ഗോവയിലേക്ക് ട്രിപ്പ് പ്ലാന്‍ ചെയ്യുകയാണോ? ഇക്കാര്യങ്ങള്‍ അറിയാതെ പോകരുത്: മുന്നറിയിപ്പുമായി ഇന്‍ഡിഗോ
പനാജി: അവധിക്കാലമായതിനാല്‍ കേരളത്തില്‍ നിന്ന് ഗോവയിലേക്ക് ഒഴുകുന്ന വിനോദ സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചിരിക്കുകയാണ്. വിമാനങ്ങളിലും ട്രെയിനുകളിലുമായി നിരവധി പേരാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഗോവയിലെത്തുന്നത്. എന്നാല്‍ ഇപ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാകെ പെയ്യുന്ന കനത്ത മഴ വിനോദസഞ്ചാരികള്‍ക്കും കനത്ത തിരിച്ചടിയായിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ ഗോവയില്‍ കനത്ത മഴയാണ് പെയ്തത്. വരും ദിവസങ്ങളിലും കനത്ത മഴയാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. ഇന്നും നാളെയും നോര്‍ത്ത്, സൗത്ത് ഗോവയില്‍ ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം 70 മില്ലിമീറ്റര്‍ മഴയാണ് ഗോവയുടെ വിവിധ ഭാഗങ്ങളില്‍ പെയ്തത്. 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും ഇടിമിന്നലിനും സാധ്യതയുണ്ട്.

തലസ്ഥാനമായ പനാജിയില്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതവും സ്തംഭിപ്പിച്ചു. ഈ സാഹചര്യത്തില്‍ ഗോവയിലേക്ക് പോകുന്ന വിനോദ സഞ്ചാരികള്‍ക്ക് മുന്നറിയിപ്പുമായി വിമാന കമ്പനിയായ ഇന്‍ഡിഗോ രംഗത്തെത്തി.
പ്രതികൂല കാലാവസ്ഥ മൂലം ഗോവയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ വൈകാമെന്നും റദ്ദാക്കപ്പെടാമെന്നുമുള്ള മുന്നറിയിപ്പാണ് ഇന്‍ഡിഗോ നല്‍കുന്നത്. പ്രതികൂല കാലാവസ്ഥ ഗോവ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പരിസര പ്രദേശങ്ങളിലും ഗതാഗത തടസം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ വിമാന യാത്രകള്‍ ബുക്ക് ചെയ്തിരിക്കുന്നവര്‍ യാത്രയ്ക്ക് മുന്‍പ് ഫ്ളൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് ഇന്‍ഡിഗോ അഭ്യര്‍ത്ഥിച്ചു.
അവസാന സമയത്ത് തിരക്കും ബുദ്ധിമുട്ടും ഒഴിവാക്കാന്‍ യാത്രക്കാര്‍ നേരത്തെ വിമാനത്താവളത്തില്‍ എത്തണമെന്നും ഇന്‍ഡിഗോ നിര്‍ദേശിച്ചു. ചൊവ്വാഴ്ച പൂണെയില്‍ നിന്നും മുംബൈയില്‍ നിന്നും പുറപ്പെട്ട രണ്ടു വിമാനങ്ങള്‍ സൗത്ത് ഗോവയിലെ ദബോലിമിലുള്ള അന്താരാഷ്ട്ര വിമാനത്തില്‍ ഇറങ്ങാന്‍ കഴിയാതെ തിരിച്ചുവിട്ടു. കനത്ത മഴ മൂലമുള്ള കാഴ്ച പരിമിതിയെ തുടര്‍ന്നാണ് രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ തിരിച്ചുവിട്ടത്.
പൂണെ-ഗോവ വിമാനം ഹൈദരാബാദിലേക്കാണ് തിരിച്ചുവിട്ടത്. മുംബൈ-ഗോവ വിമാനം കര്‍ണാടകയിലെ ബെല്‍ഗാമിലേക്കും തിരിച്ചുവിട്ടു. ഏറെ നേരത്തിനു ശേഷം ബെല്‍ഗാമിലേക്കു തിരിച്ചുവിട്ട വിമാനം ഗോവയിലെ ദബോലിമില് ഇറക്കി. മറ്റു വിമാന സര്‍വീസുകളെ പ്രതികൂല കാലാവസ്ഥ ബാധിച്ചില്ലെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications