വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ കരാര്‍; 500 വിമാനങ്ങള്‍ വാങ്ങാന്‍ ഇന്‍ഡിഗോ
ന്യൂഡല്‍ഹി: 500 വിമാനങ്ങള്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കി രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ. ഈ വര്‍ഷം മാര്‍ച്ചില്‍ എയര്‍ ഇന്ത്യ നടത്തിയ വിമാന കരാറിനേക്കാള്‍ വലുതാണ് ഇത്. 500 എയര്‍ബസ് എ320 നിയോ ഫാമിലി വിമാനങ്ങളുടെ ഓര്‍ഡറാണ് ഇന്‍ഡിഗോ നല്‍കിയിരിക്കുന്നത്. എ320, എ321, നിയോ എ321, എക്‌സ് എല്‍ ആര്‍ വിമാനങ്ങളാണ് ഇന്‍ഡിഗോ വാങ്ങാനിരിക്കുന്നത്.
ഇതുവഴി ഏകദേശം 500 ബില്യണ്‍ ഡോളറിന്റെ ഇടപാടിനാണ് ഇന്‍ഡിഗോ ഒരുങ്ങുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ 70 ബില്യണ്‍ ഡോളറിന്റെ 470 വിമാനങ്ങള്‍ക്ക് എയര്‍ ഇന്ത്യ ഓര്‍ഡര്‍ നല്‍കിയിരുന്നു. എയര്‍ ഇന്ത്യയുടെ ഉടമസ്ഥാവകാശം ടാറ്റ സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു ഇത്. ഇതിന് പിന്നാലെ 500 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതോടെ എയര്‍ ഇന്ത്യയുമായി നേരിട്ട് മത്സരത്തിലാണ് എന്ന് ഉറപ്പിക്കുകയാണ് ഇന്‍ഡിഗോ.

2030 ഓടെ ഇന്‍ഡിഗോയുടെ 100 വിമാനങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കിനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 700-ലധികം വിമാനം എന്ന ലക്ഷ്യം കൈവരിക്കാനാണഅ പുതിയ വിമാനങ്ങള്‍ വാങ്ങുന്നത്. ഇന്ത്യയുടെ ആഭ്യന്തര വ്യോമയാന വിപണി വിഹിതത്തിന്റെ 60 ശതമാനവും ഇന്‍ഡിഗോയാണ് കൈയടക്കിയിരിക്കുന്നത്. യൂറോപ്പിലേക്ക് പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള നീക്കത്തിലാണ് ഇന്‍ഡിഗോ.
അതേസമയം ഈ കരാര്‍ തങ്ങള്‍ക്ക് വലിയ അഭിമാനകരമാണെന്ന് എയര്‍ബസ് ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ ക്രിസ്റ്റ്യന്‍ ഷെറര്‍ പറഞ്ഞു. 18 വര്‍ഷമായി ഇന്‍ഡിഗോ ജനങ്ങള്‍ക്ക് സേവനം നല്‍കുന്നു. ഇന്ത്യയിലേക്ക് വിമാന യാത്രയുടെ ജനാധിപത്യവല്‍ക്കരണം കൊണ്ടുവന്ന ഈ കമ്പനിയോട് സഹകരിക്കുന്നതില്‍ എയര്‍ബസിന് അങ്ങേയറ്റത്തെ സംതൃപ്തിയും അഭിമാനവും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഇന്‍ഡിഗോ എയര്‍ലൈനും എ320, എ321 വിമാനങ്ങളും നടത്തുന്ന ഏറ്റവും ഉയര്‍ന്ന സമഗ്രതയിലും കാര്യക്ഷമതയിലും ഞങ്ങള്‍ അഭിമാനിക്കുന്നു. തീര്‍ച്ചയായും വ്യോമയാന ഇടപാടിലെ നാഴികക്കല്ലാണ് ഈ കരാര്‍', ക്രിസ്റ്റ്യന്‍ ഷെറര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഇന്‍ഡിഗോയുടെ ഓര്‍ഡര്‍ പ്രകാരം എയര്‍ബസ് വിമാനങ്ങളുടെ ആകെ എണ്ണം 1330 ആയി ഉയര്‍ന്നു.
ഇന്ധനക്ഷമതയില്‍ അങ്ങേയറ്റത്തെ മികവ് പുലര്‍ത്തുന്ന എ320 നിയോ ഫാമിലി എയര്‍ക്രാഫ്റ്റ് പ്രവര്‍ത്തന ചെലവ് കുറയ്ക്കുന്നതിന് ഇന്‍ഡിഗോയെ സഹായിക്കും. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ആയിരം വിമാനങ്ങള്‍ എന്ന ലക്ഷ്യം പ്രഖ്യാപിച്ച ഇന്‍ഡിഗോയ്ക്ക് സാമ്പത്തിക വളര്‍ച്ചയ്ക്ക് ഏറെ സഹായകമാകുന്നതായിരിക്കും പുതിയ നീക്കം എന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications