കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശ് ട്രെയിനപകടം; മരണ സംഖ്യ വര്‍ധിക്കുന്നു; 120 പേര്‍ മരിച്ചു

പരിക്കേറ്റവരില്‍ എഴുപതോളം പേര്‍ അതീവഗുരുതരനിലയില്‍ തുടരുകയാണ്. ട്രെയിനിന്റെ 14 ബോഗികളാണ് പാളം തെറ്റിയത്.

  • By Anwar Sadath
Google Oneindia Malayalam News

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ പുക്രായനില്‍ പട്‌ന ഇന്‍ഡോര്‍ എക്‌സ്പ്രസ് പാളം തെറ്റിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 120 മരിച്ചു. ഒട്ടേറെപേര്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നതിനാല്‍ മരണസംഖ്യ വര്‍ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെയായി 220ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് ഔദ്യോഗിക വിവരമെങ്കിലും പരിക്കേറ്റവരുടെ എണ്ണം ഇതിലും കൂടുതലാണെന്നാണ് വിവരം.

പരിക്കേറ്റവരില്‍ എഴുപതോളം പേര്‍ അതീവഗുരുതരനിലയില്‍ തുടരുകയാണ്. ട്രെയിനിന്റെ 14 ബോഗികളാണ് പാളം തെറ്റിയത്. മധ്യപ്രദേശ്, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് മരിച്ചവരിലേറെയുമെന്ന് അധികൃതര്‍ അറിയിച്ചു. റെയില്‍വേ സ്‌റ്റേഷനുകളില്‍ പരിക്കേറ്റവരെ ബന്ധുക്കള്‍ക്കു തിരിച്ചറിയാന്‍ ഹെല്‍പ് ഡെസ്‌കുകള്‍ തുറന്നിട്ടുണ്ട്.

untitled

ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് പുക്രായനില്‍ അപകടമുണ്ടായത്. അപകട കാരണത്തെക്കുറിച്ച് വ്യക്തതയില്ല. നാലു എസി ബോഗികള്‍ പൂര്‍ണമായി തകര്‍ന്നു. പൊലീസിന്റെയും നാട്ടുകാരുടെയും ദേശീയ ദുരന്ത നിവാരണസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

സംഭവത്തില്‍ റെയില്‍വേമന്ത്രി സുരേഷ് പ്രഭു ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. അപകടത്തെത്തുടര്‍ന്ന് ബിഹാര്‍, മധ്യപ്രദേശ്, ദില്ലി എന്നിവിടങ്ങളില്‍നിന്നും കാണ്‍പൂര്‍ വഴി കടന്നുപോകുന്ന ട്രെയിനുകളില്‍ ചിലത് റദ്ദാക്കുകയും മറ്റു ചിലത് വഴി തിരിച്ചുവിടുകയും ചെയ്തു.

English summary
Indore-Patna Express Derails In Train Accident Near Kanpur, 120 Killed: 10 Updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X