ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ലോകത്തെ മികച്ച വിമാനത്താവളം
ദില്ലി: ലോകത്തിലെ മികച്ച അന്താരാഷ്ട്ര വിമാനത്താവളമായി വീണ്ടും ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തെ തിരഞ്ഞെടുത്തു. രണ്ടാം തവണയാണ് ഈ ബഹുമതി ലഭിക്കുന്നത്. ദില്ലി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ആണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം നിയന്ത്രിക്കുന്നത്.

മൂന്ന് വര്‍ഷം തുടര്‍ച്ചയായി രണ്ടാം സ്ഥാനത്തു നിന്നതിനു ശേഷമാണ് 2014 ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. റാങ്കിങ് പ്രഖ്യാപിച്ചത് എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണലാണ്.
20-45 മില്ല്യണ്‍യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ വര്‍ഷം തോറും കടന്നു പോകുന്നത്. ഇന്ത്യയിലെ മറ്റ് വിമാനത്താവളങ്ങളൊന്നും ഇതിന്റെ അടുത്തൊന്നും എത്തുന്നില്ല എന്നതും ആശങ്കജനകമാണ്. അറ് ഡൊമസ്റ്റിക് വിമാനങ്ങളും 57 വിദേശ വിമാനങ്ങളും ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നുണ്ട്.












Click it and Unblock the Notifications