കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഡിസ്‌കൗണ്ട്, മാതൃകയായി ഇന്‍ഡിഗോ..!!

Google Oneindia Malayalam News

ദില്ലി: ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും വിമാനയാത്രയല്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ഇന്ത്യയിലെ മുന്‍നിര വിമാനക്കമ്പനികളിലൊന്നായ ഇന്‍ഡിഗോ. ഇന്‍ഡിഗോയില്‍ യാത്ര ചെയ്യുന്ന എല്ലാ നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും 25 ശതമാനം ഡിസ്‌കൗണ്ടാണ് കമ്പനി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡിനെതിരെ മുന്‍നിരയില്‍ പോരാടുന്ന ഡോക്ടര്‍മാരെയും നഴ്‌സുമാര്‍ക്കുമായി ജൂലൈ ഒന്ന് മുതല്‍ ഈ വര്‍ഷം അവസാനം വരെയാണ് ഈ ഇളവ് ലഭിക്കുകയെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു.

indigo

ഇന്‍ഡിഗോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ടിക്കറ്റെടുക്കുന്നവര്‍ക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുക. നഴ്‌സുമാരും ഡോക്ടര്‍മാരും ജോലി ചെയ്യുന്ന ആശുപത്രിയുടെ തിരിച്ചറിയല്‍ രേഖ കരുതണമെന്നും കമ്പനി അറിയിച്ചു. അതേസമയം, രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ആഭ്യന്തരവിമാനങ്ങളുടെ സര്‍വീസ് ആരംഭിച്ചിരുന്നു. എന്നാല്‍ യാത്രക്കാര്‍ പൊതുവെ കുറവായത് വിമാനക്കമ്പനികള്‍ക്ക് കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

Recommended Video

cmsvideo
ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam

രാജ്യത്ത് ജൂലൈ ഒന്ന് വരെ 785 വിമാനങ്ങളിലായി 71471 പേര്‍ മാത്രമാണ് യാത്ര ചെയ്തതെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചിരുന്നു. അതായത് ശരാശരി ഒരു വിമാനത്തില്‍ വെറും 91 യാത്രക്കാര്‍ മാത്രം. അതേസമയം, കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും പുറപ്പെടുന്നതും ഇന്ത്യയിലേക്ക് വരുന്നതുമായ മുഴുവന്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ജൂലൈ 15 വരെ നിര്‍ത്തിവച്ചിരുന്നു. സിവില്‍ ഏവിയേഷന്‍ വാച്ച്ഡോഗ് ഡിജിസിഎയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം അന്താരാഷ്ട്ര കാര്‍ഗോ വിമാനങ്ങള്‍ക്കും ഏവിയേഷന്‍ റഗുലേറ്റര്‍ അംഗീകരിച്ച വിമാനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമല്ല.

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മാര്‍ച്ച് അവസാനമായിരുന്നു വിമാനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പിന്നീട് മെയ് 25 ന് ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ പുനഃരാരംഭിച്ചു. ഒപ്പം വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികളെ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി പ്രത്യേക വിമാനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നാട്ടിലെത്തിക്കുകയും ചെയ്തിരുന്നു. കൊവിഡ് നിയന്ത്രണ വിധേയമണെങ്കില്‍ ജൂലൈയില്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ പുനഃരാരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കഴിഞ്ഞയാഴ്ച്ച കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പൂരി വ്യക്തമാക്കിയിരുന്നു. ഒപ്പം വിമാന സര്‍വ്വീസുകള്‍ക്ക് അനുമതി തേടികൊണ്ടുള്ള വിവിധ രാജ്യങ്ങളുടെ അഭ്യര്‍ത്ഥനകള്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വയനാടിനെ അമ്പരപ്പിച്ച് വീണ്ടും രാഹുല്‍ ഗാന്ധി, ഇത്തവണത്തെ ഇടപെടല്‍ ഞെട്ടിക്കുന്നത്; 175 ടിവികള്‍..!!വയനാടിനെ അമ്പരപ്പിച്ച് വീണ്ടും രാഹുല്‍ ഗാന്ധി, ഇത്തവണത്തെ ഇടപെടല്‍ ഞെട്ടിക്കുന്നത്; 175 ടിവികള്‍..!!

English summary
IndiGo offers 25% discount on ticket to doctors and nurses Till End Of 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X