കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഘർഷം രൂക്ഷമാക്കുന്ന നടപടികൾ ഒഴിവാക്കണം: ഇന്ത്യൻ പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദർശത്തിൽ ചൈന

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്ക് സന്ദർശിച്ചതിന് പിന്നാലെ പ്രതികരണവുമായി ചൈന. ഇന്ത്യയും ചൈനയും സംഘർഷങ്ങളിൽ അയവുവരുത്തുന്നതിനായി നയതന്ത്ര- സൈനിക ചർച്ചകൾ നടന്നുവരികയാണെന്നും ഈ സാഹചര്യത്തിൽ സംഘർഷം രൂക്ഷമാക്കുന്ന തരത്തിലുള്ള പ്രവൃത്തികൾ ഒഴിവാക്കണമെന്നുമാണ് ചൈനയുടെ പ്രതികരണം. ഈ ഘട്ടത്തിൽ ഏതെങ്കിലും ഒരു രാജ്യം നടപടികളിലേക്ക് നീങ്ങിയാൽ സാഹചര്യം വഷളാവുമെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് സാവോ ലിജിയാൻ ചൂണ്ടിക്കാണിക്കുന്നത്.

ചൈനയെ ഞെട്ടിച്ച് മോദി!!! ലക്ഷ്യത്തില്‍ കോണ്‍ഗ്രസ്സും രാഹുല്‍ ഗാന്ധിയും... അപ്രതീക്ഷിത നീക്കം ചൈനയെ ഞെട്ടിച്ച് മോദി!!! ലക്ഷ്യത്തില്‍ കോണ്‍ഗ്രസ്സും രാഹുല്‍ ഗാന്ധിയും... അപ്രതീക്ഷിത നീക്കം

ഇന്ത്യ- ചൈന അതിർത്തി സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിൽ അപ്രതീക്ഷിത സന്ദർശനം നടത്തുന്നത്. ലേ സന്ദർശിച്ച ശേഷം ലഡാക്കിലെത്തിയ മോദി നിമുവിലേക്കാണ് പോയത്. രാവിലെ ഹെലികോപ്റ്റർ മാർഗ്ഗം ലേയിലെത്തിയ പ്രധാനമന്ത്രി ഇന്ന് തന്നെ ദില്ലിയിലേക്ക് മടങ്ങും. കിഴക്കൻ ലഡാക്കിൽ ഇന്ത്യ- ചൈനീസ് സൈന്യങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിനെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യം രൂക്ഷമായി തുടരുന്നത്.

xladaksd-1593

Recommended Video

cmsvideo
Indian army deploys ghatak force in Ladakh | Oneindia Malayalam

 സംഘർഷം രൂക്ഷമാക്കുന്ന നടപടികൾ ഒഴിവാക്കണം: ഇന്ത്യൻ പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദർശത്തിൽ ചൈന സംഘർഷം രൂക്ഷമാക്കുന്ന നടപടികൾ ഒഴിവാക്കണം: ഇന്ത്യൻ പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദർശത്തിൽ ചൈന

നിലവിലെ സാഹചര്യത്തിൽ ചൈനക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതിനോടൊപ്പം സൈനികര്‍ ആത്മവീര്യം പകരുന്നതുമാണ് പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദര്‍ശനം. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത്, കരസേന മേധാവി എന്നിവര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി ലഡാക്കിലെത്തിയത്. അതിർത്തിയിലെ സേനാ വിന്യാസം പ്രധാനമന്ത്രി വിലയിരുത്തിയ മോദി നിമുവിൽ വെച്ച് സൈനികരുമായി മോദി കൂടിക്കാഴ്ച നടത്തുകയും ചെയ്തുു. ലഫ് ജനറല്‍ ഹരീന്ദര്‍ സിങ്ങാണ് അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിക്ക് വേണ്ടി വിശദീകരിച്ചത്.

സൈനികർക്ക് പുറമേ ഐടിബിപിയിലെ ഉദ്യോഗസ്ഥരും മോദിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. കിഴക്കൻ ലഡാക്കിലുണ്ടായ ഇന്ത്യ- ചൈന സംഘർത്തിൽ പരിക്കേറ്റ് സൈനിക ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സൈനികരെയും പ്രധാനമന്ത്രി സന്ദർശിച്ചു. ഇന്നലെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ലേ സന്ദർശിക്കാൻ നീക്കമുണ്ടായിരുന്നുവെങ്കിലും പിന്നീട് യാത്ര റദ്ദാക്കുകയായിരുന്നു.

 തൂത്തുക്കുടി കസ്റ്റഡിമരണം: പോലീസുകാർ 15 ദിവസത്തെ ജൂഡീഷ്യൽ കസറ്റഡിയിൽ, 15 മണിക്കൂർ ചോദ്യം ചെയ്യൽ!! തൂത്തുക്കുടി കസ്റ്റഡിമരണം: പോലീസുകാർ 15 ദിവസത്തെ ജൂഡീഷ്യൽ കസറ്റഡിയിൽ, 15 മണിക്കൂർ ചോദ്യം ചെയ്യൽ!!

 24 മണിക്കൂറിനുള്ളിൽ 1502 കേസുകൾ: കൊവിഡ് ഭീതിയിൽ കർണാടക, ബെംഗളൂരുവിൽ മാത്രം 899 പുതിയ രോഗികൾ!! 24 മണിക്കൂറിനുള്ളിൽ 1502 കേസുകൾ: കൊവിഡ് ഭീതിയിൽ കർണാടക, ബെംഗളൂരുവിൽ മാത്രം 899 പുതിയ രോഗികൾ!!

English summary
Indo-China diplomatic talks are on, Must avoid actions that escalate tensions: China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X