യാത്രക്കാരനെ പിടിച്ച് തള്ളി നിലത്തിട്ട് ചവിട്ടിക്കൂട്ടി ഇൻഡിഗോ വിമാനത്തിലെ ജീവനക്കാർ!! വീഡിയോ വൈറൽ!!

  • Posted By:
Subscribe to Oneindia Malayalam
യാത്രക്കാരനെ എയര്‍ലൈന്‍ ജീവനക്കാര്‍ മര്‍ദ്ദിച്ച് അവശനാക്കി, ഒടുവില്‍ മാപ്പ് പറച്ചില്‍

ദില്ലി: യാത്രക്കാരനെ വിമാനത്തിലെ ജീവനക്കാർ മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ‌ വൈറലാകുന്നു. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വീഡിയോ ആണ് വൈറലാകുന്നത്. ഇൻഡിഗോ ജീവനക്കാർ യാത്രക്കാരോട് പെരുമാറുന്ന വിധം എന്ന് പറഞ്ഞാണ് വീഡിയോ വൈറലാകുന്നത്. എന്താണ് സത്യത്തിൽ സംഭവിച്ചത് എന്ന് നോക്കൂ..

ദുരന്തമായി സന്തോഷ് പണ്ഡിറ്റിന്റെ കന്നി രാഷ്ട്രീയ അഭിമുഖം.. പണ്ഡിറ്റ് മാരക വിഷമെന്നു രശ്മി നായർ.. വലിച്ചുകീറി സോഷ്യൽ മീഡിയ, ദുരന്തം വീഡിയോ കാണാം!!

45 സെക്കൻഡ് വീഡിയോ

45 സെക്കൻഡ് വീഡിയോ

ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള 45 സെക്കൻഡ് വീഡിയോ ആണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നത്. ഒക്ടോബർ 15നാണ് സംഭവം നടന്നത് എന്നാണ് റിപ്പോർട്ടുകൾ.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

രാജീവ് കത്യാൽ എന്നയാൾക്കാണ് വിമാന ജീവനക്കാരിൽ നിന്നും ദുരനുഭവം ഉണ്ടായത്. വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടുപോകാനുള്ള വാഹനം എത്താൻ വൈകിയത് ചോദ്യം ചെയ്തതിനാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥർ തന്നെ മർദ്ദിച്ചത് എന്നാണ് രാജീവ് കത്യാൽ പറയുന്നത്.

വീഡിയോ ഇങ്ങനെ

വീഡിയോ ഇങ്ങനെ

ബസിൽ ബലമായി കയറാൻ ശ്രമിക്കുന്ന യാത്രക്കാരനെ സെക്യൂരിറ്റി ജീവനക്കാർ തടയുന്ന ദൃശ്യത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. എന്നാൽ വീണ്ടും വീണ്ടും ഇയാൾ ശ്രമം തുടർന്നതോടെ യാത്രക്കാരനെ വലിച്ചിഴച്ച് കൊണ്ടുപോയി. പിന്നീട് ഇത് നിലത്ത് തള്ളിയിടലും മർദ്ദനവുമായി മാറുകയായിരുന്നു.

ദേഹത്ത് കൈവെക്കുന്നു

ദേഹത്ത് കൈവെക്കുന്നു

എന്തിനാണ് നിങ്ങളെന്നെ പിടിച്ചു തള്ളിയത് എന്ന് ചോദിച്ച് യാത്രക്കാരനായ രാജീവ് കത്യാൽ ജീവനക്കാരോട് തട്ടിക്കയറുന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ദേഹത്ത് കൈവെക്കാറായോ എന്നാണ് മറ്റൊരു ചോദ്യം. യാത്രക്കാരൻ ജീവനക്കാരെയും കാര്യമായി തന്നെ മർദ്ദിക്കുന്നുണ്ട്.

മാപ്പ് പറഞ്ഞു

മാപ്പ് പറഞ്ഞു

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും സംഭവം വിവാദമാകുകയും ചെയ്തതോടെ ഇൻഡിഗോ യാത്രക്കാരനോട് മാപ്പ് പറഞ്ഞു. സംഭവത്തെ ക്കുറിച്ച് തങ്ങൾ അന്വേഷണം നടത്തി എന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്നും ഇൻഡിഡോ ഒരു പ്രസ്താവനയിൽ പറഞ്ഞു.

വീഡിയോ കാണാം

ദില്ലി വിമാനത്താവളത്തിൽ യാത്രക്കാരന് നേരെ വിമാന ഉദ്യോഗസ്ഥർ നടത്തിയ കൈയ്യേറ്റത്തിന്റെ വീഡിയോ കാണാം.

English summary
IndiGo staff manhandle passenger, airline apologises
Please Wait while comments are loading...