കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് ബിജെപിക്കൊപ്പമെന്ന് ഇന്ത്യ ടുഡേ-ആക്സിസ് എക്സിറ്റ് പോൾ ഫലം; 113 സീറ്റോടെ അധികാരത്തിൽ എത്തും

Google Oneindia Malayalam News

ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യാസ് എക്സിറ്റ് പോൾ ഫലം പുറത്തു വന്നു. ഗുജറാത്തിൽ നടന്ന 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 99 മുതൽ113 വരെ സീറ്റുകൾക്ക് ബിജെപി അധികാരത്തിലെത്തുമെന്നാണ് ഇന്തച്യ ടുഡേ-അക്സിസ് ഒപ്പീനിയൻ സർവ്വെ വെളിപ്പെടുത്തുന്നത്. പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് 68 മുതൽ 82 വരെ സീറ്റിൽ തൃപ്തിപ്പെടേണ്ടി വരും

മറ്റുള്ളവർക്ക് രണ്ട് സീറ്റ് ലഭിക്കുമെന്ന് ഇന്ത്യ ടുഡെയും ആക്സിസും നടത്തിയ സർവ്വെയിൽ പറയുന്നു. ഗുജറാത്തിൽ നടന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ 62 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്നാണ് ഏറ്റവും അവസാനം പുറത്തു വരുന്ന വിവരം. ഒന്നാംഘട്ട വോട്ടെടു്പപിൽ 68 ശതമാനമായിരുന്നു പോളിങ്.

BJP

ഗുജറാത്തിലെ ആകെയുള്ള 182 നിയോജക മണ്ഡലത്തിലെ 89 മണ്ഡലങ്ങലിലായിരുന്നു ഡിസംബർ 9ന് തിരഞ്ഞെടുപ്പ് നടന്നത്. ജെഡി(യു), എസ് വിപിപി, ജിജെസിപി, വിപിപി, ബിഎംപി, എഎപി, എസ്എസ്, എൻസിപി, എഐഎച്ച്സിപി, ബിഎസ്പി, കോൺഗ്രസ് ബിജെപി തുടങ്ങി എല്ലാ പാർട്ടികളും ഒന്നാംഘട്ട തിരഞ്ഞെടുപ്പിൽ ഭാഗവാക്കായിരുന്നു. 977 സ്ഥാനാർത്ഥികലായിരുന്നു തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇതിൽ 57 സ്ത്രീ സ്ഥാനാർത്ഥികൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ബാക്കി 920 സ്ഥാനാർത്ഥികളും പുരുഷന്മാരായിരുന്നു. 89 മണ്ഡലങ്ങളിൽ 2,12,31,652 വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഇതിൽ 1,11,05,933 പുരുഷന്മാരും 1,01,25,472 സ്ത്രീകളുമായിരുന്നു. 443 സ്വതന്ത്ര സ്ഥാനാർത്ഥികൾ ഒന്നാം ഘട്ട തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. 68 ശതംമാനം പോളിങ്ങായിരുന്നു ഒന്നാം ഘട്ട വോട്ടെടുപ്പിൽ രേഖപ്പെടുത്തിയത്.

93 നിയോജക മണ്ഡലത്തിലാണ് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നത്. 851 സ്ഥാനാർത്ഥികളാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഇതിൽ 782 പുരുഷസ്ഥാനാർത്ഥികളും 69 വനിത സ്ഥാനാർത്ഥികളുമാണ്. 2,22,96,867 സ്ഥാനാർത്ഥികൾ വ്യാഴാഴ്ച സമ്മതിദാനവകാശം നിറവേറ്റും. ഇതിൽ 1,15,47,435 പുരുഷന്മാരും 1,07,48,977 സ്ത്രീകളുമാണ്. ഇതിൽ 37,37,450 പേരും പതിനെട്ടിനും ഇരുപത്തഞ്ചിനും മധ്യേ പ്രായമുള്ളവരാണ്. 350 സ്വതന്ത്ര സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.

Gujarat Table:

Total Table:

English summary
India Today-Axis My India's opinion polls from before voting was held in Gujarat had the BJP winning around 115 seats while the combine of Congress, Alpesh Thakore, and Jignesh Mevani was predicted to win 65 seats.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X