ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം: ഇരു സൈന്യങ്ങളും പാങ്കോംഗ് തടാകത്തില്‍ നിന്ന് പിന്മാറുകയാണെന്ന് ചൈന
ലഡാക്ക്: കിഴക്കന്‍ ലഡാക്കിലെ പാങ്കോംഗ് ത്സോ തടാകത്തില്‍ നിന്ന് ഇന്ത്യ, ചൈന സൈന്യങ്ങളുടെ പിന്‍വാങ്ങല്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങളുടെയും ഒമ്പതാം റൗണ്ട് സൈനിക കമാന്‍ഡര്‍ തല ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സൈന്യത്തെ പിന്‍വലിക്കാന്‍ സമ്മതിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. പാംഗോംഗ് തടാകത്തിന്റെ തെക്ക്, വടക്കന്‍ തീരങ്ങളില്‍ സ്ഥിതി ചെയ്യുന്ന സൈന്യങ്ങള്‍ പിന്മാറുകയാണെന്ന് ചൈനീസ് ദേശീയ പ്രതിരോധ മന്ത്രാലയ വക്താവ് സീനിയര്‍ കേണല്‍ വു ക്വിയാനാണ് അറിയിച്ചത്.

അതേസമയം, ഇക്കര്യത്തില്‍ ഇന്ത്യ ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഒന്‍പത് മാസമായി കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷമാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള കലഹത്തിന്റെ പ്രധാന കേന്ദ്രബിന്ദു. അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ മേയ് മുതലാണ് അതിര്‍ത്തിയുടെ വിവിധ ഭാഗങ്ങളില്‍ ഇരു സൈന്യവും നിലയുറപ്പിച്ചത്.
കൂടാതെ ഇരു സൈന്യങ്ങളും തമ്മില്‍ സംഘര്‍ഷങ്ങളും നടന്നിരുന്നു. കഴിഞ്ഞ മേയ് മുതല്‍ നിരവധി തവണ ഇന്ത്യയും ചൈനയും സൈനിക തല ചര്‍ച്ചകള്‍ നടത്തിയിരുന്നു.
-
ഉയർന്ന രക്തസമ്മർദ്ദം നിസാരക്കാരനല്ല; ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും, ഈ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കൂ..! -
പാലക്കാട് ഐഐടിയില്‍ ഒഴിവുകള്‍; ശമ്പളം 1.12 ലക്ഷം വരെ, നിങ്ങള്‍ യോഗ്യരാണോ? -
റെയിൽടെൽ കോർപ്പറേഷനിൽ ഒഴിവുകൾ: ആർക്കൊക്കെ അപേക്ഷിക്കാം..അറിയാം -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും'












Click it and Unblock the Notifications