Get Updates
Get notified of breaking news, exclusive insights, and must-see stories!

#IndiaSupportsCAA; പൗരത്വ ഭേദഗതിയില്‍ ദേശീയ പ്രചാരണത്തിന് തുടക്കം കുറിച്ച് നരേന്ദ്ര മോദി

ദില്ലി: പൗരത്വ നിയമ ഭേദഗതിയില്‍ പ്രചാരണം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. #IndiaSupportsCAA എന്ന ഹാഷ്ടാഗില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണത്തിന് തുടക്കമിട്ടത്. ആരുടേയും പൗരത്വം എടുക്കാനല്ല നിയമം എന്നാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിക്കുന്നത്. വോട്ടയാടപ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനാണ് നിയമമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെടുന്നു. മോദിയുടെ ട്വീറ്റിന് പിന്നാലെ IndiaSupportsCAA എന്ന ഹാഷ്ടാഗ് ട്വീറ്ററില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടുംപിടിച്ചു.

പൗരത്വ നിയമത്തെ അനുകൂലിച്ചു കൊണ്ട് സദ്ഗുരു നടത്തുന്ന അഭിപ്രായ പ്രകടനങ്ങളും പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ചരിത്രപ്രരമായ സാഹചര്യങ്ങള്‍ നമ്മുടെ സാഹോദര്യ സംസ്കാരം എന്നിവയെകുറിച്ചെല്ലാം അദ്ദേഹം മികച്ച രീതിയില്‍ എടുത്തുപറയുന്നു. നിക്ഷിപ്ത താല്‍പര്യക്കാരുടെ തെറ്റായ വിവരങ്ങളെക്കുറിച്ചു അദ്ദേഹം ചൂണ്ടിക്കാണിന്നു- സദ്ഗുരുവിന്‍റെ സന്ദേശത്തോടൊപ്പം മോദി ട്വിറ്ററില്‍ കുറിച്ചു.

modi

പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടിക തുടങ്ങിയ വിഷയങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ വിശദീകരണം നടത്താന്‍ ദേശീയ തലത്തില്‍ തന്നെ വ്യാപക പ്രചാരണം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ബിജെപി. ഇതിന്‍റെ ഭാഗമാണ് രാജ്യം നിയമത്തോടൊപ്പം എന്ന ഹാഷ്ടാഗിലുള്ള നരേന്ദ്ര മോദിയുടെ ട്വീറ്റും.

മുസ്ലീം വിഭാഗത്തിനിടയിലുള്ള സംശയങ്ങള്‍ നീക്കാനായി കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‍‍വിയുടെ നേതൃത്വത്തില്‍ ബിജപി സമിതി രൂപീകരിച്ചിട്ടുമുണ്ട്. നഖ്വി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയര്‍മാൻ ഘായോറുള്‍ ഹസ്സൻ റിസ്വിയും മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള മറ്റ് നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+