ഇന്ദിരാ ഗാന്ധി അധോലോക നായകന് കരിം ലാലയെ സന്ദര്‍ശിച്ചിരുന്നു, വെളിപ്പെടുത്തി സഞ്ജയ് റാവുത്ത്!
പൂനെ: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അധോലോക നായകന് കരിം ലാലയെ സന്ദര്‍ശിച്ചിരുന്നുവെന്ന് ശിവസേന മുതിര്‍ന്ന നേതാവ് സഞ്ജയ് റാവുത്ത്. മുംബൈയെ അധോലോകം കീഴടക്കി വാണിരുന്ന കാലത്ത് ദാവൂദ് ഇബ്രാഹിമും ഛോട്ടാ ഷക്കീലും ശാരദ് ഷെട്ടിയും അടക്കമുളള അധോലോക നായകന്മാര്ക്കായിരുന്നു നഗരങ്ങളുടെ നിയന്ത്രണമെന്ന് മുന്‍ മാധ്യമപ്രവര്ത്തകന് കൂടിയായ സഞ്ജയ് റാവുത്ത് പറഞ്ഞു.
സെക്രട്ടേറിയറ്റില്‍ ആര് ഇരിക്കണമെന്നും ആരാകണം പോലീസ് കമ്മീഷണര്‍ എന്നും തീരുമാനിച്ചിരുന്നത് അധോലോകം ആയിരുന്നുവെന്നും സഞ്ജയ് റാവുത്ത് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

ഹാജി മസ്താന് സെക്രട്ടേറിയറ്റില്‍ വരുമ്പോള്‍ അവിടെയുളള മുഴുവന്‍ പേരും താഴെ വന്ന് അദ്ദേഹത്തെ കാണാന്‍ കാത്ത് നില്ക്കുമായിരുന്നു. സൗത്ത് മുംബൈയിലെ പൈഥോനിലെ വീട്ടിലെത്തിയാണ് ഇന്ദിരാ ഗാന്ധി കരിം ലാലയെ കണ്ടിരുന്നത് എന്നും സഞ്ജയ് റാവുത്ത് വെളിപ്പെടുത്തി. മുംബൈയിലെ മദ്യ ലോബി, ചൂതാട്ട മാഫിയ, മോഷണ റാക്കറ്റ് എന്നിവയെ 1960കളില്‍ തുടങ്ങി 1980കള്‍ വരെ നിയന്ത്രിച്ചിരുന്നത് കരിം ലാല ആയിരുന്നു. 2002ലാണ് കരിം ലാല മരണപ്പെടുന്നത്.
അന്നത്തെ കാലം അധോലോകത്തിന്റെത് ആയിരുന്നു. എന്നാല്‍ പിന്നീട് അധോലോക നായകര്‍ എല്ലാവരും രാജ്യം വിട്ട് പോയി. ഇപ്പോള്‍ അധോലോകമെന്നൊന്നില്ലെന്നും ശിവസേനയുടെ രാജ്യ സഭാ എംപി കൂടിയായ സഞ്ജയ് റാവുത്ത് പറഞ്ഞു. 1993ലെ മുംബൈ സ്ഫോടനക്കേസിലെ പ്രതി കൂടിയായ ദാവൂദ് ഇബ്രഹിമിനെ കണ്ടിട്ടുണ്ടെന്നും ഫോട്ടോ എടുത്തിട്ടുണ്ടെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു. നിലവില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നാണ് ശിവസേന മഹാരാഷ്ട്ര ഭരിക്കുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications