോയിന്റ്
എൽ-1 മുതൽ എൽ 5 വരെ അഞ്ച് പോയിന്റുകളാണ് ഉള്ളത്. ഇവയിൽ, ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നതാണ് എൽ-1,എൽ-2 പോയിന്റുകൾ. ഗവേഷണങ്ങൾക്ക് അനുകൂലമാണ് ഈ സ്ഥാനങ്ങൾ.
പ്രധാന സൗരദൗത്യങ്ങൾ
ചൈന കഴിഞ്ഞ വർഷം ഒക്ടോബറിൽ അഡ്വാൻസ്ഡ് സ്‌പെയ്‌സ് ബേസ്ഡ് സോളാർ ഒബ്‌സർവേറ്ററി (എ.എസ്.ഒ. എസ്) വിക്ഷേപിച്ചിരുന്നു.ജപ്പാൻ, യുകെ, യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള ബഹിരാകാശ ഏജൻസികളുടെ പിന്തുണയുള്ള ഹിനോഡ് സൂര്യന്റെ കാന്തിക മണ്ഡലത്തെ കുറിച്ച് പഠിക്കുന്നുണ്ട്.നാസയുടെയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെയും സംയുക്ത പദ്ധതിയായ സോളാർ & ഹീലിയോസ്ഫെറിക് ഒബ്സർവേറ്ററി മിഷനും (SOHO) ലാഗ്രേഞ്ച് 1 പോയിന്റിൽ നിന്നും സൂര്യനെ പഠിക്കാൻ ലക്ഷ്യം വെച്ചുള്ളതാണ്. മറ്റൊരു യുഎസ്-യൂറോപ്യൻ സംയുക്ത ദൗത്യമായ സോളാർ ഓർബിറ്ററിന് സൂര്യനിൽ നിന്ന് ഏകദേശം 42 ദശലക്ഷം കിലോമീറ്റർ വരെ സഞ്ചരിക്കാനാകും.പാർക്കർ സോളാർ പ്രോബ് ഉൾപ്പെടെ യുഎസിന് മറ്റ് സൗരോർജ്ജ ദൗത്യങ്ങളുണ്ട്.സൂര്യന്റെ കൊറോണ അല്ലെങ്കിൽ മുകളിലെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന ആദ്യത്തെ ബഹിരാകാശ ദൗത്യം കൂടിയാണിത്.












Click it and Unblock the Notifications