Get Updates
Get notified of breaking news, exclusive insights, and must-see stories!

കടലില്‍ നിന്നം കിട്ടിയ ' സെക്‌സ് ടോയ്' മാലാഖയാണെന്ന് തെറ്റിധരിച്ച് ആരാധിച്ചു

ജക്കാര്‍ത്ത: മത്സ്യബന്ധനത്തിനിടയില്‍ കടലില്‍ നിന്നും കിട്ടിയ 'സെക്‌സ് ടോയ്' തിരിച്ചറിയാതെ മാലാഖയാണെന്ന് തെറ്റുധരിച്ച് ഗ്രാമത്തില്‍ കൊണ്ടുപോയി ആരാധിച്ചു. ഇന്തോനേഷ്യയിലെ ഉള്‍ഗ്രാമത്തിലാണ് സംഭവം നടന്നത്.

മത്സ്യബന്ധനത്തിന് കടലിലേക്ക് പോയ യുവാക്കള്‍ക്ക് ഒരു സ്ത്രീയുടെ വലിപ്പത്തിലുള്ള ടോയ് ആണ് കിട്ടിയത്. എയര്‍ നിറച്ച് ഉപയോഗിക്കുന്ന ടോയ് ഗ്രാമത്തിലേക്ക് കൊണ്ടുവന്ന് പുതിയ വസ്ത്രങ്ങള്‍ അണിയിച്ച് മാലാഖയെ പോലെ ആരാധിക്കുകയായിരുന്നു ഇവിടുത്തുക്കാര്‍.

sex-toys-03

സ്വര്‍ഗത്തില്‍ നിന്നും ഈശ്വരന്‍ ഭൂമിയിലേക്ക് പറഞ്ഞുവിട്ടതാണ് മാലാഖയെ എന്ന് ഗ്രാമത്തിലുള്ളവര്‍ പറയുന്നു. കഴിഞ്ഞ ദിവസത്തില്‍ സൂര്യഗ്രഹണം സംഭവിച്ചത് ഗ്രാമത്തിലെ മുസ്ലീം വിഭാഗക്കാര്‍ ആത്മീയ അനുഭവമായാണ് കണക്കാക്കുന്നത്. മാലാഖയുടെ വരവിനെ ഇതുമായി ചേര്‍ത്ത് വെച്ച് വായിക്കുകയാണ് ഗ്രാമവാസികള്‍.

സംഭവം അറിഞ്ഞ ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തി ടോയ് പരിശോധിക്കുകയും സെക്‌സ് ടോയ് ആണെന്ന് തിരിച്ചറിയുകയും ചെയ്തു. എന്നാല്‍ ഗ്രാമവാസികളെ ഇത് വിശ്വസിപ്പിക്കുക എന്നത് പ്രയാസമേറിയ കാര്യമായിരുന്നു. ഇന്റര്‍നെറ്റും പുറംലോക ബന്ധവും ഇല്ലാത്ത ഇവിടുത്തുക്കാര്‍ക്ക് സെക്‌സ് ടോയ് എന്ന വാക്ക് അപരിചിതമായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് ഗ്രാമത്തില്‍ പരക്കുന്ന റൂമറുകള്‍ നിര്‍ത്തലാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+