പ്രിയങ്കയെ പിന്‍ഗാമിയാക്കാന്‍ ഇന്ദിരാ ഗാന്ധി ആഗ്രഹിച്ചു, സോണിയ അതു തടഞ്ഞു!!
ദില്ലി: കൊച്ചു മകളായ പ്രിയങ്കയെ പിന്‍ഗാമിയാക്കണമെന്നായിരുന്നു മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ആഗ്രഹിച്ചിരുന്നത്. എന്നാല്‍, അതിനു തടസമായി നിന്നത് സ്വന്തം അമ്മ തന്നെയായിരുന്നുവെന്ന് ഇന്ദിരാ ഗാന്ധിയുടെ സഹായിയായിരുന്ന എം.എല്‍ ഫൊട്ടേദാര്‍ പറയുന്നു. സോണിയ ഗാന്ധിയായിരുന്നു എല്ലാത്തിനും തടസം നിന്നതെന്ന വെളിപ്പെടുത്തലുമായാണ് എം.എല്‍ ഫൊട്ടേദാര്‍ എത്തിയത്.
താന്‍ ഏതാനും ദിവസങ്ങള്‍ക്കകം കൊല്ലപ്പെടുമെന്നു ഇന്ദിര പറഞ്ഞിരുന്നതായും ഫൊട്ടേദാര്‍ വ്യക്തമാക്കുന്നു. തന്റെ മരണം അടുത്തുവെന്ന് ഇന്ദിര സൂചിപ്പിച്ചിരുന്നു. കാശ്മീര്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങവെയാണ് പ്രിയങ്കയുടെ ഭാവിയെ പറ്റി ഇന്ദിര പറഞ്ഞത്. പ്രിയങ്കയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരണമെന്നാണ് തന്റെ ആഗ്രഹമെന്നും ഇന്ദിര പറഞ്ഞിരുന്നത്രേ.

പ്രിയങ്ക അധികാരത്തില്‍ എത്തിയാല്‍ പലതും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. വളരെ കാലം അധികാരത്തില്‍ പ്രിയങ്ക തുടരുമെന്നും ഇന്ദിര പറഞ്ഞിരുന്നു. എന്നാല്‍, ഇക്കാര്യങ്ങള്‍ പിന്നീട് കത്തിലൂടെ സോണിയയെ അറിയിച്ചപ്പോള്‍ ഒരു മറുപടിയും ലഭിച്ചില്ല.
എം.എല്‍ ഫൊട്ടേദാറിന്റെ 'ചിന്നാര്‍ വിടുന്നു' എന്ന പുസ്തകത്തില്‍ ഇന്ദിരാ ഗന്ധിയുടെ ആഗ്രഹങ്ങളെക്കുറിച്ചും സ്വപ്‌നങ്ങളെക്കുറിച്ചും വിവരിക്കുന്നുണ്ട്. ഈ മാസം പുസ്തകം പുറത്തിറങ്ങുന്നതാണ്.












Click it and Unblock the Notifications