അദ്വാനിയല്ല, സുമിത്ര മഹാജന് സ്പീക്കര്‍
ദില്ലി: വെറ്ററന്‍ ലീഡര്‍ എല്‍ കെ അദ്വാനിയെ തഴഞ്ഞ് ലോക്സഭ സ്പീക്കര്‍ സ്ഥാനത്തേക്ക് ബി ജെ പി സുമിത്ര മഹാജനെ തിരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള എം പിയാണ് 71 കാരിയായ സുമിത്ര മഹാജന്. ഇത് എട്ടാമത് തവണയാണ് മഹാജന് ലോക്സഭാംഗമാകുന്നത്. ഏറ്റവും കൂടുതല്‍ കാലം എം പി ആയിട്ടുള്ള വനിത കൂടിയാണ് സുമിത്ര മഹാജന്.
ബി ജെ പി സമുന്നത നേതാവായ എല്‍ കെ അദ്വാനി സ്പീക്കര്‍ സ്ഥാനത്തേക്ക് താല്പര്യം അറിയിച്ചിരുന്നു. മന്ത്രിസഭയില്‍ ഇടം കിട്ടാതായതോടെ അദ്വാനി സ്പീക്കറെങ്കിലും ആയേക്കും എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. സഭയില്‍ സ്പീക്കറേക്കാള്‍ പ്രധാനമന്ത്രിക്കാണ് പവര്‍. സ്പീക്കര്‍ സ്ഥാനത്തേക്ക് അദ്വാനിയുടെ പാര്‍ട്ടിയിലെ സീനിയോരിറ്റിയും പരിചയസമ്പത്തും പരിഗണിച്ചേക്കും എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ അസ്ഥാനത്തായിരിക്കുന്നത്.

മന്ത്രിസഭയിലും സ്പീക്കര്‍ സ്ഥാനത്തും ഇല്ലാതായതോടെ എല്‍ കെ അദ്വാനിയുടെ രാഷ്ട്രീയ ഭാവി എന്തായിത്തീരും എന്ന ആശങ്കയും ഉയരുന്നുണ്ട്. വാജ്പേയി പ്രധാനമന്ത്രിയായിരിക്കുന്ന കാലത്ത് ഉപപ്രധാനമന്ത്രി സ്ഥാനവും ആഭ്യന്തരവകുപ്പും അദ്വാനിക്കായിരുന്നു. അന്ന് പാര്‍ട്ടിയിലും സര്‍ക്കാരിലും രണ്ടാമനായിരുന്ന അദ്വാനിക്ക് മോദി യുഗത്തില്‍ സ്ഥാനമാനങ്ങളില്ലാതായി.
71 കാരിയായ സുമിത്ര മഹാജന് ബി ജെ പിയിലെ സീനിയര്‍ നേതാക്കളില്‍ ഒരാളാണ്. വാജ്പേയി മന്ത്രിസഭയില്‍ അംഗമായിരുന്ന മഹാജന് 2002 - 04 കാലത്ത് മാനവ വിഭവ ശേഷി, കമ്മ്യൂണിക്കേഷന്‍, പെട്രോളിയം തുടങ്ങിയ വകുപ്പുകളുടെ ചുമതലയിലായിരുന്നു. ഇന്‍ഡോര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും എം എയും എല്‍ എല്‍ ബിയും നേടിയിട്ടുണ്ട്. 1989 ലാണ് സുമിത്ര മഹാജന് ആദ്യമായി എം പി ആകുന്നത്.
-
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു












Click it and Unblock the Notifications