ഇന്‍ഡിഗോ വിമാനത്തില്‍ പൊട്ടിത്തെറി.... എന്ജിന് നിലച്ചു, ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!!
മുംബൈ: ഇന്‍ഡിഗോ വിമാനത്തിന്റെ എന്ജിന് യാത്രാ മധ്യേ നിലച്ചു. ചെന്നൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോയ വിമാനത്തിന്റെ എന്‍ജിനാണ് തകരാറിലായത്. വലിയ പൊട്ടിത്തെറിയോടെയാണ് ഇത് നിലച്ചത്. അതേസമയം വന്‍ ദുരന്തമാണ് ഒഴിവായത്. വ്യോമയാന മന്ത്രാലയം വിഷയം അന്വേഷിക്കുമെന്നാണ് സൂചന. ജനുവരി മൂന്നിനാണ് സംഭവം നടന്നത്. ചെന്നൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള യാത്രയ്ക്കിടെയാണ് വിമാനം തകരാറിലായത്. എന്നാല്‍ സുരക്ഷിതമായി വിമാനം ലാന്‍ഡ് ചെയ്തെന്ന് ഇന്‍ഡിഗോ പറഞ്ഞു. എന്ജിന് സംബന്ധിച്ച് സുരക്ഷാ വിവരങ്ങള്‍ പൈലറ്റുമാര്‍ക്ക് നല്‍കിയിരുന്നതായി ഇന്‍ഡിഗോ പറഞ്ഞു.

അതേസമയം വ്യോമയാന മന്ത്രാലയം ഈ വിഷയം ഗൗരവത്തോടെയാണ് കാണുന്നത്. വിമാനത്തിലെ എന്‍ജിന്റെ പ്രവര്‍ത്തനം വിലയിരുത്താല്‍ അടുത്ത ദിവസം മന്ത്രാലയം യോഗം ചേരുന്നുണ്ട്. എന്ജിന് നിര്‍മാതാക്കളോട് ഇത്തരം എന്‍ജിനുകളുടെ നിര്‍മാണം നിര്‍ത്താനാണ് ആവശ്യപ്പെടുക. അല്ലെങ്കില്‍ കരാര്‍ തന്നെ റദ്ദാക്കാനാണ് ഒരുങ്ങുന്നത്. അതേസമയം ഇവരോട് എത്രയും പെട്ടെന്ന് എന്ജിന് പ്രശ്നങ്ങള്‍ പരിഹരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. തുടര്‍ച്ചയായുണ്ടായ പ്രശ്നങ്ങള്‍ ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്നാണ് വിലയിരുത്തല്‍. ഒരു പ്രത്യേക കാറ്റഗറിയില്‍ വരുന്ന വിമാനങ്ങളുടെ എഞ്ചിന് മാത്രമാണ് പ്രവര്ത്തരഹിതമാകുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications