കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാങ്കേതിക തകരാറിനെ തുടര്‍ന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനം അവസാന നിമിഷം തിരിച്ചിറക്കി

Google Oneindia Malayalam News

ഭോപ്പാല്‍: ഭോപ്പാലില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനം ചക്രങ്ങളിലെ സാങ്കേതിക തകരാറു മൂലം അവസാന നിമിഷം തിരിച്ചിറക്കി. 150 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. തിങ്കളാഴ്ച വൈകുന്നേരം രാജാ ഭോജ് വിമാനത്താവളത്തില്‍ വെച്ച് ടേക്ക് ഓഫിന് തൊട്ടുമുന്‍പാണ് ചക്രങ്ങളിലെ സാങ്കേതിക തകരാറ് പൈലറ്റ് കണ്ടെത്തിയത്. അവസാന നിമിഷം ടേക്ക് ഓഫ് നിര്‍ത്തിയപ്പോള്‍ യാത്രക്കാരും പരിഭാന്തരായി.

<strong>ഉന്നാവോ സംഭവം; പ്രതിഷേധങ്ങൾക്കൊടുവിൽ പ്രതി കുൽദീപ് സെൻഗാറെ ബിജെപി സസ്പെന്റ് ചെയ്തു!</strong>ഉന്നാവോ സംഭവം; പ്രതിഷേധങ്ങൾക്കൊടുവിൽ പ്രതി കുൽദീപ് സെൻഗാറെ ബിജെപി സസ്പെന്റ് ചെയ്തു!

ഇത്തരത്തിലൊരു സംഭവം നടന്നതായും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍ എക്‌സിക്യൂട്ടീവ് സ്ഥിരീകരിച്ചു. വിമാനത്തില്‍ 155 പേരുണ്ടെന്നും അവരെല്ലാം സുരക്ഷിതരാണെന്നും ഇന്‍ഡിഗോയുടെ ഭോപ്പാല്‍ സ്റ്റേഷന്‍ മാനേജര്‍ ഏക്താ ശ്രീവാസ്തവ പറഞ്ഞു. വിമാനത്തിന്റെ ചക്രങ്ങളില്‍ ഒരു സാങ്കേതിക തകരാറ് പൈലറ്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് അലര്‍ട്ട് നല്‍കുകയും മുംബൈയിലേക്ക് പുറപ്പെട്ട വിമാനം അവസാന നിമിഷം യാത്ര അവസാനിപ്പിച്ചതായി ശ്രീവാസ്തവ കൂട്ടിച്ചേര്‍ത്തു.

IndiGo

അതേസമയം അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ഇതേ വിമാനം പിന്നീട് മുംബൈയിലേക്ക് പറന്നുയര്‍ന്നു.6E983 എന്ന വിമാനം പറന്നുയരാന്‍ പോവുകയായിരുന്നു. എമര്‍ജന്‍സി ബ്രേക്കുകള്‍ ഉപയോഗിച്ച് പൈലറ്റ് പെട്ടെന്ന് അത് നിര്‍ത്തിയതായി യാത്രക്കാരന്‍ പറയുന്നു. വിമാനം പറന്നുയരുന്നതിനുമുമ്പ് അതിവേഗത്തില്‍ സഞ്ചരിക്കുകയായിരുന്നു. പെട്ടെന്ന് വലിയ ശബ്ദത്തോടെ നിര്‍ത്തിയത് യാത്രക്കാര്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. തിങ്കളാഴ്ച വൈകിട്ട് 6.30 നും 6.45 നും ഇടയിലാണ് സംഭവം.

English summary
IndiGo plane aborts take-off at Bhopal airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X