കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10ാം ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറച്ചു; വിദ്യാര്‍ഥിനിക്ക് 1 ലക്ഷം രൂപ നല്‍കാന്‍ ഉത്തരവ്

  • By Anwar Sadath
Google Oneindia Malayalam News

ഭോപാല്‍: പത്താംക്ലാസ് പരീക്ഷയില്‍ അര്‍ഹമായ മാര്‍ക്ക് ലഭിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനിക്ക് 1 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. മധ്യപ്രദേശ് ഹൈക്കോടതിയാണ് സംസ്ഥാനത്തെ സെക്കന്ററി എഡ്യുക്കേഷന്‍ ബോര്‍ഡിനോട് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദ്ദേശിച്ചത്.

ഖുശ്ബൂ കയാസ്ത് എന്ന പെണ്‍കുട്ടിക്ക് പത്താംക്ലാസ് റിസല്‍ട്ട് വന്നപ്പോള്‍ സംസ്‌കൃതത്തില്‍ 60 ആയിരുന്നു മാര്‍ക്ക്. എന്നാല്‍, മറ്റുവിഷയങ്ങളിലെല്ലാം 80 ശതമാനത്തില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്ത പെണ്‍കുട്ടിക്ക് സംസ്‌കൃതത്തില്‍ മാര്‍ക്ക് വളരെ കുറഞ്ഞത് മാനസിക അസ്വസ്ഥതയ്ക്കിടയാക്കി. 90 മാര്‍ക്കിന് മുകളില്‍ നിര്‍ബന്ധമായും തനിക്ക് ലഭിക്കുമെന്ന് വിദ്യാര്‍ഥിനി ഉറപ്പിച്ച് പറഞ്ഞതോടെ വീട്ടുകാരുടെ നിര്‍ദ്ദേശപ്രകാരം റീ വാല്വേഷന് നല്‍കുകയായിരുന്നു.

web

പരീക്ഷ പേപ്പര്‍ വീണ്ടും പരിശോധന നടത്തിയപ്പോള്‍ വിദ്യാര്‍ഥിനിക്ക് ലഭിച്ചത് 84 മാര്‍ക്ക്. 24 മാര്‍ക്കാണ് നേരത്തെ നഷ്ടപ്പെട്ടതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചു. സാധാരണ നിലയില്‍ 5 മാര്‍ക്കില്‍ കൂടുതല്‍ വ്യത്യാസം റീ വാല്വേഷനില്‍ കാണാറില്ല. വലിയ മാര്‍ക്ക് വ്യത്യാസം വന്നതോടെ പരീക്ഷാ പേപ്പര്‍ പരിശോധിച്ച അധ്യാപകനെതിരെ വിദ്യാര്‍ഥി കോടതിയെ സമീപിക്കുകയായിരുന്നു.

കോടതി വിധിയില്‍ അധ്യാപകനെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. ഒരു അധ്യാപകന്റെ നിരുത്തരവാദപരമായ പ്രവര്‍ത്തി ബോര്‍ഡിനെ മൊത്തത്തില്‍ ബാധിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥിനിക്ക് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദ്ദേശിച്ചത് കൂടാതെ പരീക്ഷാ പേപ്പര്‍ പരിശോധിക്കുന്നതില്‍ നിന്നും അധ്യാപകനെ 3 വര്‍ഷത്തേക്ക് വിലക്കുകയും ചെയ്തു.

English summary
Indore girl to get Rs 1 lakh for wrong marking in Class 10 boards
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X