കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ഡൗണില്‍ വിസ്താരയെ ട്രോളി ഇന്‍ഡിഗോ, കിടിലന്‍ മറുപടി, വൈറല്‍, ഒപ്പം ചേര്‍ന്ന് ഇവര്‍!!

Google Oneindia Malayalam News

ദില്ലി: സോഷ്യല്‍ മീഡിയയില്‍ എയര്‍ലൈന്‍സുകളുടെ പരസ്പരമുള്ള ട്രോളുകള്‍ വൈറല്‍. ഇന്‍ഡിഗോ ആരംഭിച്ച ട്രോളാണ് വൈറലായിരിക്കുന്നത്. നിരവധി പേരാണ് ഇതിന്റെ ഭാഗമായിരിക്കുന്നത്. ഹേയ് വിസ്താര, ഈ ദിനങ്ങളില്‍ നിങ്ങള്‍ ഉയര്‍ന്ന് പറക്കാറില്ലെന്ന് കേട്ടു എന്നായിരുന്നു ചോദ്യം. സ്‌റ്റേയിംഗ് പാര്‍ക്ക്ഡ് സ്റ്റേയിംഗ് സേഫ്, ലെറ്റ്‌സ് ഇന്‍ഡിഗോ എന്ന ഹാഷ്ടാഗുകളും ഇതോടൊപ്പം ഇന്‍ഡിഗോ നല്‍കിയിരുന്നു. വിസ്താരയുടെ തന്നെ ടാഗ് ലൈനാണ് ഇന്‍ഡിഗോ അവരെ ട്രോളാനായി ഉപയോഗിച്ചിരിക്കുന്നത്. ഫ്‌ളൈയിംഗ് ഹയര്‍ എന്നാണ് അവരുടെ ടാഗ് ലൈന്‍. അതേസമയം ഈ ട്രോള്‍ വലിയ ട്രെന്‍ഡിംഗായി മാറി. വിസ്താരയുടെ മറുപടിയും പിന്നാലെയെത്തിയിട്ടുണ്ട്.

1

ഇല്ല, ഈ ദിവസങ്ങളില്‍ മണ്ണിലിറങ്ങി വീടുകളില്‍ നില്‍ക്കുന്നതാണ് നല്ലകാര്യം. ആകാശത്ത് പറക്കുന്നത് ബുദ്ധിപരമായ തീരുമാനമായിരിക്കില്ല. ഗോ എയര്‍ലൈന്‍സിനൊപ്പം ഇതിനൊപ്പം ടാഗ് ചെയ്തിട്ടുണ്ട്. ഫ്‌ളൈ സ്മാര്‍ട്ട് എന്നുള്ളത് ഗോ എയറിന്റെ ടാഗ് ലൈനാണ്. ഇന്‍ഡിഗോയുടെ ട്രോളിലൂടെ ഗോ എയറിനെയാണ് വിസ്താര ട്രോളിയിരിക്കുന്നത്. ഗോഎയറും ഇതിന് മറുപടിയുമായി എത്തി. പൂര്‍ണമായും, വീട്ടില്‍ സുരക്ഷിതമായി ഇരിക്കുന്നതാണ് നല്ലത്. എല്ലാവരും ആകാശയാത്രയ്ക്ക് തയ്യാറാവുന്നതിനായി കാത്തിരിക്കുന്നു. ഇപ്പോഴത്തെ സന്ദര്‍ത്തില്‍ എല്ലാവര്‍ക്കും പറക്കാന്‍ സാധിക്കില്ലെന്നും എയര്‍ ഏഷ്യയെ ട്രോളി ഗോ എയര്‍ പറഞ്ഞു. നൗ എവരിവണ്‍ കാന്‍ ഫ്‌ളൈ എന്നത് എയര്‍ ഏഷ്യയുടെ ടാഗ് ലൈനാണ്.

പിന്നീട് ഈ പോരാട്ടം തുടരുന്നതാണ് കണ്ടത്. തീര്‍ച്ചയായും ഈ ഘട്ടത്തെ നമ്മള്‍ കടന്നുപോകും. വീട്ടിലിരിക്കുന്നതാണ് ശരി. ഹോട്ടായിട്ടുള്ള കാര്യങ്ങള്‍ ചെയ്യാനുണ്ട് എന്ന് സ്‌പൈസ് ജെറ്റിനെ ടാഗ് ചെയ്താണ് എയര്‍ ഏഷ്യ മറുപടി നല്‍കിയത്. നമ്മുടെ ചിന്തകള്‍ അറിയാന്‍ സാധിച്ചത് നല്ലതാണ്. ഞങ്ങള്‍ സര്‍വീസ് നടത്തിയിട്ട് കുറച്ച് കാലമായി. പക്ഷേ നല്ലൊരു, സുരക്ഷിതമായ ഭാവിക്കായി ഇന്ന് തന്നെ പ്രയത്‌നിക്കുന്നത് നന്നായിരിക്കുമെന്നായിരുന്നു സ്‌പൈസ് ജെറ്റിന്റെ മറുപടി. ഇവര്‍ ദില്ലി വിമാനത്താവളത്തെയാണ് ടാഗ് ചെയ്തത്. നിങ്ങള്‍ എല്ലാവരോടും യോജിക്കുന്നു. വൈകാതെ തന്നെ ഇന്ത്യയുടെ ആകാശം നിങ്ങളെ കൊണ്ട് നിറയും. ആകാശത്തെന്ന പോലെ ഗ്രൗണ്ടിലും നമ്മള്‍ ഒരുമിച്ച് നില്‍ക്കുമെന്ന് ദില്ലി എയര്‍പോര്‍ട്ട് മറുപടി നല്‍കി.

ട്വിറ്ററില്‍ നിരവധി പേരാണ് ഈ സംഭാഷണങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോള്‍ നമ്മള്‍ ദൂരത്തുള്ള ഒരു ബന്ധമാണ് തുടരുന്നതെന്ന് ഇന്‍ഡിഗോയ്ക്ക് ഒരാള്‍ മറുപടി നല്‍കി. ഈ സമയത്ത് നമ്മള്‍ വീട്ടിലിരുന്നാള്‍ നാളെ ഇതിലും ഉയരത്തില്‍ പറക്കാന്‍ സാധിക്കുമെന്ന് വിസ്താര ഒരു യൂസര്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. അതേസമയം സര്‍വീസുകള്‍ പുനരാരംഭിച്ചാല്‍ വിമാനത്താവളത്തിലെ ബസുകളില്‍ 50 ശതമാനം കപ്പാസിറ്റി മാത്രമേ ഉണ്ടാവൂ എന്ന്് ഇന്‍ഡിഗോ അറിയിച്ചിട്ടുണ്ട്. ഭക്ഷണ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷിത മാര്‍ഗങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണിത്.

English summary
indigo trolls vistara they give hilarious reply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X