രണ്ടു വിമാനങ്ങള്‍ മുഖാമുഖം, സംഭവം ദില്ലിയില്‍, പിന്നെ സംഭവിച്ചത്
ദില്ലി വിമാനത്താവളത്തില്‍ രണ്ടു വിമാനങ്ങള്‍ നേര്‍ക്കുനേര്‍ വന്നെങ്കിലും പൈലറ്റുമാരുടെ ഇടപെടല്‍ ദുരന്തമൊഴിവാക്കി
ദില്ലി: ഗോവയ്ക്കു പിറകെ മറ്റൊരു വിമാനദുരന്തം കൂടി ഒഴിവായി. ദില്ലിയിലാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. വിമാനത്താവളത്തില്‍ രണ്ടു വിമാനങ്ങള്‍ മുഖാമുഖം വരികയായിരുന്നു. എന്നാല്‍ പൈലറ്റുമാരുടെ മനസാന്നിധ്യം വന്‍ ദുരന്തമൊഴിവാക്കി. ലഖ്‌നൗവില്‍ നിന്നു റണ്‍വേയില്‍ പറന്നിറങ്ങിയ ഇന്‍ഡിഗോ വിമാനവും ഇവിടെ നിന്നു പറന്നുയരാന്‍ തയ്യാറെടുത്ത സ്‌പൈസ് ജെറ്റ് വിമാനവുമാണ് നേര്‍ക്കുനേര്‍ വന്നത്.

എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറുമായുണ്ടായ ആശയക്കുഴപ്പമാണ് സംഭവത്തിനു പിറകിലെന്നാണ് പ്രാഥമിക നിഗമനം. വ്യോമയാന മന്ത്രാലയം സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
രാവിലെ ഗോവയില്‍ റണ്‍വേയില്‍ നിന്നു പുറപ്പെടാന്‍ ഒരുങ്ങിയ വിമാനം തെന്നിമാറിയെങ്കിലും യാത്രക്കാര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. 360 ഡിഗ്രി കറങ്ങിത്തിരിഞ്ഞാണ് വിമാനം നിന്നത്.












Click it and Unblock the Notifications