ഇന്‍ഡിഗോ പ്രതിസന്ധി: യാത്രക്കാരെ സഹായിക്കാന്‍ 84 പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ
ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സ് രാജ്യവ്യാപകമായി വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയതിനെത്തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന യാത്രക്കാര്‍ക്ക് ആശ്വസ നടപടികളുമായി ഇന്ത്യന്‍ റെയില്‍വേ. രാജ്യത്തെ പ്രധാന നഗരങ്ങളായ ന്യൂഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, പട്ന, ഹൗറ എന്നിവിടങ്ങളിലെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റെയില്‍വേ എല്ലാ സോണുകളിലുമായി 84 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു.
വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയതിന് പിന്നാലെയാണ് റെയില്‍വേ മന്ത്രാലയം അടിയന്തര നടപടി സ്വീകരിച്ചത്. ശനിയാഴ്ച പ്രഖ്യാപിച്ച ഈ 84 സ്പെഷ്യല്‍ ട്രെയിനുകള്‍ മൊത്തം 104 ട്രിപ്പുകള്‍ നടത്തും. യാത്രക്കാരുടെ തിരക്കും സാഹചര്യങ്ങളും പരിഗണിച്ച് സ്പെഷ്യല്‍ ട്രെയിനുകളുടെ എണ്ണവും ട്രിപ്പുകളും ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നു റെയില്‍വേ അധികൃതര്‍ അറിയിച്ചു.

'വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയതിനാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിന് യാത്രക്കാരുടെ സൗകര്യാര്‍ത്ഥം റെയില്‍വേയുടെ എല്ലാ വിഭവങ്ങളും ഉപയോഗിച്ച് സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ എല്ലാ സോണുകളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റെയില്‍വേ ബോര്‍ഡ് ഇന്‍ഫര്‍മേഷന്‍ & പബ്ലിസിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ദിലീപ് കുമാര്‍ അറിയിച്ചു.
യാത്രക്കാരുടെ പെട്ടെന്നുള്ള തിരക്ക് കണക്കിലെടുത്ത് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ മറ്റു സോണുകളുമായി സഹകരിച്ച് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. സെന്‍ട്രല്‍ റെയില്‍വേ, സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ, സതേണ്‍ റെയില്‍വേ എന്നിവയുമായി ഏകോപിപ്പിച്ചാണ് ഈ അധിക സര്‍വീസുകള്‍ നടത്തുന്നത്. ദക്ഷിണേന്ത്യയില്‍ ഡിസംബര്‍ 10 വരെ അനുവദിച്ച പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ ഇതാണ്:
ഡിസംബര്‍ 7, 8 തീയതികളില്‍ ചെന്നൈ എഗ്മോര്‍ - കെഎസ്ആര് ബെംഗളൂരു, യെശ്വന്ത്പൂര് - ഹസ്രത്ത് നിസാമുദ്ദീന്‍, ബെംഗളൂരു - പൂനെ, ഡിസംബര്‍ എട്ടിന് ബെംഗളൂരു - ചെന്നൈ സെന്‍ട്രല്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി ഡിസംബര്‍ 7, 8 തീയതികളില്‍ എറണാകുളം - യെലഹങ്ക എന്നിവയാണ് പ്രത്യേകം അനുവദിച്ച സര്‍വീസുകള്‍.
കൃത്യമായ ട്രെയിന്‍ സമയം, സ്റ്റോപ്പുകള്‍, നിലവിലെ ബുക്കിംഗ് സ്റ്റാറ്റസ് എന്നിവ അറിയാന്‍ ഔദ്യോഗിക റെയില്‍വേ വെബ്സൈറ്റുകള്‍ പരിശോധിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്കി.
വരും ദിവസങ്ങളില്‍ സ്റ്റേഷനുകളില്‍ കനത്ത തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ ടിക്കറ്റ് പരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ സുഗമമായി നടത്താന്‍ യാത്രക്കാര്‍ നേരത്തെ തന്നെ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിച്ചേരണമെന്നും റെയില്‍വേ അഭ്യര്‍ത്ഥിച്ചു.
-
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ?












Click it and Unblock the Notifications