'ഇന്ത്യയുടെ കരുത്ത് ജനങ്ങളാണ്, വികസിത രാജ്യമാകാൻ എല്ലാ മേഖലയും വളരണം'; പ്രണവ് അദാനി
എല്ലാ മേഖലകളിലും വലിയ രീതിയിലുള്ള മാറ്റം സാധ്യമായാലേ 2047 ഓടെ ഇന്ത്യ വികസിത രാജ്യമായി മാറുകയുള്ളൂവെന്ന് അദാനി എന്റർപ്രൈസ് ഡയറക്ടർ പ്രണവ് അദാനി. ന്യൂഡൽഹിയിൽ നടന്ന ചിന്തൻ റിസർച്ച് ഫൗണ്ടേഷന്റെ ഒന്നാം സ്ഥാപക ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ വളർച്ചയെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് അദ്ദേഹം ആവർത്തിച്ചു.
2047 ഓടെ ഇന്ത്യ കൈവരിക്കാൻ പോകുന്ന വളർച്ചാ സാധ്യതകൾ വളരെ വലുതാണെന്ന് പ്രണവ് അഭിപ്രായപ്പെട്ടു. ഈ നാഴികകല്ല് കൈവരിക്കുന്നതിന്
ഊർജ്ജം, വ്യാപാരം, നയം, അടിസ്ഥാന സൗകര്യവികസനം, കണ്ടുപിടുത്തങ്ങൾ, വികസനം എന്നീ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അനിവാര്യമാണ്.. ഈ ലക്ഷ്യത്തിലേക്ക് എല്ലാവരും ഒരേ മനസ്സോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാലാവസ്ഥാ വ്യതിയാനം, ഊർജ്ജം, വ്യാപാരം,
കാലാവസ്ഥാ വ്യതിയാനം, ഊർജ്ജ സംക്രമണം, വ്യാപാരം, പ്രതിരോധശേഷി, നയപരമായ മാറ്റങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതിനായി അദാനി ഫൗണ്ടേഷൻ നിരവധി പദ്ധതികൾ ആവിഷ്കരിക്കരിച്ചിട്ടുണ്ട്. ഇന്ത്യുടെ അടിസ്ഥാന സൗകര്യ വികസനങ്ങളുടെ വളർച്ചയിൽ കഴിഞ്ഞ 30 വർഷമായി ഞങ്ങൾ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്നുണ്ട്. അതുപോലെ തന്നെ സിആർഎഫും മികച്ച ഗവേഷണങ്ങളിലൂടേയും സ്വതന്ത്ര നിർദ്ദേശങ്ങളിലൂടെയും ഐസിഎഫും മികച്ച സംഭാവനകൾ നടത്തുന്നെന്നും പ്രണവ് പറഞ്ഞു.
VIDEO | On first foundation day of Chintan Research Foundation, Adani Enterprises Director Pranav Adani says, "I feel that a research foundation has a lot of responsibilities. Like I said in my speech, the Chintan Research Foundation will focus on three things -- climate change,… pic.twitter.com/1wmbWjJjpy
— Press Trust of India (@PTI_News) June 19, 2025
ജനസംഖ്യയാണ് ഇന്ത്യയുടെ ഏറ്റവും വലിയ സാമ്പത്തിക കരുത്ത്
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ കുറിച്ചും ജനസംഖ്യയെ കുറിച്ചും പ്രണവ് അദാനി പ്രതീക്ഷ പ്രകടിപ്പിച്ചു.
'ഇന്ത്യ ഇപ്പോൾ ഒരു വലിയ ശക്തിയാണ്. 1.4 ബില്യൺ ജനങ്ങൾ രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്താണ്. രാജ്യത്തിന്റെ സമ്പദ് ഘടനയിൽ 50% ആളുകൾ മാത്രമാണ് സംഭാവന ചെയ്യുന്നത്. ബാക്കിയുള്ള 50 ശതമാനം ആളുകളെക്കൂടി വളർച്ചയുടെ ഭാഗമാക്കണം. എങ്കിൽ മാത്രമേ ഇന്ത്യയുടെ പൂർണ്ണമായ വികസനം സാധ്യമാകൂ', എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പ്രണവ് പറഞ്ഞു.
#WATCH | Delhi | Adani Enterprises Director Pranav Adani says, "...India is not only Delhi or the capital cities but India lives in the heartland, that is why I said in my speech that whether it is Ranchi, Raipur, Bhubaneswar or the Northeast, what really matters is this is where… pic.twitter.com/meJV24Tmaj
— ANI (@ANI) June 19, 2025
എല്ലാ മേഖലകളിലും വികസനം സാധ്യമാക്കണം
വികസന ചർച്ചകൾ ഡൽഹിയിൽ മാത്രം ഒതുങ്ങരുത്, ഗ്രാമങ്ങളുടെ വികസനവും സാധ്യമാക്കണം.ഇന്ത്യയെന്നത് വെറും ഡൽഹി മാത്രമല്ല , വൈവിധ്യം നിറഞ്ഞ രാജ്യമാണ്. റാഞ്ചി, റായ്പൂർ, ഭുവനേശ്വർ, ഭോപ്പാൽ, വടക്കുകിഴക്കൻ മേഖലകൾ, കടലോര മേഖലകൾ എന്നിവിടങ്ങളിലും കൂടുതൽ ശ്രദ്ധയും ഗവേഷണവും നടത്തണം. താഴെ തട്ടിലുള്ള ഗവേഷണം സാധ്യമാകണം, പ്രാദേശിക നയരൂപീകരണ വിദഗ്ധരുടെ ഇടപെടൽ ഉണ്ടാകണം, രാജവ്യാപകമായ പരിപാടികൾ പ്രാദേശിക വിഷയങ്ങളെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ സഹായിക്കും', അദ്ദേഹം പറഞ്ഞു.
ഗ്ലോബൽ സൗത്ത് എന്ന ആശയം വളരുമ്പോൾ തങ്ങളുടെ പ്രധാന വികസന മുന്നേറ്റങ്ങൾ പങ്കുവെയ്ക്കാൻ ഇന്ത്യ പ്രധാന ശക്തിയായി മാറണം. ഇന്ത്യയുടെ അനുഭവത്തെ അടിസ്ഥാനമാക്കി ആഗോള നയങ്ങൾ രൂപപ്പെടുത്തുന്നതിൽ സിആർഎഫിന് സഹായിക്കാൻ സാധിക്കുമെന്നും പ്രണവ് വ്യക്തമാക്കി.
വിദേശത്തെ അദാനി ഗ്രൂപ്പ് ആസ്തികൾ സുരക്ഷിതം
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അദാനി ഗ്രൂപ്പിന്റെ ആസ്തികളുടെ സുരക്ഷയെ സംബന്ധിച്ച ചോദ്യങ്ങളോടും പ്രണവ് പ്രതികരിച്ചു. 'ആശങ്കകളുണ്ട്. എന്നാണ് വിദേശത്തുള്ള ഞങ്ങളുടെ എല്ലാ ആസ്തികളും സുരക്ഷിതമാണ്',അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications