ഹിമാചല്‍ പ്രദേശില്‍ ബിജെപിക്ക് വന്‍ വിജയമെന്ന് ഇന്ത്യാ ടുഡേ എക്സിറ്റ് പോള്‍ ഫലം
ഷിംല: ഹിമാചല്‍ പ്രദേശില്‍ ബിജെപി വന്‍ വിജയം നേടുമെന്ന് ഇന്ത്യാ ടുഡേ എക്സിറ്റ് പോള്‍ ഫലങ്ങള്‍. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലേറുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.
ബിജെപി 47-55 സീറ്റുകളോടെ അധികാരത്തിലേറും, കോണ്‍ഗ്രസ് 13-20 സീറ്റുകളില്‍ ഒതുങ്ങും, മറ്റു കക്ഷികള്‍ 0-2 സീറ്റുകള്‍ നേടുമെന്നും ഇന്ത്യാ ടുഡേ എക്സിറ്റ് ഫലം പ്രവചിക്കുന്നു.

68 മണ്ഡലങ്ങളിലായി 337 സ്ഥാനാർഥികളാണു മത്സരിച്ചത്. 62 എംഎൽഎമാര്‍ തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയിരുന്നു. മുഖ്യമന്ത്രി വീരഭദ്ര സിംങ്ങ്, പത്ത് മന്ത്രിമാര്‍, ഡപ്യൂട്ടി സ്പീക്കര്‍ ജഗത് സിങ്ങ് നേഗി, മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമല്‍ തുടങ്ങിയവരും മത്സരരംഗത്തുണ്ടായിരുന്നു.
കോണ്‍ഗ്രസും ബിജെപിയും 68 സീറ്റുകളില്‍ മത്സരിച്ചപ്പോള്‍ ബിഎസ്പി 42 സീറ്റുകളിലാണ് ജനവിധി തേടിയത്. 14 സീറ്റുകളില്‍ സിപിഎമ്മും മത്സരിക്കുന്നുണ്ട്. ഇടതു സഖ്യത്തില്‍ മൂന്നിടങ്ങളില്‍ സിപിെഎയും ജനവിധി തേടുന്നുണ്ട്.












Click it and Unblock the Notifications