30 വിമാനങ്ങള്‍ റദ്ദാക്കി ഇന്‍ഡിഗോ എയര്‍ലൈന്‍സ്, റദ്ദാക്കല്‍ ഇനിയും തുടരുമെന്ന് വിമാനക്കമ്പനി!!
മുംബൈ: ദിനംപ്രതി മുപ്പതിലധികം വിമാനങ്ങള്‍ റദ്ദാക്കി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. പ്രധാന നഗരങ്ങളിലെല്ലാം വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ഇത് ഇനിയും കുറച്ച് ദിവസം കൂടി നീണ്ടുനില്‍ക്കുമെന്ന് പറയുന്നു. പൈലറ്റുമാരുടെ ലഭ്യതക്കുറവാണ് അപ്രതീക്ഷിതമായി വിമാനങ്ങള്‍ റദ്ദാക്കുന്നതിന് പിന്നില്‍. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ പലയിടത്തും ഇത്തരത്തില്‍ വിമാനം റദ്ദാക്കി. അപ്രതീക്ഷിതമായി ഉള്ള നീക്കമായതിനാല്‍ യാത്രക്കാര്‍ വലി ദുരിതമാണ് നേരിടുന്നത്. ഇതിനാല്‍ യാത്രക്കാര്‍ മറ്റ് വിമനങ്ങളില്‍ അവസാന നിമിഷം ഉയര്‍ന്ന നിരക്കില്‍ വിമാനടിക്കറ്റ് വാങ്ങേണ്ടി വരുന്നു. ഇനിയും ഇത് തുടരുമെന്നും ദിവസേന മുപ്പതോളം വിമാനങ്ങള്‍ക്ക് യാത്ര നടത്താന്‍ ആകില്ലെന്നും ഇന്‍ഡിഗോ അധികൃതര്‍ പറയുന്നു.
നൂറു കണക്കിന് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി തിങ്കളാഴ്ച 32 വിമാനസര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. യാത്രക്കാര്‍ക്ക ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്നും എന്നാല്‍ ദിനംപ്രതി 30 സര്‍വീസ് നടത്താന്‍ തടസമുണ്ടെന്നും അതിനാല്‍ യാത്രക്കാര്‍ ഇത് മനസിലാക്കണമെന്നും പറയുന്നു. മോശം കാലാവസ്ഥയായതിനാലും മറ്റ് തടസങ്ങള്‍ നേരിടുന്നതിനാലുമാണ് അപ്രതീക്ഷിതമായി സര്‍വീസ് നിര്‍ത്തിവയ്ക്കേണ്ടി വന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

എന്നാല്‍ പൈലറ്റുകളുടെ ലഭ്യതക്കുറവുകൊണ്ടാണ് സര്‍വീസ് നിര്‍ത്തിവച്ചതെന്ന പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കൊല്‍ക്കത്തയില്‍ നിന്ന് എട്ട് വിമാനങ്ങളും ഹൈദരാബാദില്‍ നിന്ന് അഞ്ച് വിമാനങ്ങളും ബെംഗളൂരുവില്‍ നിന്നും ചെന്നൈയില്‍ നിന്നും നാലു വിമാനങ്ങളും റദ്ദാക്കിയിരുന്നു. ഇന്‍ഡിഗോ യാത്രക്കാരെ അവസാന നിമിഷത്തില്‍ മറ്റ് ടിക്കറ്റുകള്‍ വാങ്ങാനോ വിമാനക്കമ്പനി നിര്‍ദ്ദേശിക്കുന്ന വിമാനത്തില്‍ യാത്ര തുടരാനോ ഇവര്‍ നിര്‍ബന്ധിതരാകുന്നു. എന്നാല്‍ യാത്രക്കാര്‍ക്ക് അസൗകര്യം ഇല്ലെന്നും അവര്‍ ബുക്ക് ചെയ്തതിന് സമാനമായുള്ള യാത്രസൗകര്യം തന്നെയാണ് ഇവര്‍ക്ക് ലഭിക്കുന്നതെന്നും വിമാന കമ്പനി വിശദീകരിക്കുന്നു. ദില്ലിയില്‍ നടന്ന കനത്ത മഴയും കാബിന് ക്രൂവിന്റെ ലഭ്യതക്കുറവുമാണ് പൈലറ്റിന് ഉള്ള ക്ഷാമവുമാണ് ഇന്‍ഡിഗോ സര്‍വീസില്‍ ഇത്തരത്തില്‍ രാജ്യവ്യാപകമായി സര്‍വീസ് നിര്‍ത്തി വയ്ക്കേണ്ടി വന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications