കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാങ്കേതിക തകരാര്‍ തുടര്‍ക്കഥ: ചൊവ്വാഴ്ച ഇന്‍ഡിഗോ തിരിച്ചിറക്കിയത് നാഗ്പൂര്‍- ദില്ലി വിമാനം

  • By S Swetha
Google Oneindia Malayalam News

ദില്ലി: ഗുരുതരമായ സാങ്കേതിക തകരാറുണ്ടായതിനെ തുടര്‍ന്ന് നാഗ്പൂരില്‍ നിന്ന് ദില്ലിയിലേക്ക് പോകാനിരുന്ന ഇന്‍ഡിഗോയെ റണ്‍വേയില്‍ നിന്ന് ടാക്സിവേയിലേക്ക് തിരിച്ചയച്ചു. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും വിമാനത്തില്‍ ഉണ്ടായിരുന്നു. ഇന്‍ഡിഗോ ഫ്‌ലൈറ്റ് 6 ഇ 636 ന്റെ പൈലറ്റ് ടേക്ക് ഓഫ് നിര്‍ത്താന്‍ തീരുമാനിച്ചതായും വിമാനം ടാക്‌സി വേയിലേക്ക് മടങ്ങിയതായും വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. എല്ലാ യാത്രക്കാരെയും വിമാനത്തില്‍ നിന്നും തിരിച്ചിറക്കി.

കരസേനാംഗങ്ങളുടെ എണ്ണം കുറയ്ക്കും; ഒഴിവാവുന്നത് ഒന്നര ലക്ഷം പേർ, ലാഭം 1600 കോടി, ശുപാർശ കൈമാാറി!കരസേനാംഗങ്ങളുടെ എണ്ണം കുറയ്ക്കും; ഒഴിവാവുന്നത് ഒന്നര ലക്ഷം പേർ, ലാഭം 1600 കോടി, ശുപാർശ കൈമാാറി!


ഓഗസ്റ്റ് 4 ന് 143 യാത്രക്കാരുമായി ലഖ്നൗവിലേക്ക് പോകുന്ന ഇന്‍ഡിഗോ വിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്ന് പുറപ്പെട്ട് ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞ് നഗര വിമാനത്താവളത്തിലേക്ക് മടങ്ങിയിരുന്നു. സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിമാനം മുംബൈയിലേക്ക് തിരികെ ഇറക്കാന്‍ പൈലറ്റ് തീരുമാനിച്ചതായി സംഭവം സ്ഥിരീകരിച്ച ഇന്‍ഡിഗോ പറഞ്ഞിരുന്നു. എ 320 വിമാനത്തില്‍ 143 യാത്രക്കാരുണ്ടായിരുന്നു.

indigo-156

ജൂലൈ 29നും ഭോപ്പാലില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനം ചക്രങ്ങളിലെ സാങ്കേതിക തകരാറു മൂലം അവസാന നിമിഷം തിരിച്ചിറക്കി. 150 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. രാജാ ഭോജ് വിമാനത്താവളത്തില്‍ വെച്ച് ടേക്ക് ഓഫിന് തൊട്ടുമുന്‍പാണ് ചക്രങ്ങളിലെ സാങ്കേതിക തകരാറ് പൈലറ്റ് കണ്ടെത്തിയത്. അവസാന നിമിഷം ടേക്ക് ഓഫ് നിര്‍ത്തിയപ്പോള്‍ യാത്രക്കാരും പരിഭാന്തരായി.

ഇത്തരത്തിലൊരു സംഭവം നടന്നതായും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍ എക്സിക്യൂട്ടീവ് സ്ഥിരീകരിച്ചിരുന്നു. വിമാനത്തില്‍ 155 പേരുണ്ടെന്നും അവരെല്ലാം സുരക്ഷിതരാണെന്നും വിമാനത്തിന്റെ ചക്രങ്ങളില്‍ ഒരു സാങ്കേതിക തകരാറ് പൈലറ്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് അലര്‍ട്ട് നല്‍കുകയും വിമാനം അവസാന നിമിഷം യാത്ര അവസാനിപ്പിച്ചതായും ഇന്‍ഡിഗോയുടെ ഭോപ്പാല്‍ സ്റ്റേഷന്‍ മാനേജര്‍ ഏക്താ ശ്രീവാസ്തവ പറഞ്ഞു. അതേസമയം അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ഇതേ വിമാനം പിന്നീട് മുംബൈയിലേക്ക് പറന്നുയര്‍ന്നിരുന്നു.

English summary
Indigo cancells Delhi-Bound Flight Carrying Nitin Gadkari Minutes Before Take-Off
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X