തുർക്കിയുടെ വിമാനവും വേണ്ട, കരാർ വേഗം അവസാനിപ്പിക്കാൻ ഇൻഡിഗോയോട് കേന്ദ്ര സർക്കാർ
ന്യൂ ഡല്‍ഹി: പാകിസ്ഥാന് നല്കിയ സഹായങ്ങളുടെ പശ്ചാത്തലത്തില്‍ തുര്‍ക്കിയുമായുളള കരാര്‍ അവസാനിപ്പിക്കാന്‍ ഇന്‍ഡിഗോ വിമാന കമ്പനിക്ക് നിര്‍ദേശം നല്കി കേന്ദ്ര സര്‍ക്കാര്‍. തുര്‍ക്കിഷ് എയര്‍ലൈന്‍സുമായുളള ലീസ് കരാര്‍ അവസാനിപ്പിക്കാനാണ് നിര്‍ദേശം. മൂന്ന് മാസത്തെ സമയമാണ് ഇന്‍ഡിഗോയ്ക്ക് കരാര്‍ അവസാനിപ്പിക്കാന്‍ നല്‍കിയിരിക്കുന്നത്.
തീവ്രവാദത്തിന് വളം വെയ്ക്കുന്ന പാകിസ്ഥാനെ പിന്തുണയ്ക്കുന്നതിന്റെ പേരിലാണ് തുര്‍ക്കിക്ക് എതിരെ ഇന്ത്യ കടുത്ത നിലപാട് സ്വീകരിച്ച് വരുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് തുര്‍ക്കിയുമായി ബന്ധമുളള സെലെബി ഏവിയേഷന്‍ എന്ന സ്ഥാപനത്തിന്റെ സുരക്ഷാ ക്ലിയറന്‍സ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഡല്‍ഹി അടക്കം രാജ്യത്തെ സുപ്രധാനമായ എയര്‍പോര്‍ട്ടുകളില്‍ സേവനം അനുഷ്ടിച്ചിരുന്ന കമ്പനി ആയിരുന്നു സെലെബി ഏവിയേഷന്‍.

തുര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ 2 ബോയിംഗ് 777 വിമാനങ്ങളില്‍ ഇന്‍ഡിഗോ സര്‍വ്വീസ് നടത്തുന്നുണ്ട്. മെയ് 31 വരെയായിരുന്നു ഇതിനുളള അനുമതി. എന്നാല്‍ 6 മാസത്തേക്ക് കാലാവധി നീട്ടി നല്കാന് കേന്ദ്ര വ്യോമയാന വകുപ്പിന് ഇന്‍ഡിഗോ അപേക്ഷ നല്‍കിയിരുന്നു. എന്നാലിത് അനുവദിക്കപ്പെട്ടില്ല. പൊടുന്നനെ സര്‍വ്വീസ് അവസാനിപ്പിക്കുന്നത് നിരവധി യാത്രക്കാരെ ബാധിച്ചേക്കാം എന്നതിനാല്‍ മൂന്ന് മാസത്തേക്ക് അനുമതി നീട്ടി നല്‍കിയിരിക്കുകയാണെന്ന് വ്യോമയാന വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ആഗസ്റ്റ് 31 വരെ ഇതുപ്രകാരം തുര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ വിമാനങ്ങള്‍ ഇന്‍ഡിഗോയ്ക്ക് ഉപയോഗിക്കുന്നത് തുടരാം. അത് കഴിഞ്ഞ് അനുമതി നീട്ടി നല്കുന്ന പ്രശ്നമില്ലെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണങ്ങളുമായി സഹകരിച്ച് മുന്നോട്ട് പോകാന്‍ തയ്യാറാണെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് സിഇഒ പീറ്റര്‍ എല്‍ബേര്‍സ് എന്‍ഡിടിവിയോട് പ്രതികരിച്ചു. ഇന്‍ഡിഗോ സര്‍വ്വീസ് നടത്തുന്ന 400ഓളം വിമാനങ്ങളില്‍ 2 എണ്ണം മാത്രമാണ് തുര്‍ക്കിഷ് എയര്‍ലൈന്‍സിന്റേത്. സര്‍ക്കാരിന്റെ നിര്‍ദേശങ്ങളുമായി യോജിച്ച് പോകാന്‍ തയ്യാറാണ്. അവര്‍ വരുത്തുന്ന മാറ്റങ്ങളോട് സഹകരിക്കും, അദ്ദേഹം വ്യക്തമാക്കി.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications