കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രീന്‍ പീസിനു പിന്നാലെ നിയമസഹായ സംഘടനയ്ക്കും വിലക്ക്

Google Oneindia Malayalam News

ദില്ലി: പ്രമുഖ അഭിഭാഷക ഇന്ദിരാ ജയ്‌സിങിന്റെ ലോയേഴ്‌സ് കളക്ടീവ് എന്ന സംഘടനയെ വിദേശ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതില്‍ നിന്ന് കേന്ദ്ര മന്ത്രാലയം വിലക്കി. എഫ്‌സിആര്‍എ ആക്ട് ലംഘിച്ചതായി കണ്ടെത്തിയതിനാലാണ് വിലക്ക് എന്നാണ് കേന്ദ്ര മന്ത്രാലയത്തിന്റെ അറിയിപ്പ്.

എന്നാല്‍ ലോയേഴ്‌സ് കളക്ടീവിനെതിരെ ഇപ്പോള്‍ നടക്കുന്ന നീക്കം എതിരഭിപ്രായം പ്രകടിപ്പിക്കുന്നവര്‍ക്കെതിരെ മോദി സര്‍ക്കാര്‍ തുടരുന്ന നടപടികളുടെ ഭാഗമാണെന്ന് സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സംഘടനയുടെ സംഘാടകരായ ഇന്ദിരാ ജയ്‌സിങും ആനന്ദ് ഗ്രോവറും സജീവമായി ഇരകളുടെ പക്ഷത്തു നില്‍ക്കുന്നതാണ് ഈ കടുത്ത നടപടികള്‍ക്ക് കാരണമെന്നും സംഘടന കുറ്റപ്പെടുത്തി.

Indira Jaisingh

മോദി സര്‍ക്കാറിനെതിരായി നിരവധി കേസുകളും ബിജെപി പ്രസിഡന്റ് പ്രതി ചേര്‍ക്കപ്പെട്ട സൊഹ്‌റാബുദ്ധീന്‍ കൊലക്കേസിലും ലോയേഴ്‌സ് കളക്ടീവ് നിയമസഹായം നല്‍കുകയും പോരാട്ടം നടത്തുകയും ചെയ്യുന്നുണ്ട്.

മോദി സര്‍ക്കാറിന്റെ നിലപാട് സഞ്ജീല് ഭട്ടിലും യാക്കൂബ് മേമനിലും പ്രിയ പിള്ളയിലും ഒതുങ്ങുന്നില്ല എന്നതാണ് ഈ നടപടികള്‍ സൂചിപ്പിക്കുന്നതെന്നും പത്രകുറിപ്പില്‍ പറയുന്നു. നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും സംഘടന വ്യക്തമാക്കി. സംഘടനയ്ക്ക് മറുപടി നല്‍കാന്‍ 30 ദിവസത്തെ സമയമാണ് കേന്ദ്ര മന്ത്രാലയം നല്‍കിയിട്ടുള്ളത്. ഈ സമയത്തിനുള്ളില്‍ വ്യക്തമായ മറുപടി നല്‍കിയല്ലെങ്കില്‍ സംഘടനയെ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിലതക്കുമെന്നും മന്ത്രാലയം അരിയിച്ചു.

English summary
The Home Ministry on Tuesday suspended for six months the FCRA registration of Lawyers Collective (LC), an association in which senior advocate and former Additional Solicitor General (ASG) Indira Jaising is secretary and special prosecutor in the 2G spectrum case Anand Grover is president, for alleged violations of foreign funding norms.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X