Get Updates
Get notified of breaking news, exclusive insights, and must-see stories!

VIdeo: ചടപട വലിച്ചെറിയുന്ന ലഗേജുകള്‍; വൈറലായി വീഡിയോ; വിശദീകരണവുമായി ഇന്‍ഡിഗോ

കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒരു ബാഗിന്റെ ഫോട്ടോ വൈറല്‍ ആയിരുന്നു. ഫ്‌ളൈറ്റില്‍ വന്ന തന്റെ അമ്മാവന്റെ ബാഗിന്റെ ഫോട്ടോ മരുമകന്‍ ആയിരുന്നു പോസ്റ്റ് ചെയ്തത്. ആകെ നാശകോശമായിരുന്നു ആ ബാഗ്, ഇത് വിമാനം ലാന്‍ഡ് ചെയ്ത ശേഷം തന്നെയാണോ അതോ ലാന്‍ഡ് ചെയ്യുന്നതിന് മുന്നേ പറക്കുന്ന സമയത്ത് വലിച്ചെറിഞ്ഞതാണോ എന്നായിരുന്നു ഫോട്ടോ കണ്ട ആളുകള്‍ ചോദിച്ചത്...

ഇപ്പോള്‍ ഇൻഡിഗോ വിമാനത്തില്‍ നിന്ന് ലഗേജ് ഇറക്കുന്ന വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. വലിയ വിമര്‍ശനങ്ങളാണ് വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. വീഡിയോ കണ്ടാല്‍ ആരായാലും വിമര്‍ശിക്കും. എന്താണ് സംഭവം എന്ന് നോക്കാം....

1

ലഗേജ് ഒട്ടും ശ്രദ്ധയില്ലാതെ കൈകാര്യം ചെയ്യുന്ന ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് നേരെയാണ് വിമര്‍ശനം. വളരെ വേഗം തന്നെ ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി. യാത്രക്കാര്‍ വളരെ രോക്ഷാകുലരായാണ് പ്രതികരിക്കുന്നത് പലപ്പോഴും തങ്ങളുടെ ബാഗുകള്‍ ഇതുപോലെ ശ്രദ്ധയില്ലാതെയാണ് കൈകാര്യം ചെയ്യുന്നതെന്നും തെറ്റായരീതിയില്‍ വെയ്ക്കാറുണ്ടെന്നും കമന്റില്‍ പറയുന്നു.

2

@triptoes എന്ന ഉപയോക്താവ് ട്വിറ്ററില്‍ പങ്കിട്ട ഹ്രസ്വ ക്ലിപ്പ്, ഗ്രൗണ്ട് സ്റ്റാഫ് ബാഗുകളും ബോക്‌സുകളും കണ്‍വെയര്‍ ബെല്‍റ്റില്‍ നിന്ന് മാറ്റുമ്പോള്‍ പാര്‍ക്ക് ചെയ്ത ട്രെയിലറിലേക്ക് വലിച്ചെറിയുന്നത് കാണിക്കുന്നു. പൈലറ്റിന്റെ യൂണിഫോം ധരിച്ച ഒരാള്‍ ഗ്രൗണ്ട് സ്റ്റാഫിന്റെ് ഏതാനും മീറ്റര്‍ അകലെ നില്‍ക്കുന്നത് കാണാം. ഇവര്‍ പെട്ടികള്‍ ട്രെയിലറിലേക്ക് എറിയുമ്പോള്‍ അദ്ദേഹം ഫോണ്‍ പരിശോധിക്കുകയായിരുന്നു. എപ്പോഴും ഇങ്ങനെയാണോ നിങ്ങള്‍ ലഗേജ് കൈകാര്യം ചെയ്യുന്നത്, അതോ ഇന്ന് സ്‌പെഷ്യല്‍ ആണോ എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

3

ഇതാദ്യമായി അല്ല ഇങ്ങനെ സംഭവിക്കുന്നത്, എപ്പോഴും ഇങ്ങനെയല്ലേ എന്നാണ് ഒരു ഉപയോക്താവിന്റെ കമന്റ്. നവംബര്‍ 30നാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്, ക്ലിപ്പ് 19,000-ലധികം വ്യൂസ് നേടി.. ഗ്രൗണ്ട് സ്റ്റാഫിന്റെ അശ്രദ്ധയെക്കുറിച്ച് നിരവധിപേരാണ് പ്രതികരിച്ചിരിക്കുന്നത്. അതേസമയം പ്രതികരണവുമായി ഇന്‍ഡിഗോയും രംഗത്തുവന്നു.

5

വീഡിയോയില്‍ കാണുന്ന ബോക്സുകള്‍ ഉപഭോക്താക്കളുടെ ലഗേജുകളല്ലെന്നും ഫാസ്റ്റ് മൂവിംഗ് ലൈറ്റ് വെയ്റ്റ് കണ്‍ണ്ടെയ്‌നേഴ്‌സ് ആണെന്നും ആണ് കമ്പനിയുടെ ഭാഗത്ത് നിന്നുവന്ന പ്രതികരണം. "മിസ് ഗോയൽ, നിങ്ങളുടെ ഫീഡ്‌ബാക്കിന് നന്ദി. പങ്കിട്ട വീഡിയോയിലെ ബോക്സുകൾ ഉപഭോക്താക്കളുടെ ലഗേജുകളല്ല, പകരം, ഇവ അതിവേഗം നീങ്ങുന്ന, ദുർബലമല്ലാത്ത ചരക്ക് കൊണ്ടുപോകുന്ന ഭാരം കുറഞ്ഞ പാത്രങ്ങളാണ്, എയർലൈൻ എഴുതി

വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+