ജിദ്ദയില്‍നിന്ന് 10 സര്‍വീസുകളുമായി ഇന്‍ഡിഗോ: സര്‍വീസുകള്‍ ഭാഗികമായി ആരംഭിച്ചു: മുന്‍ഗണന ഇവര്‍ക്ക്
ന്യൂഡല്‍ഹി: ഇറാന്-ഇസ്രായേല്‍ സംഘര്‍ഷത്തെതുടര്‍ന്ന് പശ്ചിമേഷ്യയില്‍ വ്യോമ മേഖലയില്‍ തുടരുന്ന പ്രതിസന്ധിയില്‍ ആശ്വാസ നടപടികളുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. സംഘര്‍ഷം രൂക്ഷമാണെങ്കിലും പ്രത്യേക സര്‍വീസുകള്‍ നടത്താനാണ് ഇന്‍ഡിയോഗുടെ തീരുമാനം.
പശ്ചിമേഷ്യയിലെ സംഘര്‍ഷം മൂലം യാത്ര തടസപ്പെട്ടവരെ തിരിച്ച് നാട്ടിലെത്തിക്കുന്നതിനായി ജിദ്ദയില്‍ നിന്ന് ഇന്ത്യയിലേക്ക് 10 ദുരിതാശ്വാസ വിമാനങ്ങളാണ് ഇന്‍ഡിഗോ ഇന്ന് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സിവില്‍ ഏവിയേഷന്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചയത്. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലുമായി ചേര്‍ന്നാണ് മന്ത്രാലയം ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ഗള്‍ഫ് മേഖലയിലെ വ്യോമാതിര്‍ത്തികള്‍ അടച്ചതും സുരക്ഷാ ഭീഷണികളും കാരണം തിങ്കളാഴ്ച മാത്രം ഏകദേശം 357 വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ വിമാനങ്ങള്‍ ഘട്ടം ഘട്ടമായി സര്‍വീസ് പുനരാരംഭിച്ചു തുടങ്ങിയതായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച മുതല്‍ ആരംഭിച്ച ഇറാന്-ഇസ്രായേല്‍ ആക്രമണങ്ങളെ തുടര്‍ന്നാണ് വിമാന ഗതാഗതം താറുമാറായത്. ഇസ്രായേലിന് പിന്തുണയുമായി അമേരിക്കയും കൂടി ചേര്‍ന്നതോടെ യുദ്ധസമാനമായ സാഹചര്യത്തിലേക്ക് പശ്ചിമേഷ്യ നീങ്ങുകയായിരുന്നു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പല വിമാനക്കമ്പനികളും യാത്രകള്‍ മാറ്റിവെക്കുകയോ റൂട്ടുകള്‍ തിരിച്ചുവിടുകയോ ചെയ്തിരുന്നു.

യാത്രക്കാരുടെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനായി പാസഞ്ചര്‍ അസിസ്റ്റന്‍സ് കണ്ട്രോള് റൂം വഴി മന്ത്രാലയം പരാതികള്‍ നിരീക്ഷിക്കുന്നുണ്ട്. എയര്‍സേവ, സോഷ്യല്‍ മീഡിയ തുടങ്ങിയ പ്ലാറ്റ്ഫോമുകള് വഴി ലഭിച്ച 559 പരാതികള്‍ ഇതിനകം പരിഹരിച്ചു. വ്യോമപാതയിലെ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി നീങ്ങിയതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ വിമാനങ്ങള്‍ ഇന്ത്യയിലേക്ക് മടങ്ങിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസത്തില്‍ ഇന്ത്യയ്ക്കും ഗള്‍ഫ് മേഖലയ്ക്കുമിടയില്‍ സര്‍വീസ് നടത്തുന്ന വിദേശ വിമാനക്കമ്പനികള്‍ പരിമിതമായ സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇറാന് ശക്തമായി തിരിച്ചടി തുടരുന്നതാണ് ഇപ്പോഴും ആശങ്കയ്ക്കു കാരണം.
എമിറേറ്റ്സ്, ദുബായ് വിമാനത്താവളങ്ങള്‍ എന്നിവയും പരിമിതമായ രീതിയില്‍ സര്‍വീസുകള്‍ ആരംഭിച്ചു. മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും എയര്‍ലൈനുകള്‍ അറിയിപ്പ് നല്‍കാതെ ആരും വിമാനത്താവളങ്ങളിലേക്ക് പോകരുതെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഇതുകൂടാതെ ഇന്നു മുതല്‍ ഡല്‍ഹി, കൊച്ചി, കോഴിക്കോട് തുടങ്ങി പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസും വ്യക്തമാക്കിയിട്ടുണ്ട്. വിദേശ വിമാനക്കമ്പനികളും നിലവിലെ സാഹചര്യം വിലയിരുത്തി പരിമിതമായ സര്‍വീസുകള്‍ നടത്തുന്നുണ്ട്.
അതിനിടെ, ഇസ്രായേലിലും യുഎസിനും എതിരെ ഇറാന് പ്രത്യാക്രമണം ശക്തമാക്കിയിരിക്കുകയാണ്. മിഡില്‍ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളിലൂടെ ഗള്‍ഫ് മേഖലയെയും സമ്മര്‍ദത്തിലാക്കാനാണ് ഇറാന്റെ നീക്കം. ഇസ്രായേലിന്റെയും അമേരിക്കയുടെയും സംയുക്ത ആക്രമണത്തില്‍ ഇതുവരെ ഇറാനില്‍ കൊല്ലപ്പെട്ടത് 555 പേരാണ്. മനുഷ്യാവകാശ സംഘടനയായ റെഡ് ക്രസന്റ് നല്കുന്ന കണക്കാണിത്. ഇറാന്റെ പ്രത്യാക്രമണത്തില്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പത്തായി. അമേരിക്കയുടെ ആറു സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.
ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് ഒമാന്‍ ഇറാനോടും ഇസ്രായേലിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇറാനെ പിന്തുണച്ച് ചൈന രംഗത്ത് എത്തി. ഇറാന്റെ പരമാധികാരം സംരക്ഷിക്കാന്‍ എല്ലാ അവകാശവും ആ രാജ്യത്തിനുണ്ടെന്ന് ചൈന നിലപാട് വ്യക്തമാക്കി. സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications