യാത്രക്കാര്‍ക്ക് ഇന്‍ഡിഗോയുടെ ഇരുട്ടടി; വിമാനയാത്ര ഇന്നു മുതല്‍ ചിലവേറും: പുതിയ നിരക്കുകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ഇറാന്-ഇസ്രായേല്‍, അമേരിക്ക യുദ്ധത്തെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സുരക്ഷാ പ്രശ്നങ്ങള്‍ വ്യോമ മേഖലയെ ഗുരുതരമായി ബാധിച്ചിരുന്നു. ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി ഇന്‍ഡിഗോ വിമാനക്കമ്പനി. വ്യോമയാന ഇന്ധനവില കൂടിയതു കണക്കിലെടുത്താണ് നടപടി. പുതുക്കിയ നിരക്കുകള്‍ ഇന്നു (മാര്‍ച്ച് 14) പുലര്‍ച്ചെ 12:01 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി അറിയിച്ചു.
വിമാന ഇന്ധനത്തിന്റെ വിലയില്‍ ഉണ്ടായ അപ്രതീക്ഷിത വര്‍ധന സര്‍വീസുകളെ ബാധിക്കാതിരിക്കാനാണ് ഈ നടപടിയെന്ന് കമ്പനി വിശദീകരിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷം കാരണം ഇന്ധനവിലയില്‍ 85 ശതമാനത്തിലധികം വര്‍ധന ഉണ്ടായതായി ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ കണക്കുകള്‍ ഉദ്ധരിച്ച് ഇന്‍ഡിഗോ വ്യക്തമാക്കി.

നേരത്തെ എയര്‍ ഇന്ത്യയും വിമാനയാത്രയ്ക്ക് ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയിരുന്നു. ഇന്‍ഡിഗോ കൂടി ഏര്‍പ്പെടുത്തിയതോടെ രാജ്യത്ത് വിമാന യാത്രാ നിരക്കുകള്‍ കുത്തനെ ഉയരുമെന്ന് ഉറപ്പായി. എല്‍പിജി ക്ഷാമത്തിന് പുറമേ ഇന്ധന ക്ഷാമവും രൂക്ഷമാകുന്നുവെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.
യാത്ര ചെയ്യുന്ന ദൂരത്തിന് അനുസരിച്ച് 425 രൂപ മുതല്‍ 2,300 രൂപ വരെയാണ് ഇന്ധന സര്‍ചാര്‍ജ് ഈടാക്കുന്നത്. ഇന്ത്യയ്ക്കകത്തുള്ള ആഭ്യന്തര യാത്രകള്‍ക്കും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മറ്റ് രാജ്യങ്ങളിലേക്കുമുള്ള യാത്രകള്‍ക്കും 425 രൂപ അധികമായി നല്‍കണം. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് 900 രൂപയാണ് സര്‍ചാര്‍ജ് നിശ്ചയിച്ചിരിക്കുന്നത്. തെക്കുകിഴക്കന്‍ ഏഷ്യ, ചൈന, ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്ക് 1,800 രൂപയും യൂറോപ്പിലേക്കുള്ള വിമാനങ്ങള്‍ക്ക് 2,300 രൂപയും അധികമായി ഈടാക്കും. ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളില്‍ എത്തിയതോടെ വിമാനക്കമ്പനികളുടെ പ്രവര്‍ത്തന ചിലവ് കുത്തനെ ഉയര്‍ന്നതാണ് ഈ നിരക്ക് വര്‍ധനയിലേക്ക് നയിച്ചത്.
ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ പോകുന്ന യാത്രക്കാര്‍ക്ക് വലിയ തിരിച്ചടിയാണ് ഈ സര്‍ചാര്‍ജ്. മറ്റു വിമാന കമ്പനികളും സമാനമായ രീതിയില്‍ സര് ചാര്‍ജ് ഏര്‍പ്പെടുത്താനുള്ള നീക്കങ്ങളിലാണ്. വിമാനത്തിന് ഉപയോഗിക്കുന്ന ഇന്ധനത്തിനും കടുത്ത ക്ഷാമമാണ് നേരിടുന്നതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
നേരത്തെ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും സമാനമായ രീതിയില്‍ ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയിരുന്നു. മാര്‍ച്ച് 12 മുതല്‍ ആഭ്യന്തര സര്‍വീസുകള്‍ക്ക് 399 രൂപ വീതം ഈടാക്കിത്തുടങ്ങിയതിന് പിന്നാലെയാണ് ഇപ്പോള്‍ ഇന്‍ഡിഗോയും നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. ഒരു വിമാനക്കമ്പനിയുടെ ആകെ പ്രവര്‍ത്തന ചിലവിന്റെ 40 ശതമാനത്തോളം ഇന്ധനത്തിനായാണ് ചിലവാകുന്നത്. ഇന്ധനവിലയിലുണ്ടായ ആഘാതം മുഴുവനായി യാത്രക്കാരില്‍ അടിച്ചേല്‍പ്പിക്കാതെ, കുറഞ്ഞ നിരക്കിലുള്ള സര്‍ചാര്‍ജ് മാത്രമാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും സാഹചര്യം നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും ഇന്‍ഡിഗോ പ്രസ്താവനയില്‍ അറിയിച്ചു. പുതിയ ബുക്കിങ്ങുകള്‍ക്കാണ് ഈ നിരക്ക് വര്‍ധന ബാധകമാകുന്നത്.
-
2026ൽ സംഭവിക്കുമെന്ന് ബാബ വംഗ പ്രവചിച്ചതൊക്കെ നടക്കുകയാണോ? യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും -
ഇറാനൊപ്പം ചേര്‍ന്ന് ഹൂതികളും...! ഇസ്രായേലിലേക്ക് മിസൈല്‍ വര്‍ഷം, യുദ്ധം പുതിയ തലത്തിലേക്ക് -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
ഖത്തറിന് മറ്റൊരു വന്‍ തിരിച്ചടി; ഡൊണാള്‍ഡ് ട്രംപ് പോലും വീഴും, ആരും അറിയാതെ എത്തുന്ന കെണി -
സംഘർഷം തുടർന്ന് ഇറാൻ; പ്രസിഡൻ്റിൻ്റെ മുന്നറിയിപ്പിന് പിന്നാലെ ദുബായിലും കുവൈത്തിലും വീണ്ടും ആക്രമണം -
ഇറാന്റെ തന്ത്രം 'പൊളിക്കാന്‍' യുഎഇ, സൗദി, ഇറാഖ് നീക്കം; എങ്കിലും അളവ് എത്തില്ല, 3 കുഴലുകള്‍ -
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം












Click it and Unblock the Notifications