ലോക്ക് ഡൌണിന് ശേഷം 50% ലധികം പേരെ കയറ്റില്ല: ഭക്ഷണ വിതരണവും നിർത്തിവെക്കുമെന്ന് ഇൻഡിഗോ എയർലൈൻസ്!!
ദില്ലി: കൊറോണ വ്യാപനത്തിന് ശേഷം ഇന്ത്യയിൽ സർവീസ് നടത്തുന്നതിന് മുൻകരുതലുകളുമായി ഇൻഡിഗോ എയർലൈൻസ്. 50 ശതമാനത്തിൽ കൂടുതൽ സീറ്റുകളിൽ യാത്രാ വിമാനത്തിൽ ആളുകളെ കയറ്റില്ലെന്ന് ഇൻഡിഗോ എയർലൈൻസ് സിഇഒ റോനോജോയ് ദത്ത വ്യക്തമാക്കി. പ്രോട്ടോക്കോൾ അനുസരിച്ച് യാത്രയ്ക്ക് ശേഷം വിമാനങ്ങൾ കുടുതൽ തവണ വൃത്തിയാക്കുന്നതിനൊപ്പം കുറച്ച് കാലത്തേക്ക് വിമാനത്തിൽ ഭക്ഷണം വിതരണം ചെയ്യുന്ന സംവിധാനം നിർത്തിവെക്കുമെന്നും സിഇഒ വ്യക്തമാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനായി പുതിയ പ്രോട്ടോക്കോൾ കൊണ്ടുവരുമെന്നും ഇൻഡിഗോ എയർലൈൻസ് വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരം സാഹചര്യങ്ങളിൽ കമ്പനികൾ വളർച്ചയിലേക്കോ ലാഭത്തിലേക്കോ അല്ല പണലഭ്യതയിലാണ് ശ്രദ്ധ ചെലുത്തുക. എന്നാൽ അതിനർഥം ഞങ്ങളുടെ ഏകശ്രദ്ധ പണമൊഴുക്കിലേക്കാണ് എന്നല്ല. ആരോഗ്യത്തിന് മുൻഗണന നൽകിക്കൊണ്ട് കൂടിയാണ് ഞങ്ങൾ നടപടികളിൽ മാറ്റം വരുത്തുന്നത്. ഇതിനിടെ കൊറോണ വ്യാപനം തടയുന്നതിനായി വിമാനത്തിനുള്ളിലും വിമാനത്താവളത്തിലും പാലിക്കേണ്ട സോഷ്യൽ ഡിസ്റ്റൻസിംഗ് എന്നിവ ഉൾപ്പെടെയുള്ള ഉറപ്പുവരുത്തുന്നതിനുള്ള പുതിയ പ്രോട്ടോക്കോൾ ഡിജിസിഎ കൂടിയാലോചനകൾ നടക്കുന്നുണ്ട്. നേരത്തെ ലോകാരോഗ്യ സംഘടന മുന്നോട്ടുവെച്ച മാനദണ്ഡങ്ങളാണ് വിമാന കമ്പനികൾ നേരത്തെ പാലിച്ചു വന്നിരുന്നത്.

മാർച്ച് 25 മുതൽ രാജ്യവ്യാപക ലോക്ക് ഡൌൺ ആരംഭിച്ചതോടെ കൊറോണവ്യാപനം തടയുന്നതിനായി ഭൂരിപക്ഷം ആഭ്യന്തര വിമാന സർവീസുകളും നിർത്തലാക്കിയിരുന്നു. എന്നാൽ ഘട്ടംഘട്ടമായി രാജ്യത്ത് വിമാനസർവീസ് പുനരാരംഭിക്കാനാണ് സർക്കാർ നീക്കം. തുടക്കത്തിൽ കുറച്ച് റൂട്ടുകളിൽ മാത്രമായിരിക്കുമെന്നാണ് സൂചനകൾ. ആദ്യഘട്ട ലോക്ക് ഡൌൺ പൂർത്തിയാകുന്നതോടെ തന്നെ ഇത് ആരംഭിക്കുമെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.












Click it and Unblock the Notifications