കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

30 വിമാനങ്ങള്‍ റദ്ദാക്കി ഇന്‍ഡിഗോ എയര്‍ലൈന്‍സ്, റദ്ദാക്കല്‍ ഇനിയും തുടരുമെന്ന് വിമാനക്കമ്പനി!!

  • By Desk
Google Oneindia Malayalam News

മുംബൈ: ദിനംപ്രതി മുപ്പതിലധികം വിമാനങ്ങള്‍ റദ്ദാക്കി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. പ്രധാന നഗരങ്ങളിലെല്ലാം വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ഇത് ഇനിയും കുറച്ച് ദിവസം കൂടി നീണ്ടുനില്‍ക്കുമെന്ന് പറയുന്നു. പൈലറ്റുമാരുടെ ലഭ്യതക്കുറവാണ് അപ്രതീക്ഷിതമായി വിമാനങ്ങള്‍ റദ്ദാക്കുന്നതിന് പിന്നില്‍. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ പലയിടത്തും ഇത്തരത്തില്‍ വിമാനം റദ്ദാക്കി. അപ്രതീക്ഷിതമായി ഉള്ള നീക്കമായതിനാല്‍ യാത്രക്കാര്‍ വലി ദുരിതമാണ് നേരിടുന്നത്. ഇതിനാല്‍ യാത്രക്കാര്‍ മറ്റ് വിമനങ്ങളില്‍ അവസാന നിമിഷം ഉയര്‍ന്ന നിരക്കില്‍ വിമാനടിക്കറ്റ് വാങ്ങേണ്ടി വരുന്നു. ഇനിയും ഇത് തുടരുമെന്നും ദിവസേന മുപ്പതോളം വിമാനങ്ങള്‍ക്ക് യാത്ര നടത്താന്‍ ആകില്ലെന്നും ഇന്‍ഡിഗോ അധികൃതര്‍ പറയുന്നു.

<strong>ചത്തോ അതോ ജീവിച്ചിരിപ്പുണ്ടോ? ചൊവ്വയുടെ കഥയറിയാന്‍ പോയ ഓപ്പര്‍ച്യുനിറ്റിയുടെ അവസ്ഥ എന്ത്?</strong>ചത്തോ അതോ ജീവിച്ചിരിപ്പുണ്ടോ? ചൊവ്വയുടെ കഥയറിയാന്‍ പോയ ഓപ്പര്‍ച്യുനിറ്റിയുടെ അവസ്ഥ എന്ത്?

നൂറു കണക്കിന് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി തിങ്കളാഴ്ച 32 വിമാനസര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. യാത്രക്കാര്‍ക്ക ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്നും എന്നാല്‍ ദിനംപ്രതി 30 സര്‍വീസ് നടത്താന്‍ തടസമുണ്ടെന്നും അതിനാല്‍ യാത്രക്കാര്‍ ഇത് മനസിലാക്കണമെന്നും പറയുന്നു. മോശം കാലാവസ്ഥയായതിനാലും മറ്റ് തടസങ്ങള്‍ നേരിടുന്നതിനാലുമാണ് അപ്രതീക്ഷിതമായി സര്‍വീസ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

-indigo-jpg-

എന്നാല്‍ പൈലറ്റുകളുടെ ലഭ്യതക്കുറവുകൊണ്ടാണ് സര്‍വീസ് നിര്‍ത്തിവച്ചതെന്ന പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കൊല്‍ക്കത്തയില്‍ നിന്ന് എട്ട് വിമാനങ്ങളും ഹൈദരാബാദില്‍ നിന്ന് അഞ്ച് വിമാനങ്ങളും ബെംഗളൂരുവില്‍ നിന്നും ചെന്നൈയില്‍ നിന്നും നാലു വിമാനങ്ങളും റദ്ദാക്കിയിരുന്നു. ഇന്‍ഡിഗോ യാത്രക്കാരെ അവസാന നിമിഷത്തില്‍ മറ്റ് ടിക്കറ്റുകള്‍ വാങ്ങാനോ വിമാനക്കമ്പനി നിര്‍ദ്ദേശിക്കുന്ന വിമാനത്തില്‍ യാത്ര തുടരാനോ ഇവര്‍ നിര്‍ബന്ധിതരാകുന്നു. എന്നാല്‍ യാത്രക്കാര്‍ക്ക് അസൗകര്യം ഇല്ലെന്നും അവര്‍ ബുക്ക് ചെയ്തതിന് സമാനമായുള്ള യാത്രസൗകര്യം തന്നെയാണ് ഇവര്‍ക്ക് ലഭിക്കുന്നതെന്നും വിമാന കമ്പനി വിശദീകരിക്കുന്നു. ദില്ലിയില്‍ നടന്ന കനത്ത മഴയും കാബിന്‍ ക്രൂവിന്റെ ലഭ്യതക്കുറവുമാണ് പൈലറ്റിന് ഉള്ള ക്ഷാമവുമാണ് ഇന്‍ഡിഗോ സര്‍വീസില്‍ ഇത്തരത്തില്‍ രാജ്യവ്യാപകമായി സര്‍വീസ് നിര്‍ത്തി വയ്‌ക്കേണ്ടി വന്നത്.

English summary
IndiGo airlines cancellation make inconvenience for passengers, bad weather and lack pilots leads to the cancellation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X