വൃത്തിയുള്ള നഗരങ്ങളിൽ ഇൻഡോർ; വൃത്തികെട്ട നഗരം യുപിയിൽ, സർക്കാർ സർവേ ഫലം പുറത്ത്
ദില്ലി: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിൽ ഒന്നാമത് മധ്യപ്രദേശിലെ ഇന്‍ഡോർ. ഏറ്റവും വൃത്തികെട്ട 434 നഗരങ്ങളിൽ ഉത്തർപ്രദേശിലെ ഗോണ്ടയാണ് ഒന്നാമതുള്ളത്. സർക്കാർ നടത്തിയ സര്‍വേ ഫലങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. മധ്യപ്രദേശിലെ ഭോപ്പാൽ, ആന്ധ്രപ്രദേശിലെ വിശാഖപട്ടണം, ഗുജറാത്തിലെ സൂറത്ത് എന്നീ നഗരങ്ങളാണ് വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയില്‍ ആദ്യസ്ഥാനങ്ങളിൽ ഇടം പിടിച്ചിട്ടുള്ളത്. കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യാ നായിഡുവാണ് വ്യാഴാഴ്ച സർവ്വേ ഫലം പ്രഖ്യാപിച്ചത്.
കർണ്ണാടകയിലെ മൈസുരുവാണ് വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചത്. രാജ്യത്തെ 73 മില്യണിലധികം വരുന്ന നഗരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു സർവേ. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ആറാം സ്ഥാനത്തും ദില്ലി മുനിസിപ്പൽ കൗൺസിൽ ഏഴാം സ്ഥാനത്തുമായിരുന്നു ഇടം പിടിച്ചത്. എട്ടാം സ്ഥാനത്ത് നവി മുംബൈയും ഒമ്പതും പത്തും സ്ഥാനങ്ങളിൽ തിരുപ്പതിയും വഡോദരയുമാണുള്ളത്. മമതാ ബാനര്‍ജി സർക്കാർ സ്വച്ഛ് സര്‍വേക്ഷണിൽ പങ്കാളികളാവാത്തതിനാൽ പശ്ചിമബംഗാളിലെ നഗരങ്ങളൊന്നും തന്നെ വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടില്ല.

2017ൽ ഇൻഡോർ, ഭോപ്പാൽ, വിശാഖപട്ടണം, സൂറത്ത്, തിരുപ്പതി, വഡോദര എന്നീ നഗരങ്ങൾ പൊതുശുചിത്വ നിലവാരത്തിൽ മെച്ചപ്പെട്ടിട്ടുണ്ടെന്നും സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നു. കൃത്യമായ വേസ്റ്റ് മാനേജ്മെന്‍റ്, തുറസ്സായ മലമൂത്ര വിസർജ്ജനത്തില്‍ നിന്ന് മുക്തമാകൽ, വിദ്യാഭ്യാസം, കെട്ടിടങ്ങളുടെ നിലവാരം എന്നിവയ്ക്ക് 45 ശതമാനം മാർക്കും, 25 ശതമാനം ഫീൽഡ് ഇൻസ്പെക്ഷൻ, 30 ശതമാനം പൗരന്മാരുടെ പ്രതികരണം എന്നീ മാർഗ്ഗങ്ങളിലൂടെയാണ് സർവ്വേയിൽ മാർക്ക് നിശ്ചയിച്ചിട്ടുള്ളത്.
രാജ്യത്തെ ഏറ്റവും വൃത്തികെട്ട നാല് നഗരങ്ങള്‍ ഉത്തര്‍പ്രദേശിൽ നിന്നും അവശേഷിക്കുന്നവ ബീഹാർ, പഞ്ചാബ്, ഉത്തരാഖണ്ഡ്, ബീഹാർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവയാണ്. ഗുജറാത്ത്, മധ്യപ്രദേശ്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് പൊതുശുചിത്വത്തിൽ മികവ് പുലർത്തുന്നത്. ജാർഖണ്ഡിനും ഛത്തീസ്ഗഡിനും പറയാനുള്ളതും ഈ മേഖലയിൽ മുൻപന്തിയിലുള്ള കഥകൾ തന്നെയാണ്.












Click it and Unblock the Notifications