17000 അടി ഉയരത്തില്‍ പറക്കുന്നതിനിടെ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു? മുന്‍ഭാഗത്ത് കേടുപാടുകള്‍

പട്നയില്‍ നിന്ന് ലഖ്നൗവിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് മോശം കാലാവസ്ഥയ്ക്കിടെ മിന്നലേറ്റതായി സംശയം. ഏകദേശം 17,000 അടി ഉയരത്തില്‍ പറക്കുന്നതിനിടെയായിരുന്നു സംഭവം. മിന്നലേറ്റ് വിമാനത്തിന്റെ മുന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചു.

104 യാത്രക്കാരും ആറ് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. സംഭവത്തിന് ശേഷം ഇന്‍ഡിഗോയുടെ 6E925 വിമാനം വൈകുന്നേരം 4.05-ഓടെ ലഖ്നൗ വിമാനത്താവളത്തില്‍ ഇറങ്ങി. വിശദമായ സാങ്കേതിക പരിശോധനയ്ക്കായി വിമാനം സര്‍വീസില്‍ നിന്ന് താല്‍ക്കാലികമായി മാറ്റിനിര്‍ത്തിയിരിക്കുകയാണ്. അതേസമയം ഇതൊരു അടിയന്തര ലാന്‍ഡിംഗ് ആയിരുന്നില്ലെന്നും, ലഖ്നൗ വിമാനത്താവളത്തില്‍ സാധാരണ നിലയിലാണ് വിമാനം ഇറങ്ങിയതെന്നും വിമാനത്താവള വക്താവ് അറിയിച്ചു.

Indigo Flight

പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്, മോശം കാലാവസ്ഥയ്ക്കിടെ വിമാനത്തിന് മിന്നലേറ്റോ എന്ന സാധ്യത പരിശോധിച്ചുവരികയാണ്. വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷമാണ് ബന്ധപ്പെട്ട വിമാനത്താവള ഉദ്യോഗസ്ഥര്‍ക്ക് കേടുപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഇന്‍ഡിഗോ അധികൃതരെ വിവരം അറിയിക്കുകയും, സാങ്കേതിക പരിശോധനകള്‍ക്ക് ശേഷം അനുമതി ലഭിക്കുന്നത് വരെ സര്‍വീസ് നടത്തില്ല എന്ന അര്‍ത്ഥത്തില്‍ വിമാനത്തെ 'എയര്‍ക്രാഫ്റ്റ് ഓണ്‍ ഗ്രൗണ്ട്' ആയി പ്രഖ്യാപിക്കുകയും ചെയ്തു.

വിമാനക്കമ്പനിയുടെ എഞ്ചിനീയറിംഗ് വിഭാഗം വിമാനത്തില്‍ സാങ്കേതിക പരിശോധന നടത്തിവരികയാണ്. പരിശോധനയും അന്വേഷണവും പൂര്‍ത്തിയായ ശേഷം കേടുപാടുകളുടെ വ്യാപ്തിയെക്കുറിച്ചും കാരണത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

വിമാനത്തിന്റെ മുന്‍ഭാഗത്ത് ചെറിയൊരു ചളുക്കം സംഭവിച്ചിട്ടുണ്ട്. ലഖ്നൗവില്‍ നിന്ന് അഹമ്മദാബാദിലേക്ക് പറക്കാനായിരുന്നു വിമാനം നിശ്ചയിച്ചിരുന്നത്. വിമാനം റദ്ദാക്കിയ വിവരം എയര്‍ലൈന്‍ യാത്രക്കാരെ അറിയിക്കുകയും, മറ്റൊരു വിമാനത്തില്‍ യാത്ര പുനഃക്രമീകരിക്കാനോ അല്ലെങ്കില്‍ ടിക്കറ്റ് തുക പൂര്‍ണമായും തിരികെ നേടാനോ ഉള്ള അവസരം നല്‍കുകയും ചെയ്തു.

താഴേക്ക് ഇറങ്ങുന്നതിനിടെ ഏകദേശം 17,000 അടി ഉയരത്തില്‍ വെച്ച് ഒരു സംഭവം നടന്നതായി പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിമാനത്തിന് ശക്തമായ കുലുക്കം അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ചില ജീവനക്കാര്‍ മിന്നലേറ്റതാകാം എന്ന് അഭിപ്രായപ്പെട്ടെങ്കിലും, വിദഗ്ധര്‍ ഇതിനുള്ള സാധ്യത വളരെ കുറവായാണ് കാണുന്നത്.

മിന്നലിനെ പ്രതിരോധിക്കാന്‍ പാകത്തിലാണ് വിമാനത്തിന്റെ പുറംഭാഗം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മിന്നലേറ്റാല്‍, വൈദ്യുതി വിമാനത്തിനുള്ളിലേക്ക് കടക്കുന്നതിന് പകരം പുറംഭാഗത്തുകൂടി സഞ്ചരിച്ച് ചിറകുകളിലൂടെയോ വാലിലൂടെയോ വായുവിലേക്ക് സുരക്ഷിതമായി പുറന്തള്ളപ്പെടുന്നു.

ഇക്കഴിഞ്ഞ ജൂണില്‍ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന അഗര്‍ത്തലയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിനും മിന്നലേറ്റിരുന്നു. ജൂണ്‍ 19-ന് നടന്ന ആ സംഭവത്തില്‍ വിമാനത്തിന്റെ വൈദ്യുതി സംവിധാനത്തെ ബാധിച്ചതിനെത്തുടര്‍ന്ന്, 141 യാത്രക്കാരെയും ആറ് ജീവനക്കാരെയും വിമാനത്തില്‍ നിന്ന് പുറത്തിറക്കിയിരുന്നു. പിന്നീട് മറ്റൊരു വിമാനത്തിലാണ് യാത്രക്കാരെ അഗര്‍ത്തലയിലേക്ക് കൊണ്ടുപോയത്.

സംഭവത്തില്‍ രണ്ട് ഗ്രൗണ്ട് ജീവനക്കാര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma