പ്രിയങ്ക ചുമതലയേല്‍ക്കുന്നത് ഇന്ദിരയുടെ അതേ മുറിയില്‍.... ചരിത്രം ആവര്‍ത്തിക്കുമെന്ന് ബബ്ബാര്‍
ലഖ്നൗ: ഉത്തര്‍പ്രദേശ് സംസ്ഥാന കോണ്‍ഗ്രസ് സമിതി പ്രിയങ്കയുടെ വരവോടെ ഹൈടെക്കാവുന്നു. പ്രിയങ്ക എന്നാണ് സംസ്ഥാനം സന്ദര്‍ശിക്കുന്നതെന്ന് അറിയില്ലെങ്കിലും, അവരെ വരവേല്ക്കാാണ് രാജ് ബബ്ബാറിന്റെ നേതൃത്വത്തിലുള്ള സമിതി ഒരുങ്ങുന്നത്. ഫെബ്രുവരി 10, 11 തിയതികളിലായി അവര്‍ അവര്‍ സംസ്ഥാനത്തെത്തും. അതേസമയം സംസ്ഥാന സമിതിയില്‍ നാല് ദിവസം വീതം നേരിട്ടെത്തി കാര്യങ്ങള്‍ പരിശോധിക്കുമെന്നാണ് വ്യക്തമാകുന്നത്. ഇതൊന്നുമല്ല, പക്ഷേ ഏറ്റവും അതിശയിപ്പിക്കുന്നത്. പ്രിയങ്കയുടെ വരവ് പ്രമാണിച്ച് സംസ്ഥാന സമിതി സ്റ്റെലിഷായി മോടി പിടിപ്പിക്കുകയാണ്. പ്രിയങ്കയുടെ വരവ് പ്രമാണിച്ച് റോഡ് ഷോയും സംസ്ഥാന സമിതി ആസൂത്രണം ചെയ്തിട്ടുണ്ട്.

സംസ്ഥാന സമിതിയിലെ പല മുറികളും പുതുക്കി പണിഞ്ഞിരിക്കുകയാണ്. അറ്റകുറ്റപണികളും നടക്കുന്നുണ്ട്. അതേസമയം പുതിയതായി നിര്‍മിച്ച മീഡിയ റൂമിന്റെ ഉദ്ഘാടനം പ്രിയങ്കയാണ്. രാജ് ബബ്ബാറിന്റെ മുറിക്ക് സമീപമുള്ള മുറി പ്രിയങ്കയ്ക്കായി പുതുക്കി പണിതിട്ടുണ്ട്. ഇത് മുന്‍ പ്രധാനമന്ത്രിയും പ്രിയങ്കയുടെ മുത്തശ്ശിയുമായ ഇന്ദിരാ ഗാന്ധി ഉപയോഗിച്ചിരുന്ന മുറിയാണ്. ഇന്ദിരയുടെ ചരിത്രം പ്രിയങ്ക ആവര്‍ത്തിക്കുമെന്ന് രാജ് ബബ്ബാര്‍ പറയുന്നു. പ്രിയങ്കയ്ക്കൊപ്പം രാഹുലും സംസ്ഥാനത്തെത്തുമെന്ന് സൂചനയുണ്ട്. ഇതിന് മുമ്പ് കുംഭമേളയിലും ഇവര്‍ പങ്കെടുക്കുന്നുണ്ട്. യുപിയില്‍ പ്രിയങ്കയുടെ വരവില്‍ പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലാണെന്ന് സംസ്ഥാന സമിതിയിലെ മാറ്റത്തില്‍ നിന്ന് വ്യക്തമാണ്.
-
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും












Click it and Unblock the Notifications