കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞ‍ിനെ തോക്കിൻ മുനയിൽ നിര്‍ത്തി ദമ്പതികളിൽ‍ നിന്ന് പണം തട്ടി: വീഡിയോ വൈറൽ

Google Oneindia Malayalam News

ഭോപ്പാൽ: കഞ്ഞിനെ തോക്കിൻ മുനയിൽ നിര്‍ത്തി രക്ഷിതാക്കളിൽ നിന്ന് പണം മോഷ്ടിച്ച സംഭവത്തിന്റെ വീഡിയോ വൈറൽ. മധ്യപ്രദേശിലെ ഇൻഡോറില്‍ ഡിസംബർ 24നായിരുന്നു സംഭവം. രാത്രി 8.30 ഓടെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ എടിഎം കൗണ്ടറിലെത്തിയ കുടുംബത്തിൽ‍ നിന്നാണ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയത്. എടിഎം കൗണ്ടറിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.

എടിഎം കൗണ്ടറിൽ കയറിയ കുടുംബത്തിന് പിന്നിൽ മുഖം മറച്ചെത്തിയ അക്രമി കുഞ്ഞിന്റെ രക്ഷിതാവിന്റെ പഴ്സ് പിടിച്ച് പറിച്ചു. കുഞ്ഞിന് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം പിതാവിനെക്കൊണ്ട് പണം പിൻവലിപ്പിക്കുകയായിരുന്നു. പണം കൈപ്പറ്റിയ ഇയാള്‍ ഉടന്‍ തന്നെ കടന്നുകളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ‍ പുറത്തുവന്നെങ്കിലും കുറ്റവാളിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

gun-murder-

English summary
In a shocking incident, a masked man looted money from a couple after holding their child at gunpoint at an ATM in Indore. The incident reportedly took place at around at 8:30 pm on December 24 in an ATM of Punjab National Bank.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X