ഭര്‍ത്താവിനെ പറ്റിച്ച് ഭാര്യ ഓട്ടോ ഡ്രൈവറോടൊപ്പം പോയി; കൂടെ 47 ലക്ഷം രൂപയും കൊണ്ടുപോയതായി പരാതി
ഇന്ദോര്‍: കേടീശ്വരനായ വ്യാപാരിയുടെ 47 ലക്ഷം രൂപയുമായി മുങ്ങിയത് ഓട്ടോ ഡ്രൈവറുടെ കൂടെ. മധ്യപ്രദേശിലാണ് സംഭവം. ഒടുവില്‍ വ്യാപാരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇന്ദോറിലെ ഖജ്റാന സ്വദേശിയായ വ്യാപാരിയുടെ ഭാര്യയാണ് ഓട്ടോ ഡ്രൈവറായ ഇമ്രാന്(32) എന്നയാള്‍ക്കൊപ്പം ഒളിച്ചോടിയത്. നഷ്ടപണത്തില് നിന്നും 33 ലക്ഷം രൂപ ഇമ്രാന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം തന്റെ ഭാര്യയെ കാണാനില്ലെന്നും ഓട്ടോ ഡ്രൈവറോടൊപ്പം ഒളിച്ചോടിയെന്നും പറഞ്ഞ് വ്യാപാരി പൊലീസില്‍ പരാതി നല്‍കിയത്. ഒപ്പംതന്നെ വീട്ടില്‍ സൂക്ഷിച്ച 47 ലക്ഷം രൂപയും കാണാനില്ലെന്നും വ്യാപാരി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഉടന്‍ തന്നെ പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഈ അന്വേഷണത്തിനിടെയാണ് വ്യാപാരിയില്‍ നിന്നും ഭാര്യ തട്ടിയെടുത്ത 47 ലക്ഷത്തില്‍ നിന്നും 33 ലക്ഷം രൂപ ഓട്ടോ ഡ്രൈവറായ ഇമ്രാന്റെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തത്. ഇമ്രാന്റെ പേരും ജോലിയും എല്ലാമുള്‍പ്പെടെ പരാതി നല്കിയതിനാല് പൊലീസിന് കൂടുതല്‍ അന്വേഷിക്കേണ്ടി വന്നില്ല. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഖണ്ഡ്വ, ജാവ്റ, ഉജ്ജ്വയിന്‍, രത്ലാം തുടങ്ങിയ സ്ഥലങ്ങളില്‍ ഇമ്രാന് പോയിരുന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവിടെയെല്ലാം തിരച്ചില്‍ നടത്തിയെങ്കിലും ഇമ്രാനെയും യുവതിയെയും പോലീസിന് കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് ഇമ്രാന്റെ സുഹൃത്തിനെ ചോദ്യംചെയ്തത്. ഇയാളുടെ വീട്ടില്‍നിന്ന് 33 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തു. ഓട്ടോഡ്രൈവറെയും യുവതിയെയും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
തന്നെക്കാള്‍ 13 വയസ്സ് കുറവുള്ള ഓട്ടോഡ്രൈവറുമായി യുവതിക്ക് നേരത്തെ പരിചയമുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. വീട്ടില്‍നിന്ന് പുറത്തുപോകാനും മറ്റും ഇമ്രാന്റെ ഓട്ടോയാണ് യുവതി നിരന്തരം വിളിച്ചിരുന്നത്. ഒക്ടോബര്‍ 13-ാം തീയതിയും യുവതി ഓട്ടോയില്‍ പുറത്തുപോയിയിരുന്നുവെന്നും രാത്രിയായിട്ടും മടങ്ങിവന്നില്ലെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഭര്‍ത്താവ് വീട്ടില്‍ പരിശോധന നടത്തിയപ്പോളാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന 47 ലക്ഷം രൂപയും തട്ടിയെടുത്ത് ഭാര്യ മുങ്ങിയതാണെന്ന് മനസ്സിലായത്. പിന്നീട് ഇദ്ദേഹം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയെയും ഇമ്രാനെയും പിടികൂടാനുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവര്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളും മറ്റും കൃത്യമായി നിരീക്ഷിച്ച് വരികയാണെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. .
കമോണ്‍, ഹാന്‍ഡ്സ് അപ്പ്; പുതിയ മേക്കോവറില്‍ തിളങ്ങി നന്ദന, വൈറല്‍ ചിത്രങ്ങള്‍ കാണാം
Recommended Video
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications